Thursday, January 31, 2008

മനസ്സില്‍ കൂടു ‍കെട്ടിയ തബലിസ്റ്റ് അയ്യപ്പന്‍.

അടൂര്‍ ഗോപാല കൃഷ്ണ്ന്‍ സംവിധാനം ചെയ്ത കൊടിയേറ്റത്തിലെ ശങ്കരങ്കുട്ടിയാണു 1977ല്‍ കേരളത്തിലെക്ക് ഭരത് അവാര്‍ഡ് കൊണ്ട് വന്നത്‌. ശങ്കരന്‍ കുട്ടിക്ക് ജീവന്‍ പകര്‍ന്നത് വി. ഗോപിനാഥന്‍ നായരും. അങ്ങനെ ഗോപിനാഥന്‍ നായര്‍, ഭരത് ഗോപിയും കൊടിയേറ്റം ഗോപിയുമായി. കൊടിയേറ്റത്തിലൂടെ കേരളത്തിലേക്ക് രണ്ടാമത്തെയും അവസാനത്തെയും ഭരത് അവാര്‍ഡ് കൊണ്ടുവന്നെങ്കിലും കേരളത്തിലെ സാധാരണ സിനിമാ പ്രേമീകളുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന കഥാ പാത്രമാണ്‌ യവനികയിലെ തബലിസ്റ്റ് അയ്യപ്പന്‍. ജീവിതത്തില്‍ ഒരാള്‍ക്ക് എത്രയും വൃത്തികെട്ടവനാകാന്‍ പറ്റുമോ അതിന്റെ ഉദാഹരണമായിരുന്ന തബലിസ്റ്റ് അയ്യപ്പന്‍. തനിക്കു ചുറ്റുമുള്ളവരെ പുച്ഛത്തോടെ വീക്ഷിക്കുന്ന മുഴുനീള മദ്യപാനിയായ തബലിസ്റ്റ്, തികഞ്ഞ നിഷേധി. എങ്കിലും മനസ്സില്‍ ഇപ്പോഴും ആ നിഷേധിയുടെ ചിത്രം തെളിഞ്ഞു നില്‍ക്കുന്നു. ഭരത് ഗോപിയുടെ വാക്കുകളില്‍ "ഒന്നിനും പൂര്‍ണവിരാമമില്ല, ഈ വേളകള്‍ മാത്രം, മരണത്തിനുപോലും" ഭരത് ഗോപിയുടെ മരണത്തിനു പോലും അദ്ദേഹത്തിലെ പ്രതിഭയ്ക്ക് പൂര്‍ണ്ണ വിരാമം ഇടാന്‍ സാധിക്കില്ല. . .തബലിസ്റ്റ് അയ്യപ്പന്‍ നമ്മുടെ മനസ്സില്‍ ജീവിക്കുന്ന കാലത്തോളം

Wednesday, January 30, 2008

ബുദ്ധിജീവികളെക്കൊണ്ടു എന്തു പ്രയൊജനം



'ബുദ്ധിജീവി' എന്ന വാക്കിനു അധികകാലത്തെ പഴക്കമില്ല. ഒരു പക്ഷെആധുനികതയുടെ സന്തതിയായിട്ടാണു ഈ വിഭാഗം കണക്കാക്കപ്പെടുന്നത്. മനുഷ്യരെ സംബന്ധിക്കുന്ന സമസ്ത മേഖലകളിലും വിശിഷ്യ സാഹിത്യ സാംസ്ക്കാരിക മേഖലകളില്‍ അതാതു കാലങളില്‍ തങളുടെ ആശയങള്‍ ഉയര്‍ത്തിപ്പിടിച്ചവരണു ബു. ജീ. എന്നു വിളിക്കപ്പെടുന്ന ബുദ്ധിജീവികള്‍. കേവലം ഉപരിപ്ലവമായ ഒരു വീക്ഷണത്തിനപ്പുറം ആഴത്തിലുള്ള നിരീക്ഷണവും കാഴ്ച്ചപ്പാടും വെച്ചുപുലര്‍ത്തുന്നവരണു ഇക്കൂട്ടരെന്നാണു വിവക്ഷ.
സമകാലിക കേരളം നേരിടുന്ന ഒട്ടനേകം പ്രശ്നങളില്‍ ബുദ്ധിജീവികളുടെ വാക്കുകള്‍ക്കു വേണ്ടി പൊതുജനങളും മാധ്യമങളും കാതോര്‍ക്കാറുണ്ട. ശക്ത്തമായ അഭിപ്രായ പ്രകടനങളും നിക്ഷ്പക്ഷമായ വിലയിരുത്തലികളും ബുദ്ധിജീവികള്‍ക്കു അടുത്തകാലം വരെ സാക്ഷര കേരളത്തില്‍ ഒരു ഉയര്‍ന്ന സ്ഥാനം ലഭിക്കാന്‍ ഹേതുവയിട്ടുണ്ട്. ഒരു പക്ഷെ അവരുടെ വാക്കുകള്‍ക്കു ഒരു 'ദിവ്യത്വം' നമ്മുടെ ജനത കല്പ്പിച്ചു നല്‍കിയിരുന്നു.
എന്നാല്‍ ആധുനികത ഉത്തരാധുനികതക്കു വഴിമാറിയപ്പൊള്‍ സമസ്ത മേഖലകളിലും അതിന്റെ പ്രഭാവം പ്രകടമായിരുന്നു. സാഹിത്യത്തിലും സംസ്ക്കാരിക- രാഷ്റ്റ്രീയ മണ്ഡലങളിലും മാത്രമല്ല മനുഷ്യരുടെ മന:ശ്ശാസ്ത്രത്തില്‍ പോലും കാതലായ മാറ്റങളാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു സമൂഹത്തിന്റെ മൊത്തം മന:ശ്ശാസ്ത്രം മാറ്റത്തിനു വിധേയമാകുമ്പോള്‍ വ്യക്ത്തി എന്ന നിലയില്‍ ബുദ്ധിജീവിള്‍ക്കു അതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ പറ്റുമായിരുന്നില്ല. തല്ഫലമായി അവരുടെ കാഴ്ച്പ്പാടിലും ചിന്താധാരയിലും പ്രകടമായ മാറ്റം സംഭവിച്ചു. അതില്‍നിന്നണു 'ബുദ്ധിജീവികളെക്കൊണ്ടു എന്തു പ്രയോജനം?' എന്ന ചോദ്യം തന്നെ ഉരുത്തിരിഞ്ഞുവരുന്നത്.
ഒരു വ്യക്തി എന്നതിനപ്പുറം തങ്ങള്‍ ഒരു സമൂഹമൊ പ്രസ്ഥാനമൊ ഒക്കെയാണെന്ന് ചുരുക്കം ബുദ്ധിജീവികളെങ്കിലും കരുതുന്നുണ്ട്. അതുകൊണ്ടു തന്നെ സാമൂഹ്യ സംഘടനകളുമായും രാഷ്ടീയ്യാ പ്രസ്ഥാനങ്ങ ളൂമായും ഇവര്‍ നിരന്തരം പോരിടുന്നു.തങ്ങളുടെ ആശയങ്ങള്‍ മുറുകെ പിടിക്കാനും സ്ഥാപിച്ചെടുക്കാനുമുള്ള കഠിനശ്രമത്തില്‍ പലപ്പോഴും അവര്‍ മര്യാദയുടേയും ഔപചാരികതയുടേയും അതിര്‍‌വരമ്പുകള്‍ ലംഘിക്കുന്നു.കവല പ്രസംഗങ്ങളീലും പത്രപ്രസ്ഥാവനകളിലും ആനന്ദം കണ്ടെയത്തുന്ന അവര്‍ മാധ്യമങ്ങളുടെ വാര്‍ത്താക്ഷാമം പരിഹരിച്ചുകൊണ്ടിരിക്കാന്‍ സദാ സന്നദ്ധരാണ്.
മൂന്നു കോടിയിലധികം ജനങ്ങളുള്ള ഈ സാക്ഷര കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങളെ നിരുത്സാഹപ്പെടുത്തുയും ആശയസംഘട്ടനങ്ങള്‍ക്കും വാക്ക് പയറ്റുകള്‍ക്കും പ്രോത്സാഹനം നല്‍കുകയാണ് ബുദ്ധിജീവികള്‍ ചെയ്യുന്നതെന്ന ആരോപണം അടുത്തകാലത്ത് ശക്തമാവാന്‍ തുടങ്ങിയിരിക്കുന്നു.ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളില്‍ നിന്നകന്ന് കേവലം അലസമായ അറിവും വെച്ചുകൊണ്ട് ജിഹ്വാഭ്യാസം നടത്തുന്ന ഈ ബുദ്ധിജീവികള്‍ സാംസ്ക്കാരിക കേരളത്തിന് അപമാനമാണെന്നേ പറയാന്‍ കഴിയൂ.
ഈറ്റൊരവസ്ഥക്ക് മാറ്റമുണ്ടാകേണ്ടിയിരിക്കുന്നു.കേരളത്തിന്റെ വികസനത്തിനുതകുന്ന തരത്തിലുള്ള എന്തെങ്കിലും സംഭാവനയാണ് തങ്ങളില്‍ നിന്ന് ജനത ആവശ്യപ്പെടുന്നതെന്ന സത്യം അവര്‍ ഇനിയെങ്കിലും മനസിലാക്കെണ്ടിയിരിക്കുന്നു.ആശയഭിന്നിപ്പല്ല ആശയസമന്വയമാണ് വികസനത്തിന്റെ ആധാരം.
മലയാളത്തിന്റെ കലാകാരന്‍
അഭിനയത്തോടുള്ള ആത്മാര്ത്ഥതയും അഭിനിവേശവും അവസാനം വരെ കാത്തുസൂക്ഷിച്ച നടനാണ് ഭരത് ഗോപി.കഴിഞ്ഞ ഇരുപത്തൊന്നു വര്‍ഷമായി ശരീരത്തോട് പൊരുതിയാണ് സിനിമാ രംഗത്ത് തുടര്ന്നത്.ആയിരത്തി തൊള്ളായിരത്തി എണ്‍പത്താറില്‍ പക്ഷാഘാതം മൂലം ഇടതു വശം തളരുന്നതു വരെ സിനിമയില്‍ സജീവമായിരുന്നു.അഞ്ജു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രോഗത്തെ കൂസ്സാക്കാതെ സിനിമാ രംഗത്ത് മടങ്ങിയെത്തി ചലനശേഷിക്കുറവിനെ ഉത്ക്കടമായ അഭിനയം കൊണ്ട് കീഴടക്കിയതാണ് അദ്ദേഹത്തിന്റെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമ.ശരീരാവസ്ഥ അതുപോലെ പകര്‍ത്തികൊണ്ടുള്ള കഥാപാത്രമാണ് ദേ ഇങ്ങോട്ടു നോക്കിയേ എന്ന അവസാനത്തെ സിനിമയില്‍ ചെയ്തിരിക്കുന്നത്.രോഗാവസ്ഥയില്‍ പോലും ഒരായിരം ഭാവങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞിരുന്ന നടനാണ് ഭരത് ഗോപി.

