നെറ്റിപ്പട്ടം കെട്ടി തല ഉയര്‍ത്തി നില്‍ക്കുന്ന കൊമ്പനെ കാണാന്‍ നല്ല ചന്തമാണ്. അതുതന്നെയാണ് ആനയ്‌ക്ക് ധാരാളം ആരാധകരുണ്ടാവാന്‍ കാരണം. ഈ ആരാധകരാണ് ആനയെ ശല്യപ്പെടുത്തുന്നത്. ആന ഇടയുന്നത് മദപ്പാടുകൊണ്ടു മാത്രമല്ല. മദം പൊട്ടിയാണ് ആന ഓടുന്നത് എന്ന ചൊല്ല് തികച്ചും തെറ്റാണ്. ആനയ്‌ക്കുണ്ടാകുന്ന അസ്വസ്ഥതകള്‍ അതിനെ ആ പ്രദേശത്തുനിന്നും രക്ഷപ്പെടാന്‍ പ്രേരിപ്പിക്കുന്നു. ആന രക്ഷപ്പെട്ട് ഓടുമ്പോഴോ കുറുമ്പു കാട്ടി ഓടുമ്പോഴോ നാം അപകടത്തില്‍ പെടുന്നു. അതുകൊണ്ട് ആന ഇടയാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. സാഹചര്യം?സാഹചര്യമാണ് ആനയെ ഇടയാന്‍ പ്രേരിപ്പിക്കുന്നത്?. തൃശൂര്‍ മണ്ണുത്തി കാര്‍ഷികസര്‍വ്വകലാശാല വെറ്റിനറി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ടി. എസ് രാജീവ് പറയുന്നു. മദം എന്നത് മാത്രമല്ല പ്രശ്‌നം. പൊതുജനം സൃഷ്‌ടിക്കുന്ന ശല്യം പ്രശ്‌നമാണ്. ആനയെ തൊടുന്നതും വാലുപിടിച്ച് വലിക്കുന്നതും ആനയ്‌ക്ക് ഇഷ്‌ടമല്ല.
പാപ്പാനെ മാത്രമേ ആനയുടെ കൊമ്പു പിടിക്കാന്‍ ആന അനുവദിക്കുകയുള്ളൂ. കൂടി നില്‍ക്കുന്നവരുടെ ഇടയില്‍ നിന്ന് ഒരാള്‍ ആനയുടെ കൊമ്പുപിടിച്ചതാണ് ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞത്. ഫലമോ കൊമ്പു പിടിച്ചയാളടക്കം മൂന്ന് പേരെ ആന കുത്തിക്കൊന്നു.ഉത്സവങ്ങള്‍ക്കും മറ്റും പൊരിവെയിലത്ത് ആനയെ നിര്‍ത്തുന്നത് മറ്റൊരു കാരണം. ആനയ്‌ക്കുചുറ്റും ആനയെ കാണാന്‍ കൂടിനില്‍ക്കുന്ന ജനം ആനയ്‌ക്ക് ശല്യമാണ്. ക്ഷേത്രങ്ങളില്‍ നടക്കുന്ന കരിമരുന്നു പ്രയോഗവും ആനയ്‌ക്ക് അരോചകമുണ്ടാക്കുന്നു.
ഉത്സവങ്ങള്‍ക്കും മറ്റും നാലും അഞ്ചും മണിക്കൂറുകള്‍ വെയിലത്ത് നില്‍ക്കുന്ന ആനയുടെ കാര്യം കഷ്‌ടമാണ്. ടാറിട്ട റോഡിലും തിളക്കുന്ന വെയിലത്തും ആനകള്‍ നില്‍ക്കേണ്ടി വരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ആനയെ അവിടെ നിന്നും രക്ഷപ്പെടാന്‍ പ്രേരിപ്പിക്കുന്നു. ആന ഓടുന്നു.
