പ്രിയപ്പെട്ടവളേ,
മഞ്ഞുപെയ്യുന്ന ഡിസംബര്‍ മാസത്തില്‍ ഉള്ളുരുകി എനിക്ക് എഴുതേണ്ടി വരുന്നു...
പ്രണയിച്ചവനെ തനിച്ചാക്കി ഒരു ദിവസം പോകരുത്.
പിരിഞ്ഞു പോണം എന്നു തോന്നിയാല്‍ അവനെ കൊന്നു കളഞ്ഞേക്കുക.
അല്ലാതെ ആശംസാ വചനങ്ങള്‍, 'മറ്റൊരാളെ എനിക്ക് പകരമായ് സ്വീകരിച്ച് സുഖമായി ജീവിക്കണം' എന്നൊന്നും അവനോട് പറയരുത്.
അത്രയെങ്കിലും ദയ അവനോടു കാണിക്കുക.
ഒരു പുരുഷന്റെ സ്നേഹം അതി തീവ്രമാണു.
അതറിഞ്ഞ ഒരു സ്ത്രീ ഒരിക്കലും അവനെ വെറുതെ വിടില്ല.
ഒന്നെങ്കില്‍ അഗാധമായൊരു കൊക്കയിലേക്ക് ചത്തോളൂ ,
എന്നു പറയാനുള്ള ആര്‍ജ്ജവം അവള്‍ കാണിക്കണം.
അല്ലെങ്കില്‍ അവന്റെ ജീവിതം പരിഹാസ്യവും ദുരന്തപൂര്‍ണ്ണവുമായിരിക്കും.
അവളില്ലാത്തൊരു പ്രഭാതത്തിലേക്ക് കണ്ണു തുറക്കേണ്ടി വരിക.
അവനൊരു ഭ്രാന്തനാകും.
ആ ഭ്രാന്തിന്റെ തീച്ചൂളയില്‍ അവനെന്തൊക്കെ ചെയ്യും എന്ന് പ്രവചിക്കാനാവില്ല.
പ്രണയം കൊടുക്കുമ്പോള്‍ ശ്രദ്ധിക്കുക..
അത് തിരിച്ചെടുക്കാനെങ്കില്‍...
അവന്റെ ജീവനെടുക്കുക..!
സ്വസ്തമായി നീ ഉറങ്ങൂ..
Sunday, July 5, 2009
Subscribe to:
Post Comments (Atom)
2 comments:
paadinadakumm paravakalonnum velikazhikaarilla
മൊത്തം പ്രണയമാണല്ലോ
Post a Comment