ഭരത് ഗോപിയിലെ സം വിധായകന്‍

ഭരത് ഗോപിയിലെ സംവിധയ്കന്‍ അഭിനയം നിര്‍മ്മാണം എന്നിവ മാത്രമല്ല സംവിധാനവും വഴങ്ങുമെന്ന് തെളിയിച്ച പ്രതിഭയാണ് ഭരത് ഗോപി. നാലു സിനിമ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളു എങ്കിലും അദ്ദേഹത്തിന്റെ സം വിധാന ശൈലി എടുത്തു പറയേണ്ട്താണ്.1979ല്‍ ഞാറ്റടി എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് സം വിധാനരംഗത്തേക്ക് ഗോപി കടന്നുവന്നത്. മോഹന്‍ലാല്‍-പാര്‍ വ്വതി ജോഡികളെ വെച്ച് പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം ഉത്സവപ്പിറ്റേന്ന് എന്ന സിനിമ സംവിധാനം ചെയ്തു. തുടര്‍ന്ന് 1991ല്‍ യമനം എന്ന മൂന്നാമത്തെ സിനിമ സം വിധാനം ചെയ്തു. ഒരു നീണ്ട ഇടവേയായ 11വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ ഹൃദയത്തിന്റെ ഉടമ എന്ന സിനിമ സംവിധാനം ചെയതു. പിന്നീട് മലയാള സിനിമയ്ക്ക് ആ ഭാഗ്യം ലഭിച്ചില്ല...
ഭരത് ഗോപിയുടെ കഥാപാത്രങ്ങളിലൂടെ
ഭരത് ഗോപി നടനായും സഹനടനായും വില്ലനായും മലയള സിനിമയില്‍ നിറഞ്ഞു നിന്ന വ്യക്തിത്വം. ഭരത് ഗോപി എന്ന നടനെ ഓര്‍ക്കുമ്പോള്‍ കെ.ജി.ജോര്‍ജ്ജ് സംവിധാനം ചെയ്ത യവനികയിലെ തബലിസ്റ്റ് അയ്യപ്പന്‍ എന്ന കഥാപാത്രം മനസ്സിലെത്തും.വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് പുതിയ മുഖം നല്‍കിയ കഥാപാത്രമാണ് അയ്യപ്പന്‍.എന്റെ മാമാട്ടിക്കുട്ടിയമ്മയുടെ രചന നിര്‍വഹിച്ചതിനൊപ്പം സ്നേഹനിധിയായ കുടുംബസ്ഥന്റെ വേഷവും മനോഹരമാക്കി.രേവതിക്കൊരു പാവക്കുട്ടി എന്ന ചിത്രത്തില്‍ മകളെ ജീവനുതുല്യം സ്നേഹിക്കുന്ന പിതാവിന്റെ ഭാവങ്ങള്‍ അവിസ്മരണീയമാക്കി.വേണു നാഗവള്ളി സംവിധാനം ചെയ്ത അഗ്നിദേവനില്‍ എഴുത്തുപുര വീട്ടിലെ പത്രാധിപരുടെ വേഷം എന്നും ഓര്‍മ്മയില്‍ നിറഞ്ഞുനില്‍ക്കും.ടി.വി.ചന്ദ്രന്‍ സംവിധാനം ചെയ്ത സൂസന്നയില്‍ വ്യത്യസ്ത ഭാവങ്ങളുള്ള അധ്യാപകന്റെ വേഷം മറക്കാനാവാത്തതാണ്.മുപ്പത്തിയഞ്ജു വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ഇനിയും എത്ര ഏറെ കഥാപാത്രങ്ങള്‍.

സ്‌നേഹത്തിന്റെ തേന്‍‌തുള്ളികള്‍

സ്‌നേഹത്തിന്റെ തേന്‍‌തുള്ളികള്‍ 'ഓരോ പുരുഷനും ഓരോ ഋതുവാണ്‌ പക്ഷേ നീ അനശ്വരതയാണ്‌ ' കമലാ ദാസിന്റെ ഈ വരികള്‍ സ്‌നഹത്തിന്റെ അനശ്വരതയെപ്പറ്റി വായനക്കാരെ ഓര്‍മിപ്പിക്കുന്നു.കമലാ ദാസിന്റെ ഇംഗ്ലീഷ് കവിതകളുടെ പരിഭാഷ 'കമലാ ദാസിന്റെ കവിതകള്‍' എന്ന പേരില്‍‌ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. എബ്രാഹം ആണ്‌ പരിഭാഷ നിര്വ‍ഹിച്ചിരിക്കുന്നത്‌. കമലാദാസ്‌ ആവിഷ്‌ക്കരിച്ച ഭാഷയുടെ സൗന്ദര്യം ഒട്ടും ചോര്‍ന്നു പോകാതെയാണ്‌ എബ്രാഹം പരിഭാഷപ്പെടുത്തിയീരിക്കുന്നത്‌. കമലാദാസിന്റെ സ്ത്രീയ്ക്ക് സര്‍‌വസ്വവും സ്‌നേഹമാണ്‌. സ്‌നേഹത്തിനായുള്ള ബലിയര്‍പ്പിക്കലാണ്‌ അവള്‍ക്കു ജീവിതം. സ്‌നേഹം തപസ്സായി മാറുന്ന കാഴ്ച് കവിതകളില്‍ കാണാം. 'എന്റെ സ്‌നേഹം കാട്ടുതേന്‍ പോലെയാണ്‌ അതില്‍ വസന്തങ്ങള്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു'. എന്നെഴുതി സ്‌നേഹത്തിന്റെ തേന്‍‌തുള്ളി മധുരം അവര്‍ അനുവാചകര്‍ക്കു പകര്‍ന്നു നല്‍കുന്നു.

അരങ്ങിലെ സൂത്രധാരന്‍

നാടകാചാര്യന്‍ ജി ശങ്കരപിള്ളയുടെ 'പ്രസാധന' നാടകകളരിയിലൂടെയാണ് ഭരത്ഗോപി എന്ന മഹാനടന്റെ അരങ്ങിലെ രംഗപ്രവേശം . പിന്നീട് കാവാലത്തിന്റെ 'തിരുവരങ്ങ് ' നാടകസംഘത്തിലും സി.എന്‍ ശ്രീകണ്ഠ്ന്‍നായരുടെ നാടകങ്ങളിലും പ്രധാനനടനായി .196o മുതല്‍ നാടകരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു .1986ല്‍ ബോംബെ ഈസ്റ്റ് വെസ്റ്റ് എന്‍‍കൗണ്ടര്‍ നാടകോത്സവത്തില്‍ കാവാലത്തിന്റെ 'ഒറ്റയാന്‍'ലെ നായകവേഷം , അവനവന്‍ , കടമ്പ എന്നിവയിലെ അഭിനയവും ഏറെ പ്രശംസ നേടി .

കച്ചവടതാത്പര്യമില്ലാത്ത അമേച്വര്‍ നാടകങ്ങളിലെ പക്വതയാര്‍ന്ന അഭിനയത്തില്‍ നിന്നാണ് അദ്ദേഹത്തിന്റെ നടനവൈഭവം പൂര്‍ണതയിലെത്തിയത് . സ്വാഭാവികതയ്ക്കു പകരം നാടകീയത നിറഞ്ഞ സന്ദര്‍ഭങ്ങളെ അവതരിപ്പിക്കേണ്ടിയിരുന്ന ഇത്തരം അഭിനയം ചലച്ചിത്രകാരന്റെ മനസ്സിലുള്ള കഥാപാത്രത്തെ തന്മയത്വത്തോടെ വെള്ളിത്തിരയിലെത്തിക്കാന്‍ അദ്ദേഹത്തെ സഹായിച്ചു . നാടകവും സിനിമയും രണ്ടാണെന്ന തിരിച്ചറിവായിരുന്നു അദ്ദേഹത്തിന്റെ വ്യത്യസ്ഥമായ അഭിനയരീതിയുടെ രഹസ്യം . അഭിനയകലയുടെ മര്‍മ്മമറിഞ്ഞയാള്‍ എന്ന വിശേഷണം അദ്ദേഹത്തിന് ലഭിച്ചു .

ആചാര്യനായ ജി. ശങ്കരപിള്ളയുടെ നാടകശൈലി പാശ്ചാത്യനാടകവേദിയെ അന്ധമായി അനുകരിക്കുന്നതാണെന്നും അത് മലയാളനാടകവേദിക്കു ഗുണം ചെയ്യില്ലെന്നും പറയാന്‍ അദ്ദേഹം ധൈര്യപ്പെട്ടു . 50 ലേറേ നാടകങ്ങളില്‍ അഭിനയിച്ചു . അഞ്ച് നാടകങ്ങളും 'നാടകനിയോഗം' എന്ന പുസ്തകവും രചിച്ചു . ഗുരുദക്ഷിണ , പൂജമുറി എന്നീനാടകങ്ങള്‍ സംവിധാനം ചെയ്തു . വെള്ളിത്തിര അടക്കിവാഴുമ്പോഴും അരങ്ങിനെ നവീകരിച്ചും സ്വീകരിച്ചും തന്റെ സാന്നിധ്യമറിയിച്ച യഥാര്‍ത്ഥ സൂത്രധാരനാണ് ഭരത്ഗോപി .

Tuesday, January 29, 2008

ഭരത് ഗോപിയുമായി ഒരു നിമിഷം

2003 നവമ്പര്‍ 7.അക്ഷര നഗരി അപൂര്‍‌വ നിമിഷത്തിന് സാക്ഷിയായി .കോട്ടയം ബസേലിയോസ് കോളേജ് മലയാള വിഭാഗം നടത്തിയ ദ്യശ്യോല്‍സവത്തിന്റെ ഉല്‍ഘാടനം രണ്ട് ഗോപിമാര്‍ ഒരുമിച്ച് നിര്‍‌വഹിച്ചു.ഒരാള്‍ മുഖത്ത് നവരസങ്ങള്‍ വരുത്തി മുദ്രകള്‍ കൊണ്ട് ആളുകളെ കൈയിലെടുക്കുമ്പോള്‍ മറ്റൊരാള്‍ അഭിനയത്തികവ് കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനമുറപ്പിച്ചു .ഇവരാണ് കലാമണ്ഡലം ഗോപിയും ഭരത് ഗോപിയും .ഇവര്‍ ആദ്യമായി ഒരുമിച്ച വേദിയായിരുന്നു അത്.ഭരത് ഗോപിക്ക് കലാമണ്ഡ്ലം ഗോപി സ്വന്തം സഹോദരനെപോലെയാണ്.പക്ഷേ അന്നുവരെ അദ്ദേഹത്തിന്റെ കഥകളി ഭരത് ഗോപി നേരിട്ട് കണ്ടിട്ടില്ലായിരുന്നു.അന്ന് കോളേജില്‍ കലാമണ്ഡലം ഗോപി അവതരിപ്പിച്ച നളചരിതം ആട്ടക്കഥ സശ്രദ്ധം വീക്ഷിച്ച ഭരത് ഗോപിയുടെ മുഖം ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നു. അടുത്തെത്തുമ്പോള്‍ ഭയന്ന് അകന്നു മാറുകയും ,അകന്നിരിക്കുമ്പോള്‍ ഭംഗി കൊണ്ട് അടുത്തെത്താന്‍ തോന്നുകയും ചെയ്യുന്ന മഹാസാഗരത്തെ പോലെ പ്രൗഢഗാംഭീര്യത്തോടെ ഇരിക്കുന്ന ഭരത് ഗോപിയുടെ അടുത്തേക്ക് കുട്ടികള്‍ തിക്കിത്തിരക്കി ഓട്ടോഗ്രാഫിനായ് ചെല്ലുന്നു .അവര്‍ക്കിടയിലൂടെ ഞാനും ചെന്നു.അങ്ങനെ എന്റെ ബുക്കിലും അദ്ദേഹത്തിന്റെ കൈപ്പട പതിഞ്ഞു.