പാപ്പാന്‍, വില്ലന്‍.ആനയുടെ അച്ഛന്‍ പാപ്പാനാണ്. ചിലപ്പോള്‍ വില്ലനും. പാപ്പാന്റെ നിയന്ത്രണത്തിലാണ് ആന. മദ്യപാനം പാപ്പാനെ നിയന്ത്രണമില്ലാത്തവനാക്കുന്നു. മദ്യപിച്ച് വന്ന് ആനയെ അടിക്കുകയും തോട്ടി പ്രയോഗിച്ച് ചെവിക്ക് വലിക്കുകയും ചെയ്യുന്ന പാപ്പാന്‍മാര്‍ക്ക് നേരെ ആന പ്രതികരിച്ചിട്ടുണ്ട്. ആനയുടെ പൂര്‍ണസുരക്ഷ പാപ്പാന്റെ കൈയ്യിലാണ്. ആന ഇടയുന്നതിന്റെ ഒരു കാരണം പാപ്പാന്റെ ദുഃസ്വഭാവമാണ്. സാഹചര്യത്തെളിവുകള്‍ആന ഇടയുന്നതിന്റെ പ്രധാനകാരണം അതിന്റെ സാഹചര്യമാണെന്ന് നേരെത്തെ സൂചിപ്പിച്ചുവല്ലോ. അന്തരീക്ഷമര്‍ദ്ധവും അതിലൊരു ഘടകമാണ്. മാറുന്ന കാലാവസ്ഥ ആനയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യും. അന്തരീക്ഷ താപനില ഉയര്‍ന്നുകൊണ്ടിരിക്കുന്നു. മറ്റു മൃഗങ്ങളെ അപേക്ഷിച്ച് ആനയുടെ താപനില വളരെ കുറവാണ്. 96.60 ഫാരന്‍ ഹീറ്റ്.2006 ജൂലായ് മുതല്‍ 2007 ഏപ്രില്‍ വരെയുള്ള, (ഉത്സവകാലം) മനുഷ്യര്‍ക്ക് നേരെ ആനയുടെ ആക്രമണത്തിന്റെ ചാര്‍ട്ട് താഴെ കൊടുക്കുന്നു. ആന ഇടഞ്ഞോടിയതു കൊണ്ടുണ്ടായ അപകടങ്ങള്‍ ഉള്‍പെടെയുള്ള കണക്കാണിത്.(ചാര്‍ട്ടില്‍ ഇല്ലാത്ത മാസങ്ങളില്‍ അപകടം നടന്നിട്ടില്ല.)A: മദം പൊട്ടിയതു കൊണ്ട്. B: പൊതുവായ കാരണങ്ങള്‍ (ജനങ്ങളുടെ ശല്യം പാപ്പാന്റെ മര്‍ദ്ദനം etc.) C: പ്രത്യേക കാരണമൊന്നുമില്ല.ചാര്‍ട്ട് പരിശോധിച്ചാല്‍ കാണാന്‍ സാധിക്കുന്നത് നാല്‍പതിനും അമ്പതിനും ഇടയ്‌ക്ക് പ്രായമുള്ള ആനകളാണ് കൂടുതല്‍ ഇടഞ്ഞിട്ടുള്ളത്. അതായത് ക്ഷീണവും തളര്‍ച്ചയും ഈ ആനകള്‍ക്ക് കൂടുന്നു എന്നര്‍ത്ഥം. ആനകള്‍ ഇടഞ്ഞ സമയം പരിശോധിച്ചാല്‍ 2006ല്‍ പത്തിനും പതിനൊന്നിനും ഇടയിലാണ് കൂടുതല്‍ ആനകള്‍ ഇടഞ്ഞത്. 2007ലിത് രണ്ടു മണിക്കും മൂന്നുമണിക്കും ഇടയിലാണ്. വര്‍ഷംതോറും ചൂടുകൂടുന്നു എന്നത് നമുക്ക് ഇതില്‍ നിന്നും മനസ്സിലാക്കാം. പതിനൊന്ന് മണിമുതല്‍ മൂന്ന് മണിവരെ ആനകളെ ഉത്സവത്തിന് എഴുന്നള്ളിക്കാതിരിക്കുന്നതാണ് നല്ലത്. ഈ സമയങ്ങളില്‍ തണുപ്പുള്ള സ്ഥലത്ത്, മരത്തിന്റെ ചുവട്ടിലോ മറ്റോ വിശ്രമം അത്യാവശ്യമാണ്. മദം പൊട്ടി ആന ഓടിയത് 2006ല്‍ രണ്ടും 2007ല്‍ മൂന്നും ആണ്. കൂടുതലും അപകടങ്ങള്‍ നടന്നത് ജനങ്ങളുടെ ശല്യം കൊണ്ടോ പാപ്പാന്റെ ആനയോടുള്ള സമീപനം മൂലമോ ആണ്.ആന ഇടഞ്ഞോടുന്നതിന് പ്രധാന കാരണം കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം തന്നെയാണ്. ഉത്സവസീസണുകളായ ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മെയ് എന്നീ മാസങ്ങളില്‍ ചൂട് കൂടുതലായിരിക്കും. വര്‍ഷം തോറും ചൂടുകൂടിക്കൊണ്ടിരിക്കുന്നു. മദം, ആന ഇടയാന്‍ ഒരു കാരണമാണെങ്കില്‍ മദം പൊട്ടി ഓടുന്നത് വളരെ കുറവാണ്. ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാവുന്ന പ്രകോപനമാണ് ആന ഇടയാന്‍ മറ്റൊരു കാരണം. ഇതാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നതും.

ഭക്ഷണം, വെള്ളം.ഭക്ഷണകാര്യത്തില്‍ അതീവശ്രദ്ധ നാം കൊടുക്കണം. അതിനാവശ്യമായ ഭക്ഷണവും വെള്ളവും കൊടുക്കണം. നാല്‍പ്പതു പട്ട ആനയ്‌ക്ക് ദിവസവും വേണം എന്നാണ് കണക്ക്. വെള്ളം ധാരാളം വേണം. ഉത്സവങ്ങള്‍ക്ക് നിരന്നു നില്‍ക്കുന്ന ആനകളില്‍ ഒരെണ്ണത്തിന് ഭക്ഷണം കൊടുത്ത് തൊട്ടടുത്ത് നില്‍ക്കുന്നവന് അത് കിട്ടിയിട്ടില്ലെങ്കിലും അവന്‍ പ്രശ്‌നമുണ്ടാക്കും. വെള്ളം ആനയ്‌ക്ക് എത്ര കിട്ടിയാലും മതിവരില്ല. പൊതുവെ ചൂടുകൂടിയ ശരീരമാണ് ആനയുടേത്. സ്വാഭാവികമായി ആന വെള്ളം ആവശ്യപ്പെടുന്നു.