ചിദംബരസ്മരണ

ക്ഷുഭിതയൗവനത്തിന്റെയും തിളയ്ക്കുന്ന പെരുമാറ്റത്തിന്റെയും മുദ്രകളായി തന്റെ രചനകള്‍ ആസ്വാദകര്‍ക്ക് നല്‍കിയ ബാലചന്ദ്രന്‍ ചുള്ളീക്കാടീന്റെ ആത്മകഥയാണ് ' ചിദംബരസ്മരണ ' . ഈ പുസ്തകം ആരേയും വായിക്കാന്‍ പ്രേരിപ്പിക്കുന്നില്ല. കാരണം ഒരു തവണ ഇതിലെ ഒരു കുറീപ്പെങ്കിലും വായിക്കുന്നവര്‍ പുസ്തകത്തിന്റെ അടീമകളായി കഴിഞ്ഞിരിക്കും . സദാചാരബോധം നാടൂനീളെ പ്രസംഗിക്കുകയും മേല്പറഞ്ഞബോധത്തിന്റെ അര്‍ത്ഥമെന്തെന്ന് തീരെ അറിയാത്തവരും വായിച്ചിരിക്കേണ്ട കൃതിയാണിത് .ഒരെഴുത്തുകാരനും തന്റെ ജീവിതത്തെ ഇത്രയേറെ തുറന്ന പുസ്സ്തകമായിരിക്കില്ല . കൗമാരകാലം മുതല്‍ ഇന്ന് കുടുംബനാഥനും ലോകമറിയുന്ന എഴുത്തുകാരനുമായിരിക്കുന്ന അവസ്ഥവരെ താന്‍ കടന്നുപോയ ജീവിതസന്ദര്‍ഭങള്‍ , ഒരിക്കലും മറക്കാനാകാത്ത കൂടികാഴ്ചകള്‍ , യഥാര്‍തഥ മനുഷ്യജീവിതത്തിന്റെ പച്ചയായ മുഖങ്ങള്‍ ....... എന്നിങ്ങനെ ആരുടെയും ജീവിതത്തിലണ്ടാകാവുന്നതും പക്ഷേ എല്ലാത്തില്‍ നിന്നും വേറിട്ടതുമായ ഇത്തരം അനുഭവങ്ങള്‍ കോറിയിട്ടിരിക്കുകയാണി പുസ്തകത്തില്‍ .ഭൂണഹത്യ , തീപ്പാതി , മന്ത്രവാദി , ചിദംബരസ്മരണ , രാത്രിയിലെ അതിഥി , ഒരു അമ്മ , മഹാകവി , അമ്മിഞ്ഞ എന്നീ ഓര്‍മക്കുറിപ്പുകളെല്ലാം വെറുമൊരു വായനയ്ക്കപ്പുറം എന്തൊക്കെയൊ നൊമ്പരങ്ങള്‍ വായനക്കാരനു നല്‍കിയാണ് അവസാനിക്കുന്നത് . മനുഷ്യജീവിതത്തിലെ ഉയര്‍ച്ചയും താഴ്ചയും ഇത്രത്തോളം മനസിലാക്കിയ മറ്റൊരെഴുത്തുകാരനും അതു വ്യക്തമാക്കിത്തരുന്ന മറ്റൊരു രചനയും ചിദംബരസ്മരണ പോലെയില്ല

Monday, January 28, 2008

ഖസാക്കിന്റെ ചരിത്രം

അങ്ങനെയാണയാള് ഖസാക്കിലെത്തുന്നത്,ഇതു മറ്റാരുമല്ല ഖസാക്കിന്റെ ഇതിഹാസത്തിലെ നായകന് രവിയാണ്.ചിതലിമലയും കരിമ്പനയും മൊട്ടക്കുന്നുകളും ഖസാക്കിന്റെ സൗന്ദര്യം വിളിച്ചോതുന്നു.ഒ.വി.വിജയന് തന്റെ നോവലില് മനുഷ്യരെക്കാള് പ്രാധാന്യം പ്രക്യതിക്ക് നല്കിയിരിക്കുന്നു.വിജയന് ഖസാക്കിലെ പ്രക്യതിയെയും മനുഷ്യരെയും പറ്റി എഴുതാന് തന്റെ ജീവിതത്തിലെ വിലയേറിയ 12 വര്ഷങ്ങള് ഖസാക്കില് താമസിച്ചു എന്ന സത്യം തിരക്കേറിയ ഈ കാലഘട്ടത്തില് നമുക്ക് വിശ്വസിക്കാന് കഴിയില്ല. അപ്പുക്കിളി,കുപ്പുവച്ചന്,ചുക്രുറാവുത്തര്,അള്ളാപ്പീച്ച മൊല്ലാക്ക,ചെറിയമ്മ,ആവിത,രവി വരെയുള്ള കഥാപാത്രങ്ങളിലൂടെ ഖസാക്കിന്റെ ജീവിത ചിത്രം വരച്ചുകാട്ടുന്നു. വിദ്യാഭ്യാസം,ദാരിദ്ര്യം,അസൂയ,മതാചാരങ്ങള്‍ എന്നിങ്ങനെ ഒരു സമൂഹത്തിന്റെ മൊത്തം ജീവിത ചിത്രം അദ്ദേഹം നല്‍കി, കൂടാതെ നോവലില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ ഖസാഖിലെ മനുഷ്യരുടെ ഭാഷ തന്നെയാണ്. വിദ്യാസമ്പന്നനായ രവി ഖസാഖിലെത്തുന്നതോടെ തുടങ്ങുന്ന നോവല്‍ അവസാനിക്കുന്നത് ഖസാക്കില്‍ മരണം കാത്തുകിടക്കുന്നതാണ്

Sunday, January 27, 2008

അകാലത്തില്‍ പൊലിഞ്ഞ അഗ്നിനാളം

"എന്റെ ജന്മദിനം എനിക്കു മരണത്തിന്റെ ഓര്‍മ്മകള്‍ തരുന്നു".മനസ്സില്‍ ഇന്നും കനലായി എരിയുന്ന വരികളാണ്.ഒരു അഗ്നിനാളമായി കടന്നുവന്ന് ഒരു താമരപൂപൊലെ പൊഴിഞ്ഞു വീണ ഒരു ജന്മം.ഈ ഭൂമിയില്‍ അവശേഷിപ്പിച്ചു പോയ അവളൂടേ വാക്കുകള്‍ കൊണ്ട് അവള്‍ വരച്ച ഓര്‍മ്മ ചിത്രത്തില്‍ നിന്ന് ഒരേട്.
മനസ്സില്‍ അഗ്നിപടര്‍ത്തുന്ന ഒരു പുസ്തകത്തെ കുറിച്ചും അതെഴുതി അകാലത്തില്‍ പൊലിഞ്ഞ അഗ്നിനാളത്തെ കുറിച്ചണ് പറയുന്നത്.നന്ദിത സുഹൃത്തുക്കള്‍ക്ക് ഒരു നല്ല സുഹൃത്ത്.അച്ചനും അമ്മയ്ക്കും ഒരു നല്ല മകള്‍ .സ്ക്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു നല്ല ടീച്ചര്‍,ഇതൊക്കെയായിരുന്നു അവള്‍.ആത്മഹത്യയിലൂടെ എല്ലാവരെയും ഞെട്ടിച്ചു. ആ ആത്മ്മഹത്യയക്ക് മുന്‍പ് മനസ്സില്‍ തെളിഞ്ഞ ഒരായിരം ഓര്‍മ്മചിത്രങ്ങള്‍ ഒരു പിടി കവിതകളായി ഡയറിതാളുകളില്‍ പകര്‍ത്തിവച്ചു. ഓരോ അണുവിലും തീകോരിയിടുന്ന ഒരു പിടികവിതകള്‍....വായിച്ചു തുടങ്ങുമ്പോള്‍ ഓരോ വ്യക്തിയിലും ജ്വലിച്ചു തുടങ്ങുന്ന അഗ്നി അവസാന വരികളിലെത്തുമ്പോള്‍ ആളി പാരമ്യതയില്‍ എത്തുന്നു എന്നുള്ളതാണ് ഏറ്റവും വല്യ പ്രത്യേകത.ദുരൂഹമായി തുടരുന്ന അവളുടെ മരണം പോലെ വായിക്കുന്നവരിലും ദുരൂഹതകള്‍ അവശേഷിപ്പിച്ചാണ്‌ ഓരോ കവിതയും അവസാനിക്കുന്നത്. എങ്കിലും വായിക്കുന്നവരുടെ മനസ്സില്‍ എന്നും അവളും അവളുടെ കവിതകളും എരിഞ്ഞു നില്‍ക്കും .

Friday, January 25, 2008

ആടുകളൂടെ വിശേഷം

ആടുകളുടെ വിശേഷം
ആട് കിടന്നിടത്തു പൂടപോലുമില്ല എന്നാണുചൊല്ല്‌.അതിനു വിപരീതമായി പാത്തുമ്മയുടെ ഒരാടിന്റെ സ്ഥാനത്തു മകള്‍ ഖദീജയ്ക്കിന്ന് ഒന്‍പത് ആടുകള്‍.അതില്‍ രണ്ടണ്ണം മുട്ടനാടുകളും ഏഴണ്ണം പെണ്ണാടുകളുമാണ്.മൂന്നെണ്ണം തനിക്കറുപ്പാണ്.ബാക്കിയള്ളവ വെള്ളയും ‍കറുപ്പും ഇടകലര്‍ന്ന നിറത്തി‍ലുള്ളവയും.പാത്തുമ്മയുടെ മകള്‍ ഖദീജയും ഭര്‍ത്താവ് ഷംസുദീനുമാണ് ഇപ്പോള്‍ ആടുകളുടെ സംരക്ഷണചുമതല ഏറ്റെടുത്തു നടത്തുന്നത്.ആടുകളെ വില്‍ക്കണമെന്നുണ്ടെങ്കിലും സ്കൂള്‍ കുട്ടികളും ബഷീറിന്റെ ആരാധകരും ആടുകളെത്തേടി എത്തുന്നതിനാല്‍ അതിന് സാധിക്കുന്നില്ല എന്ന് ഖദീജപറയുന്നു. പാത്തുമ്മ ജീവിച്ചിരുന്നപ്പോള്‍ എങ്ങോട്ടും യാത്ര പോകാന്‍ പറ്റില്ലായിരുന്നു.അതിന് മറ്റൊരുകാരണം ആടുകളാണ്.അതിനെ ഇട്ടിട്ട് എങ്ങോട്ടും പോകാന്‍ പറ്റില്ല.അവ പുല്ലുതിന്നും കൊമ്പ്കോര്‍ത്തും തലയോലപ്പറമ്പിലെ ഖദീജയുടെ വീട്ടില്‍ ഓടിക്കളിച്ചു നടക്കുന്നു.ഖദീജ തന്നെയാണ് അതിന് പുല്ലുവെട്ടി കൊടുക്കുന്നതു.പാത്തുമ്മയുടെ ആടിന്റെ വംശപരമ്പരകളാണ് ഖദീജയിലൂടെ നിലനില്‍ക്കുന്നത്.പാലം പണി തീര്‍ത്തതിനാല്‍ ആടുകളെ ഇപ്പോള്‍ വെളിയില്‍ അഴിച്ചുവിടാറില്ല. പാത്തുമ്മയുടെ ആട് പുസ്ത്ത്കങ്ങള്‍ തിന്നുന്ന പതിവുണ്ടായിരുന്നു.ഖദീജയുടെ ആടുകള്‍ക്ക് കൂടുതല്‍ ഇഷ്ട്ടം ഭിത്തിയില്‍ ഒട്ടിച്ചുവയുക്കുന്ന സിനിമാ പോസ്റ്റ്റുകളാണ്. തന്റെ ദാരിദ്ര്യം ആടുപെറുമ്പോള്‍ മാറും എന്നു പാത്തുമ്മാ നിരന്തരം ഭീഷണി മുഴക്കുമായിരുന്നു.ഖദീജയും ആടിന്റെ പ്രസവമെടുക്കുന്ന തിരക്കിലാണ്.പൂര്‍ണ്ണഗര്‍ഭിണിയായ തന്റെ ആട് ഒട്ടും വൈകാതെതന്നെ പ്രസവിക്കുമെന്ന് ആടിനെ തലോടിക്കൊണ്ട് ഖദീജ.

Thursday, January 24, 2008

ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങള്‍

സത്യന്‍അന്തിക്കാടിനെക്കുറിച്ച്നമുക്കെല്ലാംഅറിയാം .കഥാകൃത്ത് ,തിരക്കഥാകൃത്ത് ,ഗാനരചയിതാവ് സംവിധായകന്‍,...അങ്ങനെ നിരവധി രീതിയില്‍.എന്നാല്‍ അന്തിക്കാടെന്ന നിഷ്കളങ്ക ഗ്രാമത്തിലെ നാട്ടിന്‍ പുറത്തുകാരന്‍ എം.കെ.സത്യനെ നിങ്ങള്‍ക്കറിയാമോ?ആ എം.കെ സത്യനാണ് സാക്ഷാല്‍ സത്യന്‍ അന്തിക്കാട്.സത്യനെക്കുറിച്ചുള്ള വിരളമായ അറിവുകള്‍ സരളമായി കോറിയിട്ടിരിക്കുകയാണ് ശ്രീകാന്ത് കോട്ടക്കല്‍ തയ്യാറാക്കിയ " ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങള്‍" എന്ന പുസ്തകത്തില്‍ .
ഇളം മഞ്ഞനിറമുള്ള താളുകളില്‍ ശ്രീകാന്ത് വരച്ചുകാണിക്കുന്നത് സത്യന്റെ ജീവിതവും ജീവനുറ്റ സിനിമകളെക്കുറിച്ചുമാണ്.തന്റെ കവിത ആദ്യമായി അച്ചടിമഷി പുരണ്ടപ്പോളുണ്ടായ സന്തോഷം ക്ഷണികമായിരുന്നു സത്യന്.മറ്റാരോ എഴുതിയ കവിതയെന്ന് എല്ലാവരും കളിയാക്കി ,കാരണം സത്യന്മാര്‍ ധാരാളമുണ്ടല്ലോ.അന്നുമുതല്‍ സത്യന്‍ തന്റെ പേരിനൊപ്പം അന്തിക്കാടിനെയും കൂട്ടിക്കെട്ടി.അങ്ങനെ സത്യനോടൊപ്പം അന്തിക്കാടിനെയും ലോകം അറിയാന്‍ തുടങ്ങുകയായിരുന്നു.
കലാപ്രവര്‍ത്തനത്തില്‍ മുഴുകി സത്യന് പത്താം ക്ലാസിന്റെ പടിവാതിലില്‍ അടിയറവു പറായേണ്ടിവന്നു.പരാജയം വിജയത്തിന്റെ മുന്നോടിയെന്നു തെളിയിച്ച് പിന്നീടങ്ങോട്ട് വിജയത്തിന്റെ പടിവാതിലുകള്‍ സത്യന്റെ മുമ്പില്‍ തുറക്കുകയായിരുന്നു.കലാപ്രവര്‍ത്തനത്തെ ഗൗരവമായി കണ്ട് അതിലൂടെ സിനിമയിലേക്ക് പിച്ച വെച്ചു.സം‌വിധാന മോഹവുമായി ഡോ:ബാലകൃഷ്ണനെ സമീപിച്ചത് മുതല്‍ അവസാന ചിത്രമായ "വിനോദ യാത്ര "വരെയുള്ള വിശേഷങ്ങള്‍ സുന്ദരവും സരസവുമായ ഭാഷയില്‍ അക്ഷരകൂട്ടമാക്കിയിരിക്കുകയാണ് ഈ പുസ്തകത്തില്‍.സത്യന്റെ ജീവനുറ്റ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നതു കൊണ്ട് കൂടുതല്‍ മിഴിവാര്‍ന്നിരിക്കുന്നു.
അനുരാഗത്തിന്റെ ചമയങ്ങള്‍ അണിഞ്ഞിരുന്നില്ലെങ്കിലും മനസ്സില്‍ സത്യന്‍ അന്തിക്കാട്ടുകാരിയായ നിമ്മിയെ സ്നേഹിച്ചിരുന്നു.നിമ്മിയും.!ഇവരുടെ അനുരാഗം വളര്‍ന്നു .ആ പ്രണയം ചെന്നെത്തിയത് രജിസ്ട്രര്‍ ആഫീസു വഴി ചോറ്റനിക്കര അമ്പലമുറ്റത്താണ് .തന്റെ വിവാഹത്തിന്റെ പ്രതിസന്ധികളും നര്‍മ്മ രസങ്ങളും ഈ പുസ്തകത്തില്‍ വിവരിക്കുന്നു.
പിന്നീട് സത്യന്റെ പേര് ടി.പി ബാലഗോപാലന്‍ എം .എ ,ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്‌ട്രീറ്റ് ,നാടോടിക്കാറ്റ്,വരവേല്പ് ,സന്ദേശം ,തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ മനസ്സില്‍ കുടില്‍ കെട്ടി .ഓരോ കഥാപാത്രങ്ങളുടെയും പിന്നിലുള്ള കഥകളും ,സന്ദര്‍ഭങ്ങളും ,രസകരമായ അനുഭവങ്ങളും ,അക്ഷരച്ചെപ്പുകളായി ഈ പുസ്തകത്തില്‍ നിറഞ്ഞു നില്‍ക്കുന്നു .
പ്രിയ സുഹൃത്തുക്കളായ മോഹന്‍ലാല്‍,ശ്രീനിവാസന്‍,മോമി,വാസുദേവന്‍ അന്തിക്കാട് തുടങ്ങിയ അനേകം പേരുടെ സൗഹൃദത്തിന്റെ മുത്തുകള്‍ കോര്‍ത്തിണക്കിയ മാലയുടെ നൂലായ സത്യനെക്കുറിച്ചുള്ള കുറിപ്പുകളും ഈ പുസ്തകത്തില്‍ ഉണ്ട്.സത്യന്‍ അന്തിക്കടിന്റെ തിരഞ്ഞെടുത്ത 25 ഗാനങ്ങളും ,സത്യന്റെ സിനിമകളുടെ വിവരണങ്ങളും ഈ പുസ്തകത്തിലുണ്ട്.ഈ പുസ്‌തകമെഴുതാന്‍ ശ്രീകാന്ത് എടുത്ത തയ്യാറെടുപ്പുകളുറെയും അനുഭവങ്ങളുടെയും ചെറിയ കുറിപ്പ് ഈ പുസ്തകത്തോടൊപ്പം ഒട്ടിച്ച് ചേര്‍ത്തിരിക്കുന്നു.
"തൃശൂരില്‍ നിന്ന് 18 കിലോമീറ്റര്‍ മാറി ഇടതൂര്‍ന്ന് തെങ്ങിന്‍ തോപ്പുകളും കതിരു കാണാത്ത നെല്‍‌വയലുകളും ഇടകലര്‍ന്ന് നില്‍ക്കുന്ന നാട്ടിന്‍പുറവും " എന്നു തുടങ്ങി, "ചലച്ചിത്ര ഗാനരചന രംഗത്തും ,സം‌വിധാന രംഗത്തും ഒരുപോലെ തിളങ്ങിയവര്‍ ചുരുക്കമാണ് .ഇതില്‍ പി.ഭാസ്കരനും ശ്രീകുമാരന്‍ തമ്പിക്കും ശേഷം അടുത്തസ്ഥാനം സത്യന്‍ അന്തിക്കടിനുള്ളതാണ്,അന്തിക്കാടിനു മാത്രം."എന്നവസാനിക്കുന്ന സൈക്കിളോടിച്ചു പോകുന്ന സത്യന്റെ പടം പുറംചട്ടയിലുള്ള 'ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങള്‍'സത്യന്റെ ജീവിതത്തിന്റെയും സിനിമകളുടെയും വിശദമായ ചരിത്രവും സത്യവും വരച്ചു കാട്ടുന്നു.

Wednesday, January 23, 2008

ഞാന്‍ പടിച്ചത് സുവോളജി യാണ് .ഇപ്പോള്‍ നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും ,ഞാന്‍ എങ്ങനെയാണ് ജേണലിസത്തിനു ചേര്‍ന്നതെന്ന് ...പറയാം..ഡിഗ്രിക്ക് രാഷ്ട്രീയം കളിച്ച് നടന്നത് കൊണ്ട് മാര്‍ക്ക് ..കുറവായി പോയി.....ഇപ്പൊള്‍ ഞാന്‍ വാര്‍ത്തകളുടെ ലോകത്താണ് ....

പുണ്യസ്ഥലങ്ങളിലൂടെ - രണ്ട്

കോട്ടയം അതിരുപതയുടെ കീഴീല്‍ ഒരു കത്തീഡ്രല്‍ ദേവാലയം. അതാണ് ക്രിസ്തുരാജ കത്തീഡ്രല്‍.1938 നവംബര്‍ ഒന്നിന് അഭിവന്ദ്യ അലക്സാണ്ടര്‍ ചൂളപറമ്പിലിന്റെ മെത്രഭിഷേക രജതജൂബിലിയോടനുബന്ധിച്ച് ഒരു കത്തീഡ്രല്‍ പണിയണമെന്ന് ആഗ്രഹിച്ചു.1939 നവമ്പര്‍ഒന്നിന് വിജയപുരം രൂപതാദ്ധ്യക്ഷന്‍അഭിവന്ദ്യ ബൊനവന്തൂര്‍ശിലാസ്ഥാപനം നടത്തി.1944 ഒക്റ്റൊബര്‍ 29 നു ക്രിസ്തുരാജിന്റെ തിരുനാള്‍ ദിനം കോട്ടയം രൂപതാമെത്രാന്‍അലക്സാണ്ടാര്‍ ചൂളപറമ്പില്‍ കൂദാശ നടത്തി . തോമസ് തറയില്‍മെത്രാന്‍ ഫ്രാന്‍സില്‍ നിന്നു കൊണ്ട് വന്ന വലിയ രണ്ട് മണികളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.കത്തിഡ്രല്ലിനകത്തെ മാതാവിന്റെഗ്രോട്ടൊ ഫാത്തിമ മാതാവിന്റെ രൂപം കൊത്തിയകലാകാരന്‍ മെനഞ്ഞതാണ്.
കോട്ടയം പട്ടണത്തിന്റെ നടുക്കാണ് കത്തീഡ്രലെങ്കിലും എപ്പോഴുംഇവിടെ നിശബ്തദയാണ്.അനേകം ആളൂകള്‍ ഇവിടെ അനുഗ്രഹം തേടി എത്താറുണ്ട്.ഇതിന്റെ പരിസരപ്രദേശത്തിന് നല്ല തണുപ്പാണ്.കോട്ടയം രൂപതയുടെ മെത്രാന്മാരായ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ ,തോമസ് തറയില്‍ എന്നിവരുടെ ഭൗതികശരീരം അള്‍ത്താരയുടെ താഴെ അടക്കം ചെയ്തിരിക്കുന്നു.1945-ലാണ് പുറത്തെ കുരിശിന്‍ തൊട്ടിയും മാതാവിന്റെ ഗ്രോട്ടോയും സ്ഥാപിച്ചത്.1986 ഫെബ്രുവരി എട്ടാം തിയതി ജോണ്‍പോള്‍ രണ്ടാമന്‍ കേരളത്തിലെത്തിയപ്പോള്‍ ഇവിടെ കയറി പ്രാര്‍ത്ഥിച്ചു.2004 ജനുവരി ഒന്നിന് ഇടവകയൂണിറ്റായി കത്തീഡ്രല്‍ പ്രഖ്യാപിച്ചു. കേരളത്തിലും വെളിയിലുമായി രണ്ട് ലക്ഷത്തില്‍പരം കത്തോലിക്കരുണ്ട്.അവരുടെ ആസ്ഥാനമാണ് ഈ കത്തീഡ്രല്‍.ഇതിനോട് ചേര്‍ന്ന് ഒരു ബിഷപ്പ് ഹൗസുമുണ്ട്.മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അങ്ങനെ തന്നെ നിങ്ങള്‍ അവരോട് പെരുമാറുവിന്‍ എന്ന ആപ്തവാക്യം ഒരിക്കല്‍ക്കൂടി വായിച്ചശേഷം വികാരി തോമസ് കരിമ്പികാലായിനിന്റെ മുറിയില്‍ നിന്നും യാത്ര പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞൂ.

സൗപര്‍ണികാ തീരത്തൊരു നിമിഷം

"ശ്രീകൃഷ്ണ കഥകളുടെ" സൗരഭ്യംമുതിരുന് മഥുരയില്‍ തീവണ്ടി വന്നു നില്‍ക്കുന്നു.സഞ്ചരിയായ കവിയെ എതിരേറ്റതൊരു മുരളീരവമാണ്.ഒരു മുളം തണ്ടിന്റെ തുണ്ടും കയ്യിലേന്തി തുയിലുണര്‍ത്താനെന്നപോലെ മുന്നില്‍ വന്നു നില്‍ക്കുന്നു ഒരു പാവം ബാലന്‍. അവന്റെ നീട്ടിയ കൈയ്യില്‍ നാലഞ്ചു തുട്ടുകള്‍ വീഴുന്നു.വണ്ടി നീങ്ങിയ തുടങ്ങുന്നു.അവന്‍ പുറത്തേക്കിറങ്ങാന്‍ വതില്‍ക്കലേക്കു കുതിക്കുന്നു.പുലര്‍മയക്കത്തിന്റെ ആലസ്യത്തോടെ കവി തന്റെ ബെര്‍ത്തിലേക്ക് വീണ്ടും പായുന്നു.പൊടുന്നനെയതഅ പിന്‍വിളി !...........വണ്ടി നില്‍ക്കുന്നു.എന്താണ് റെയിലിലുരയുന്നിളം തളിര്‍മാംസം ................"അതാ ....ബാലനായിരുന്നു.
"ഒരു കൈക്കുടന്ന്ചുടുചോര ; തെല്ലകലെ നെടുകെ പിളര്‍ന്നു കളമുരളി.
ഇതിനിടയക്കായ് നാദമറ്റൊരോടക്കുഴല്‍ -
പൊളിപൊലെ കൈദൊര ദേഹം
സംസ്കൃവും പൗരണികവുമായ മൂലസ്രൊതസ്സിന്റെ സന്നിധ്യം ദര്‍ശിക്കാവുന്ന ൨൪ കവിതകള്‍ സമാഹരിച്ചിരിക്കുകയാണ് ഈ പുസ്ത്കത്തില്‍. മലയാള കവിതയില്‍ കേട്ട ഏറ്റവും ഹൃദ്യവും മുഴങ്ങുന്നതുമായ ശബ്‌ദങ്ങളില്‍ ഒന്നാണത്.
കവിക്ക സാക്ഷ്യം വഹിക്കേണ്ടിവരുന്ന കാലത്തിന്റെയും ദേശത്തിന്റേയും അവസ്ഥാവിശേഷങ്ങളൂടെ നേര്‍ക്കുള്ള പ്രതികരണങ്ങള്‍ രേഖപ്പെടുത്തുന്ന വാക്കുകള്‍ക്ക് മുഴക്കവും തിളക്കവുമുണ്ടാകണം.ആ കാല തന്ത്രമാണ് കവിയുടേത്. അത് പ്രഭാവര്‍മ്മയ്ക്ക് വശമാണ്.അവതാരികയില്‍ ഒ.എന്‍.വി.കുറുപ്പ് അഭിപ്രായപ്പെടുന്നു. ൧൯൯൬-ലെ വൈലോപ്പിള്ളി അവാര്‍ഡ് നേടിയ കൃതി.
ഒരു കല്‍ത്തുറുങ്കാണി ഹൃദയം;
ഇതില്‍ത്തളഞ്ഞൊടുങ്ങിപ്പോകുന്നല്ലോ
ജീവപരന്ത്യം സസ്നേഹം
വേണ്ടി കവിതയില്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട്.എന്നാല്‍ സുരക്ഷിതമായ അന്വേഷണത്തില്‍ കവിതയിലെ ജീവിതം നമുക്കു പിടിതരുന്നതേയില്ല.അതുകൊണ്ടാവണം വശ്യഗന്ധവാഹിയായ ഏഴിലമ്പാലകള്‍ തേടി കവികള്‍ അലയുന്നത്. ഇത്"മലയാളത്തിന്റെ പ്രിയകവിതകള്‍"എന്ന പുസ്തകത്തിനു വേണ്ടി എഡിറ്റര് സ്നേഹലത എഴുതിയ ആമുഖക്കുറിപ്പ്.തേടലിന്റെ പരിമിതികളോടെ, ജീവിതത്തിന്റെ സൂര്യവെളിച്ചം പരത്തുന്ന കവിതാ സമാഹാരം. കവിത,ഇനിയും പതിരാകാതെ പോകുന്ന അവസാനത്തെ വാക്ക്.വായനക്കാര്‍ക്കു മുന്നില്‍ കവിതകള്‍ ചേര്‍ത്തുവയ്ക്കുമ്പോള്‍ അത് ജീവിതത്തിന്റെ മറ്റൊരു വിചാരണ.ചാഞ്ചല്യമില്ലാത്ത ചോദ്യംചെയ്യലുകള്‍ക്കായി കവിത നമ്മുടെ മുന്നില്‍ വരുന്നു.മഹാ മൗനത്തിന്റെ തടവറ ചാടുന്ന അര്‍ദ്ധപൂര്‍ണ്ണമായ ഒരു വാക്ക് ആരോ നമുക്ക് " ഉറക്കത്തിലെ ഉണര്‍ത്തുപാട്ടായി,ഉറക്കം കാത്തുകിടക്കുന്നവര്‍ക്കു താരാട്ടായി, മുറിവുണക്കുന്ന മരുന്നായി,മുറിവുകളിലേക്കു പടരുന്ന തീയായി,വറുതിയില്‍ പെരുമഴയായി,നുണകളില്‍ നേരിന്റെ തീമഴ ആയി,വിപ്ലവത്തിന്റെ ഉത്സവങ്ങളില്‍ സംശയങ്ങളുടെ തണുപ്പിലെ ചവിട്ടുപടിയായി,മറ്റെന്തൊക്കെയോ ആയി മാറുന്നു കവിത."

മരണവാര്‍ഡ്

ഒരു സ്‌റ്റെതസ്ക്കോപ്പിന്‍ ഞരമ്പിലൂടന്ത്യ
ചലനവുമെന്നെ വെടിഞ്ഞുപോകുമ്പോള്‍,
നിഴലുകള്‍ നീലവിരലുകള്‍ കൊണ്ടെന്‍,
നിറഞ്ഞോഴുകുന്ന മിഴികള്‍ മീട്ടുമ്പോള്‍,
കിനാവുപോലെ ഞാന്‍ പൊലിഞ്ഞുപോകുമ്പോള്‍ ,
വരിക, ജീവന്റെ മെഴുകുതിരിയുമായ്.
ഒരു തലയൊട്ടി നിറയെ വീഞ്ഞുമായ്.
ഹരിത ചര്‍മത്തിന്നൊലീവിലയുമായ്,
ശവമുറിയില്‍നിന്നെന്നെവിളിച്ചുണര്‍ത്താന്‍..................
ബാലചന്ദ്രന്‍ ചുള്ളിക്കാട്

ചിദംബരസ്മരണ

ക്ഷുഭിതയൗവനത്തിന്റെയും തിളയ്ക്കുന്ന പെരുമാറ്റത്തിന്റെയും മുദ്രകളായി തന്റെ രചനകള്‍ ആസ്വാദകര്‍ക്ക് നല്‍കിയ ബാലചന്ദ്രന്‍ ചുള്ളീക്കാടീന്റെ ആത്മകഥയാണ് ' ചിദംബരസ്മരണ് ' . ഈ പുസ്തകം ആരേയും വായിക്കാന്‍ പ്രേരിപ്പിക്കുന്നില്ല. കാരണം ഒരു തവണ ഇതിലെ ഒരു കുറീപ്പെങ്കിലും വായിക്കുന്നവര്‍ പുസ്തകത്തിന്റെ അടീമകളായി കഴിഞ്ഞിരിക്കും . സദാചാരബോധം നാടൂനീളെ പ്രസംഗിക്കുകയും മേല്പറഞ്ഞബോധത്തിന്റെ അര്‍ത്ഥമെന്തെന്ന് തീരെ അറിയാത്തവരും വായിച്ചിരിക്കേണ്ട കൃതിയാണിത് .ഒരെഴുത്തുകാരനും തന്റെ ജീവിതത്തെ ഇത്രയേറെ തുറന്ന പുസ്സ്തകമായിരിക്കില്ല . കൗമാരകാലം മുതല്‍ ഇന്ന് കുടുംബനാഥനും ലോകമറിയുന്ന എഴുത്തുകാരനുമായിരിക്കുന്ന അവസ്ഥവരെ താന്‍ കടന്നുപോയ ജീവിതസന്ദര്‍ഭങള്‍ , ഒരിക്കലും മറക്കാനാകാത്ത കൂടികാഴ്ചകള്‍ , യഥാര്‍തഥ മനുഷ്യജീവിതത്തിന്റെ പച്ചയായ മുഖങ്ങള്‍ ....... എന്നിങ്ങനെ ആരുടെയും ജീവിതത്തിലണ്ടാകാവുന്നതും പക്ഷേ എല്ലാത്തില്‍ നിന്നും വേറിട്ടതുമായ ഇത്തരം അനുഭവങ്ങള്‍ കോറിയിട്ടിരിക്കുകയാണി പുസ്തകത്തില്‍ .
ഭൂണഹത്യ , തീപ്പാതി , മന്ത്രവാദി , ചിദംബരസ്മരണ , രാത്രിയിലെ അതിഥി , ഒരു അമ്മ , മഹാകവി , അമ്മിഞ്ഞ എന്നീ ഓര്‍മക്കുറിപ്പുകളെല്ലാം വെറുമൊരു വായനയ്ക്കപ്പുറം എന്തൊക്കെയൊ നൊമ്പരങ്ങള്‍ വായനക്കാരനു നല്‍കിയാണ് അവസാനിക്കുന്നത് . മനുഷ്യജീവിതത്തിലെ ഉയര്‍ച്ചയും താഴ്ചയും ഇത്രത്തോളം മനസിലാക്കിയ മറ്റൊരെഴുത്തുകാരനും അതു വ്യക്തമാക്കിത്തരുന്ന മറ്റൊരു രചനയും ചിദംബരസ്മരണ പോലെയില്ല.

ദീനാമ്മ

"കാക്ക കുളിച്ചാല്‍ കൊക്കാകുമോ" ഈ വാചകം എനിക്കെതിരെയും ആരും പറഞ്ഞിട്ടില്ല.പക്ഷേ ഇത്ദീനാമ്മ കേള്‍ക്കുന്നത് സ്വന്തം അനുജത്തിയുടെ വായില്‍ നിന്നാണ്.ഇപ്പോള്‍ ഒരുപക്ഷേ ദീനാമ്മയെ എല്ലാവര്‍ക്കും ഓര്‍മ്മ വന്നുകാണും.ഞാന്‍എന്റെ ഹൈസ്ക്കൂള്‍ ജീവിതത്തിലാണ് ദീനാമ്മയെക്കുറിച്ച് കേള്‍ക്കുന്നത്. കറൂത്ത മുഖവും ഉണ്ടക്കണ്ണൂകളൂം തടിച്ച ശരീരവുമുള്ള ദീനാമ്മ.കണ്ടാല്‍ ആര്‍ക്കും ഇഷ്ടപ്പെടാത്ത ദീനാമ്മ.
ജീവിതത്തില്‍ എപ്പോഴും ശകാരം മാത്രമേ ദീനാമ്മ കേട്ടിട്ടുള്ളൂ.ഒരു ദിവസം പോലും ദീനാമ്മ കരയാതെയിരുന്നിട്ടില്ല.വെളൂത്ത് സുന്ദരിയായ അനുജത്തിക്ക് കറൂമ്പിയായ ദീനാമ്മയെ ഇഷ്ടമില്ല.എപ്പോഴും അവള്‍ ചേച്ചിയെ കളിയാക്കും.ദീനാമ്മക്ക് ഒരുപാട് വിവാഹാലോചനകള്‍ വന്നു.പക്ഷേ അവളെ ആര്‍ക്കും ഇഷ്ടപ്പെട്ടില്ല.എല്ലാവര്‍ക്കും അനുജത്തിയെയാണ് ഇഷ്ടപ്പെട്ടത്.ആദ്യമൊക്കെ ദീനാമ്മക്ക് വിഷമമുണ്ടായെങ്കിലും പിന്നെ അവള്‍ക്കതൊരു കാര്യമല്ലാതെയായി.
അങ്ങനെ കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അനുജത്തിക്ക് വിവാഹമായി.പക്ഷേ ദീനാമ്മയ്ക്ക് അതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.തനിക്കൊരു വിവാഹജീവിതം ഉണ്ടാകുമെന്ന പ്രതീക്ഷ ദീനാമ്മക്കില്ലായിരുന്നു.പക്ഷേ അവളുടെ ജീവിതത്തിലേക്കും ഒരാള്‍ കടന്നുവന്നു.അങ്ങനെ ദീനാമ്മയും ഒരാളുടെ ജീവിതസഖിയായി.
പക്ഷേ അവിടെയും അവള്‍ തനിച്ചായിരുന്നു.അയാള്‍ വര്‍ണ്ണങ്ങുടെയും ചിത്രങ്ങളുടെയും ലോകത്തായിരുന്നു.അയാള്‍ ദീനാമ്മയോട് സംസാരിക്കുകപോലുമില്ല.പക്ഷേ അവള്‍ക്കതില്‍ പരിഭവവുമില്ലായിരുന്നു.
ഒരു ദിവസം അവള്‍ക്ക് മനസ്സിലായി അയാളുടെ മനസ്സില്‍ താനുണ്ടെന്ന്.വര്‍ണ്ണങ്ങള്‍ ഉപയോഗിച്ച് അയാള്‍ വരച്ചത് ദീനാമ്മയുടെ ചിത്രമായിരുന്നു.
ഇപ്പോഴും മനസ്സിലായില്ലേ ദീനാമ്മ ആരാണെന്ന് .എങ്കില്‍ ഞാന്‍ പറയാം പി.കേശവദേവിന്റെ ഒരു കഥയാണ് ദീനാമ്മ.എന്റെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്ന ഒരു കഥാപാത്രം .ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്റെ മനസ്സില്‍ ദീനാമ്മയുടെ ചിത്രം മായാതെ നില്‍ക്കുന്നു.ഇതു വായിക്കുമ്പോള്‍ നിങ്ങളും ദീനാമ്മയെ ഓര്‍ക്കുമല്ലോ.

Man can be defeated but cannot be distroyed

താളുകള്‍ക്കപ്പുറം
കലാലയങ്ങളിലെ ഇടനാഴികള്‍ അവസാനിക്കുന്നത് കനത്ത പുസ്തകങ്ങളുള്ള ലൈബ്രറികള്‍ക്കു മുന്നിലാണെങ്കിലും വായിച്ച പുസ്ത്കങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ഹെമിംങ് വേ യുടെ "കിഴവനും കടലും"എന്ന ചെറിയ നോവലിനെ എങ്ങനെ മറക്കാനാണ്‌. കേവലം മൂന്നു കഥാപാത്രങ്ങളുടെ അനശ്വരത തീര്‍ത്തിരിക്കുന്ന യാത്രയുടെ ലോകം ഒറ്റ ഇരുപ്പില്‍ ആരും വായിച്ചു തീര്‍ക്കും. മനോളിന്‍ എന്ന കുട്ടിയും മാര്‍ലിന്‍ എന്ന ഭീമന്‍ സ്രാവും സാന്‍ഡിയാഗോയ് ക്കു ജീവിതത്തില്‍ ചില പാഠങ്ങള്‍ പകര്‍ന്നു കൊടുക്കുന്നണ്ട്. കടലിലൂടെ അലഞ്ഞു തിരിഞ്ഞു.. പ്രതീക്ഷമങ്ങിയോ എന്നു വായനക്കാര്‍ ചിന്തിക്കുന്നിടത്ത് സാന്‍ഡിയാഗോ മാര്‍ലിനുമായി ഏറ്റുമൂട്ടുന്നു. പക്ഷെ കരയില്‍ തിരിച്ചെത്തിയ കിഴവന്‌ കാണാന്‍ കഴിയുന്നത് ഭീമന്‍‌ മത്സ്യത്തിന്റെ തിരുശേഷിപ്പുകള്‍ മാത്രമാണ് . പക്ഷെ സാന്‍ഡിയാഗോയുടെ ആത്മഗതം ...വായനക്കാരനൊടു പറയുന്നത് "മനുഷ്യനെ നശിപ്പിക്കാം പക്ഷെ തോല്‍‌പ്പിക്കാന്‍ സാധിക്കില്ല" എന്നാണ്.
. അല്‍മരം
മനുഷ്യരുടെ ഉത്ഭവം മുതല്‍ അവിടെ ആല്‍മരവും ഉണ്ടായിരുന്നതായി പുരാണങ്ങള്‍ പറയുന്നു.ആദ്യകാലത്ത് താമസമത്തിനായി മനുഷ്യന്‍ ആല്‍മരത്തിന്റെ തണല്‍ ഉപയോഗിച്ചിരുന്നു.ബുദ്ധിക്കു ഏറ്റവും കൂടുതല്‍ ഉണര്‍വ്വ് നല്‍കാന്‍ ആല്‍മരത്തണലിനാവുന്നു.കാരണം ഏറ്റവും കൂടുതല്‍ ഓക്സിജനെ പുറത്തുവിടാനുള്ള കഴിവ് ആലിനുണ്ട്.നാഗരികതയുടെ ഈ കാലഘട്ടത്തില്‍ ശുദ്ധമായ ഓക്സിജന്‍ നല്‍കാന്‍ ആലിനു കഴിയുന്നു.

njan

ഞാന്‍ നിന്റെ വിശുദ്ധിയുടെ നീലിച്ച ശൈലങ്ങളില്‍പടരാന്‍
കൊതിയ്ക്കും മൂടല്‍മഞ്ഞ് ഹൃദയം.
നിന്റെ ആത്മാവിന്റെ താഴ്വരകളില്‍വെണ്മയുടെ
സങ്കീര്‍ത്തനവുമായി അണയുന്ന
സ്നേഹത്തിന്റെ വിഭാതത്തിനു ഞാനേകുന്ന
എന്റെഇളം കുളിര്‍എന്റെ ശൈത്യ നിനവുകള്‍
മുറിച്ചിട്ടഹിമചിത്രങ്ങള്‍ ചേക്കേറൂന്നത്നിന്റെ
ആഴങ്ങളിലുയിര്‍ക്കൊള്ളും
ജീവജലത്തിന്‍ തെളിനീര്‍പൊയ്കകകളീല്‍

Tuesday, January 22, 2008

കേശവന്‍ എന്റെ വീക്ഷണത്തില്‍

തൊട്ടിലില്‍ കിടന്ന് കൈകാലിട്ടടിച്ച് കരയുന്ന പ്രായത്തിലും ഇ.എം.എസിന്റെ പടം കണ്ടാല്‍ അപ്പുക്കുട്ടന്‍ കരച്ചില്‍ നിര്‍ത്തുമയിരുന്നു.ആരെന്നും,എന്തെന്നും തിരിച്ചറിയത്ത പ്രായത്തിലും ആ ആള്‍ അവനെ അത്രയേറെ സ്വാധീനിച്ചിരിക്കുന്നു.അപ്പോള്‍ മാത്രമല്ലവളര്‍ച്ചയുടെഓരോഘട്ടത്തിലും. കമ്മ്യുണീസ്റ്റ് ആശയത്തില്‍ അടിയുറച്ച് വിശ്വസിച്ച അനന്തകൃഷ്ണന്‍ അതിനെ ഉപേക്ഷിച്ചത് മകനു വേണ്ടി ജീവിക്കാനായിരുന്നു.അപ്പുക്കുട്ടന്‍ എന്ന പേരിലൂടെ പൂര്‍ണനായ മകനെ സ്വാധിനിച്ചത് ആ ആശയങ്ങളൂടെ വക്താവായ ഇ.എം.എസും.അപ്പുക്കുട്ടനും അനന്തകൃഷ്ണ്ണനമൊക്കെ നോവലിലെ കഥാപാത്രങ്ങളാണ്. കേശവന്റെ നോവലിലെ കഥാപത്രം കേശവനകട്ടെ മുകുന്ദന്റെ " കേശവന്റെ വിലാപങ്ങള്‍" എന്ന നോവലിലെ കഥാപാത്രവും.മനസ്സിലായില്ലേ.............?മുകുന്ദന്‍ തന്റെ നോവലായ കേശവന്റെ വിലപങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന നോവലിനുള്ളിലെ നോവല്‍ എന്ന സങ്കേതത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.
നോവലിലെ കഥാപത്രത്തെക്കൊണ്ട് നോവല്‍ എഴുതിക്കുക,ആ ഉള്‍നോവാലിലെ കഥാപാത്രത്തിന് സംഭവിക്കുന്ന ദുര്യോഗത്തില്‍ മനംനൊന്തന്നപ്പൊലെ ,കേശവന്‍ എന്ന കഥാപാത്രത്തിന്റെ മരണം.ഇത്ര മനോഹരമായ രീതിയില്‍ ഒരു കഥപറയാന്‍ മയ്യഴിയുടെ മാന്ത്രികനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക. വളരെയേറേ പ്രശസ്തമായ ഈ നോവലിന് കേരളാസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

സ്നേഹത്തിന്റെ തീവ്രത

വിരഹത്തിലറിയുന്നു
പ്രണയത്തിനാഴം ! വേര്‍-
പിരിയുമ്പോള്‍ മുറുകുന്നീ -
യാത്മ ബന്ധം !
അനശ്വര സ്നേഹത്തിന്റെ തീവ്രതയെ വരച്ച് കാട്ടുകയാണ് ഈ വരികള്‍ .അഗ്നിനാളമായി ഈ വരികള്‍ എന്‍ ഹ്രിദയത്തില്‍ സ്പര്‍ശിച്ചു .എനിക്ക് ഏറ്റ്വും ഇഷ്റ്റ്പ്പെട്ട പുസ്തകമാണ് അനശ്വര സ്നേഹത്തിന്റെ പ്രതീകമായ ഒ.എന്‍ .വി യുടെ,"സ്നേഹിച്ചു തീരാത്തവര്‍" എന്ന കാവ്യം . സ്നേഹിക്കുന്നവര്‍ക്ക് വാര്‍ദ്ധ്ക്യമില്ല ,ജരനരകളില്ല,നാശമില്ല .അവര്‍ അനശ്വര സ്നേഹത്തിന്റെ പ്രതീകങ്ങളാണ്.പ്രകൃതിയിലെ ൠതുക്കള്‍ മാറി മറിഞ്ഞാലും ഇവര്‍ ജീവിതത്തെ എന്നും പ്രണയിച്ചുകൊണ്ടിരിക്കും .സ്നേഹിച്ചുതീരാത്തവര്‍- എന്ന കാവ്യത്തിലൂടെ ഹൃദയത്തിന്റെ തുടിപ്പുകളെയാണ് ഒ.എന്‍.വി വരച്ചു കാട്ടുന്നത് . പ്രണയിക്കുന്ന മനസ്സുകള്‍ എവിടെയുണ്ടോ അവിടെ പിന്നെയും പിന്നെയും സ്നേഹം ജനിക്കുമെന്ന സത്യം ഈ കാവ്യത്തില്‍ ഉടനീളം കാണാന്‍ സാധിക്കും .

Monday, January 21, 2008

mind

mind is a magical mirror
it reflects the images of love..............................
it love to see what it likes
with its full colour , beauty and attractiveness......................................

Sunday, January 20, 2008

പുണ്യസ്ഥലങ്ങളിലൂടെ

ഭഗവാന്റെ സാമീപ്യം തേടി അണയുന്നവര്‍ക്ക് തണലൊരുക്കി സായുജ്യം നേടുകയാണ് ആല്‍മരം.ആല്‍ത്തറ ഒഴിഞ്ഞു കിടക്കുന്ന നേരം ഉണ്ടാവാറില്ല.നടകടന്നെത്തിയാല്‍ കാണാം ശിവ കുടൂംബം.ഇതു തിരുനക്കര ശ്രീ മഹാദേവര്‍ ക്ഷേത്രം. പഞ്ച മഹാക്ഷേത്രങ്ങളിലൊന്ന്.ചരിത്രപരമായ പ്രധാന്യം ക്ഷേത്രത്തിനുണ്ട്.തെക്കും കൂറ് രാജാവിന്റെ ഭരണകാലത്ത് ഒരു നമ്പൂതിരി ത്രിശ്ശൂര്‍ വടക്കും നാഥ ക്ഷേത്രത്തില്‍ മുടങ്ങാതെ ദര്‍ശനം നടത്തുമായിരുന്നു.അദ്ദേഹത്തിനു പ്രായവും,അസുഖവും കലശലായപ്പോള്‍,ക്ഷേത്രദര്‍ശനം സാധിക്കാതെയായി.അദ്ദേഹത്തിന്റെ ദുഃഖം മനസ്സിലക്കിയ ശിവന്‍ നക്കരക്കുന്നില്‍ സ്വയംഭൂവായി.അങ്ങനെ തിരുനക്കരയും ക്ഷേത്രവുമുണ്ടായി.സര്‍പ്പവും,ചെത്തിയും ക്ഷേത്രത്തിനടുത്തും പ്രത്യക്ഷപ്പെട്ടു.ഇതാണ് ഐതിഹ്യം. ശിവനും പാര്‍‌വതിയും മക്കള്‍ ദൈവങ്ങള്‍ ആയ അയ്യപ്പന്‍ ,മുരുകന്‍ ,ഗണപതി ,എന്നിവരും ഇവിടെ പ്രതിഷ്റ്റ്യായിട്ടുണ്ട്.ഭഗവാന്റെ വാഹനമായ നന്ദിയെയും ഇവിടെ ആരാധിക്കുന്നു.ഒരു കുടുംബം മുഴുവന്‍ ഒരുമിച്ചുണ്ട് എന്നത് മറ്റ് ക്ഷേ ത്രങ്ങളിലില്ലാത്ത ഒരു പ്രത്യേകതയാണ് . പ്രധാനപ്പെട്ട മൂന്നു ഉല്‍സവങ്ങളാണ് ഇവിടെ നടക്കുന്നത്.മീനം ഒന്നു മുതല്‍ പത്തു വരെ ഭഗവാന് പ്രത്യേക ഉല്‍സവം നടത്തുന്നു.വടക്കുംനാഥനും ദേവിക്കും പ്രത്യേക ഉല്‍സവങ്ങള്‍ ഉണ്ട് . തിരുനക്കര മഹാദേവനെ ദര്‍ശനം ചെയ്യുന്ന ഏവര്‍ക്കും നല്ല അനുഭവം ലഭിക്കുമെന്ന് ആല്‍ത്തറയിലിരുന്ന് ഞങ്ങളുമായി അനുഭവങ്ങള്‍ പങ്കുവെച്ച പണിക്കരു സ്വാമി പറഞ്ഞു.

Friday, January 18, 2008

സുന്ദര കേരളം വായില്ലാകേരളം

ഭൂഷനമല്ലാത്ത ഭാഷാപ്രയോഗം നടത്തും എന്നതിനാലും പാടത്തുവിതച്ച നെല്ല് കൊയ്ത് എടൂക്കുന്നതിനു മടീ കാണീച്ചതിനാലും കേരളത്തിലെ ജനങ്ങളുടെ വായ സ്രുഷ്ടി കര്‍ത്താവ് തിരിച്ചെടുത്തു
കേരളത്തിലെ ജനങ്ങള്‍ പൊതുവെ മടിയരും ഭാഷ പലതരത്തില്‍ പ്രയൊഗിക്കുന്നവരുമാണ്.അതുകൊണ്ടാണ് വായ തിരിച്ചെടൂത്തത് എന്നാണ് ദൈവതിന്റെ വാദം അതിനാല്‍ കൃഷി,ഭക്ഷ്യ വകുപ്പുകള്‍ അടച്ചുപൂട്ടാനാണ് സര്‍ക്കാരിന്റെ തീരുമാനം.ആര്‍ക്കും പരസ്പരം മിണ്ടാന്‍ സാധിക്കാത്തതിനാല്‍ സര്‍ക്കാര്‍ എടുക്കുന്ന എല്ലാ തീരുമാനത്തിനെതിരെ ഗ്രൂപ്പു വഴക്കൊ പ്രതിപക്ഷത്തിന്റെ ഒച്ചപ്പാടോ ഇല്ലാതെ ഏകകണ്ടമായി തീരുമാനം എടുക്കുകയാണ് പതിവ്.മന്ത്രിസഭ അവരുടെ തീരുമാനങ്ങള്‍ കടലാസില്‍ എഴുതുകയും പ്രതിപക്ഷ കക്ഷികള്‍ നല്ലതു എന്നു തോന്നിയാല്‍ കയ്യടിച്ചുപാസാക്കുകയുമാണു പ്രായം ചെന്ന നേതാക്കളും ഭരണകാര്യങ്ങ ളില്‍ ഇടപെടാതെ സ്വന്തം വീട്ടില്‍ ഒതുങ്ങിക്കൂടുകയാണ്.എന്തെന്നാല്‍ ആശയവിനിമയം നടത്തണമെങ്കിലെഴുതാനെങ്കിലും അറിഞ്ഞിരിക്കണമല്ലൊ. ബാറുകളും കളള് ഷാപ്പുകളും അടച്ചുപൂട്ടി.പന്തീരാണ്ടുകാലം കുഴലിലിട്ടാലും നേരെയാവില്ല എന്നു വിചാരച്ചവരെല്ലാം ഇന്ന് ഈ ചൊല്ലു തിരുത്തിക്കുറിച്ചിരിക്കുകയാണ്. വായ ഇല്ലായെങ്കിലുംതന്നെ കരളത്തിലെ സ്ത്രീകള്‍ എല്ലാവരുംതന്നെ ദൈവത്തിനു ഇതു നേരത്തേ തോന്നിയിരുന്നെങ്കില്‍ ഗാന്ധിജിയുടെ സ്വപ്നമായിരുന്ന രാമരാജ്യം കേരളത്തില്‍ എന്നേ നടപ്പായേനേ
ആനന്ദ ധാര
.....ചുള്ളിക്കാട്.
ചൂടാതെ പോയി നീ നിനക്കായി ഞാന്‍ ചോര..
ചാറിച്ചുവപ്പിച്ചൊരെന്‍ പനിനീര്‍പ്പൂവുകള്‍.
കാണാതെപോയി നീ നിനക്കായി ഞാനെന്റെ,
പ്രാണന്റെ പിന്നില്‍ക്കുറിച്ചിട്ട വാക്കുകള്‍.
ഒന്നു തൊടാതെ പോയീ വിരല്‍ത്തുമ്പിനാല്‍,
ഇന്നും നിനക്കായ് തുടിക്കുമെന്‍ തന്ത്രികള്‍.

Tuesday, January 15, 2008

LOVE

Love is the beauty of human life
It travlled from mind mind
It is the most valuable thing created by God for ever
The whole flower's of earth filled with the honey of love
Love take us in the world of beauty
But the end of love is silence
The messages of love translated in the form of silence
The whole universe is filled with love
The language of love is rain
But the end of love is full of silence

പ്രിയപ്പെട്ട ബൂലോകം വാസികളെ,

പ്രിയപ്പെട്ട ബൂലോകം വാസികളെ,
അറിയില്ലേ നിങ്ങള്‍ ബിലാവലിനെ...
കേട്ടിട്ടുണ്ടല്ലോ അല്ലേ..???
ഇല്ലെങ്കില്‍ വാ പറഞ്ഞുതരാം...!!!
ഇതൊക്കെ പറഞ്ഞുതരാന്‍ വേണ്ടിയല്ലേഞാന്‍ ഈ ജേണലിസം പഠിക്കുന്നത്...
ബേനസീര്‍ ഭൂട്ടോയില്ലേ...പാക്കിസ്ഥാനിലെ മുന്‍ പ്രധാനമന്ത്രി..
ബേനസീറിന്റെ മകനാണ് ബിലാവല്‍...ബിലാവല്‍ സര്‍ദാരി ഭൂട്ടൊ...!!!
രണ്ടായിരത്തിയേഴ് ഡിസംബര്‍ ഇരുപത്തിയേഴിനു വൈകിട്ടു (ചാവേറാക്രമണത്തില്‍)ബേനസീര്‍ കൊല്ലപ്പെട്ടു...
ഒറ്റദിവസം കൊണ്ട് ബിലാവല്‍ പ്രശസ്തിയുടെ കൊടുമുടിയിലെത്തി...
പത്തൊന്‍പതാമത്തെ വയസ്സില്‍.. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ചുക്കാന്‍ പിടിക്കാന്‍ നിയുക്തനായവന്‍... ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ മിടുക്കനായ വിദ്യാര്‍ത്ഥി ...ആസിഫ് അലി സര്‍ദാരിയുടെയും ബേനസീറിന്റെയും ഓമനപുത്രന്‍ ...ബക്ത്വറിന്റെയും അസീഫയുടെയും പ്രിയ സഹോദരന്‍ ...അതെ ...ഇതൊക്കെയാണ് ബിലാവല്‍....!!!!!

ബുദ്ധിജീവികളേ കൊണ്ടുള്ള പ്രയൊജനം

മുഷിഞുനാറീ മുട്ടറ്റം വരെയുള്ള ജുബ്ബയും ജഡകെട്ടീ ഒരു റബ്ബര്‍ബാന്ററ്റിലൊതുകിയ മുടീയും പ്രാചിനശീല്പങളേ ഓര്‍മിപ്പിക്കുന്ന മെതിയടീയും ധരിച്ചു കൂട്ടിക്കെട്ടിയ തുകല്‍ സഞ്ചിയുമായി സദാ ആലൊചനമഗ്നരായിസാംസ്കാരീക വെദികളീല്‍ പ്രത്യക്ഷപ്പെടൂന്ന ചില ആളൂകളേ നമ്മള്‍ ബുദ്ധിജീവികളേന്നു പെരിട്ടു ബുജികളേന്നു വിളീക്കും.... ഇതുവരെ നമ്മള്‍ ചെയ്തുപൊരുന്ന അതിമഹത്വമയ സദാചാരബൊധമുള്ളവരുടേ ചിന്തയില്‍ തൊന്നുന്ന കാര്യം. ബുജിയെന്ന കള്ളപെരില്‍ വിലസുന്ന മഹാന്‍മാരാണ് യഥാര്‍ത്ഥതില്‍ കൊളടീക്കുന്നത്. ബുദ്ധിയുള്ളവരും അതു മുതലെടൂക്കാന്‍ തയ്യറല്ലാത്തവരും പരിഹാസപാത്രമകുകയും ചെയ്യും. ബുജികളേക്കൊണ്ടൂള്ളാ പ്രയൊജനം എന്ന വിഷയം ചര്‍ചയ്ക്കെടൂക്കുംബൊള്‍ ഇവരെപറ്റിയും നാം ആലൊചിക്കണം. വെദിയില്‍ ആളൂതികയ്ക്കാനും , പത്തുമിനിറ്റിലൊതുക്കാവുന്ന വിഷയത്തെ പത്തുമണീക്കൂര്‍ പറയുകയും , പറയുന്ന കാര്യം എന്തെന്നു മനസിലാക്കാന്‍ പൊതുജനത്തിനു അതിനെപറ്റി ഗ്രന്ഥ്ങള്‍ വാങിക്കെണ്ടീയും വരുക....ഇത്തരം ഉപകാരങള്‍ ജനത്തിനു നല്‍കുകയും അവരെ തിരിച്ചു ജനം ബുജിയെന്നു വിളീക്കുകയും ചെയ്താല്‍ അതിലെന്തതിശയൊക്തീ........... പ്രശസ്തമായൊരു പത്രം കഴിഞ്ഞദിവസങളീല്‍ ചര്‍ചയ്ക്കേടൂത്ത വിഷയമാണീത്.(ടൂ ബി കണ്‍:)

മഴ പെയ്യുകയാണ് ആകാശത്തിന്‍

മഴ പെയ്യുകയാണ് ..............

ആകാശത്തിന്‍ ആത്മാവില്‍ നിന്നും ഭൂമിയുടെ
ഉള്‍ത്തടങ്ങളീലേക്ക്സാന്ത്വനത്തിന്‍
ശ്രുതിയിഴകളില്‍പാതി ആലപിച്ച
പഴംപാട്ടിന്‍ ഗന്ധ്മായി നാം‍ സംങ്കീര്‍ത്തന ങ്ങള്‍ നെയ്തെടുത്ത
സൗഹ്ര്‍ദത്തിന്‍ഈറന്‍ ജാലക കാഴ്ചകള്‍.

പെയ്യുകയാണ് ആകാശത്തിന്‍ ആത്മാവില്‍ നിന്നും
ഭൂമിയുടെ ഉള്‍ത്തടങ്ങളീലേക്ക്സാന്ത്വനത്തിന്‍
ശ്രുതിയിഴകളില്‍പാതി ആലപിച്ച പഴംപാട്ടിന്‍ ഗന്ധ്മായി
നാം ‍സംങ്കീര്‍ത്തനങ്ങള്‍ നെയ്തെടുത്ത
സൗഹ്ര്‍ദത്തിന്‍ഈറന്‍ ജാലക കാഴ്ചകള്‍.

Saturday, January 12, 2008

pranayam

എഴുതപ്പെദത്ത വരികല്‍ കുരിക്കുവ
ന്‍വക്കുകല്‍ പരതുമ്പൊ
ല്‍എഴുതുവനയി ഞാന്‍ ഒരു വിഷയം പരതുമ്പൊ
ല്‍ഒര്‍മ്മയുദെ മനിചെപ്പിലെവിദെയൊ

ഒരു പൊന്‍ വെലിചെമ്പൊലെ ചീന്തിവീന ഒരു വാക്കു
"പ്രനയം"
ഒരു പക്ഷെ,ലൊകതില്‍എറ്റവും കൂദുതല്‍അര്‍ധവ്യപ്തിയുല്ലതും
എറ്റവും കൂദുത്ല്‍തെറ്റിധരിപ്പിക്കനവുന്നതും
ഇ പദതിനാവാം
രൂപഭെഅതങല്‍ ഒരൊന്നയിഅനിനിരന്നാലും
പ്രനയമെന്ന അ പ്രതിഭാസമില്ലാതെ,
അതിനിന്നുദിക്കുന്നവികലൊലതയില്ലാതെ,
നിലനില്പ്പില്ലാത്തഇ ലൊകം
എറ്റവും കദപ്പെട്ടതും
അ പദതിനൊദവാം

Friday, January 11, 2008

.......From my heart

The silence comes from my heart
There always appear the sad shades of wide space
There I expect somebody........................................
My mind says that its only for you
Can you able to remember me
But how can I forgot you
I know something between us..............................
There always aline of misunderstanding.
Can I call it as an understanding.

Thursday, January 10, 2008

സ്വാഗതം

കോട്ടയം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മാധ്യമപഠനവിദ്യാര്‍ഥികളുടെ ഓണ്‍‌ലൈന്‍ ജേണലിസം കളരിയാണ്‌ ഈ ബ്ലോഗ്. വായനക്കാര്‍ക്ക് സ്വാഗതം. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും താഴെ കമന്റ് ചെയ്യാനുള്ള സ്ഥലത്ത് രേഖപ്പെടുത്തുക.