Friday, October 21, 2011

ഗദ്ദാഫിയെ തല്ലിക്കൊന്നു; സുന്ദരി പട്ടാളം അനാഥമായി


ട്രിപ്പോളി: നാലുപതിറ്റാണ്ടിന്റെ ഏകാധിപത്യ ഭരണണത്തിന് ഗദ്ദാഫിയുടെ വീഴ്ച്ചയോടെ അന്ത്യമാകുമ്പോള്‍ അനാഥമായ സുന്ദരി പട്ടാളത്തെ കുറിച്ചാണ് എല്ലാവരും അന്വേഷിക്കുന്നത്. ആയിരകണക്കിന് സ്ത്രികളുടെ പട്ടാളവും കന്യകമാരായ സുന്ദരികളുടെ സംരക്ഷണസേനയും ഗദ്ദാഫിയുടെ മാത്രം പ്രത്യേകതകളായിരുന്നു.

തന്റെ ദൗര്‍ബല്യമായിരുന്ന കൂളിംഗ് ഗ്ലാസുകള്‍ പോലെ തന്നെയാണ് ഈ ചാവേറുകളായ സുന്ദരിപടയും. സുന്ദരികളായ പെണ്‍കുട്ടികളായിരുന്നു ഗദ്ദാഫിയുടെ അംഗരക്ഷകര്‍. കൊല്ലാന്‍വരെ പരിശീലനം ലഭിച്ച വനിതാ അംഗരക്ഷകരുടെ ഒരു പട തന്നെ ഉണ്ടായിരുന്നു. വിദേശപര്യടനങ്ങളില്‍ ഒപ്പം കൊണ്ടുപോകുന്ന കൂറ്റന്‍ കൂടാരത്തിലായിരുന്നു ഗദ്ദാഫിയുടെ ഉറക്കം. കൂടാരത്തിന് കാവല്‍ നില്‍ക്കുന്നത് വനിതാഗാര്‍ഡുകളും.

തനിക്കുവേണ്ടി ജീവന്‍ വെടിയാനും തയ്യാറാണെന്ന് ഈ പെണ്‍പടയിലെ അംഗങ്ങള്‍ പ്രതിജ്ഞ ചെയ്യണമായിരുന്നു. ഇങ്ങനെ വനിതാ സംരക്ഷകരുടെ വലയത്തില്‍ എങ്ങും പ്രത്യക്ഷപെട്ടിരുന്ന ഗദ്ദാഫി കൊല്ലപെടുമ്പോഴും വനിതാ അംഗരക്ഷര്‍ ഉണ്ടായിരുന്നോ?

ഗദ്ദാഫിക്ക് വേണ്ടി ജീവന്‍ കൊടുക്കാന്‍ തയ്യാറായ കന്യകകളായ സുന്ദരിസൈന്യം ഇപ്പോള്‍ എവിടെയാണ്. വിമത സൈന്യം ലിബിയയുടെ അധികാരം മുഴുവന്‍ പിടിച്ചടക്കുമ്പോള്‍ എന്തായിരിക്കും ഈ വനിതാ പട്ടാളത്തിന്റെ അവസ്ഥ.


അമേരിക്കയുടെ നാറ്റോ സൈന്യം കയ്യേറിയ ലിബിയയില്‍ അവരുടെ അടിമകളായി മാറ്റുമോ ഈ പെണ്‍പടയെ. ഗദ്ദാഫി വീണെങ്കിലും വീഴാതെ നില്‍ക്കുന്ന ഒരു പാട് ചോദ്യങ്ങള്‍ക്ക് ഉടന്‍ ഉത്തരം കിട്ടിയേക്കും.

ഒരുപാട് തൊങ്ങലും അലങ്കാരങ്ങളും ഉള്ള പട്ടാളയൂണിഫോമിനോട് കടുത്ത ഭ്രമമായിരുന്നു സ്‌ര്ത്രീകളോടെന്നപോലെ ഗദ്ദാഫിക്ക്.
ഇനിയും ഒരുപാട് ഗദ്ദാഫികഥകള്‍ ഉറങ്ങികിടക്കുന്ന രഹസ്യ അറകളിലേക്ക് അന്താരാഷ്ട മാധ്യമങ്ങള്‍ ഊളയിട്ടു തുടങ്ങിയട്ടേ ഒള്ളൂ അത് കൊണ്ട് #്കഥകള്‍ വെളിയില്‍ വരാന്‍ അധികം താമസം വേണ്ട.

Monday, January 17, 2011

നീ എന്നെ സ്നേഹിക്കുന്നുവെങ്കില്‍



എന്നെ ഒറ്റയ്ക്കു വിടൂ..
ഞാനില്ലാതെ കഴിയാന്‍ പഠിക്കു
ഞാന്‍ കണ്ണടയ്ക്കാന്‍ പോവുകയാണ്
നീ എന്നെ സ്നേഹിക്കുന്നുവെങ്കില്‍
എനിക്ക് അഞ്ച് കാര്യങ്ങള്‍ മതി
അഞ്ച് പ്രിയപ്പെട്ട വേരുകള്‍


അവസാനമില്ലാത്ത് സ്നേഹം

കാണാനൊരു ശരത്കാലം
പിന്നെയൊരു ഹേമന്തം,എനിക്കു പ്രിയപ്പെട്ട മഴ,
വന്യമായ തണുപ്പില്‍ അഗ്നിയുടെ മൃദു സ്പര്‍ശം

മറ്റൊന്ന് സുന്ദരമായ ഗ്രീഷ്മം

അവസാനത്തേത് നിന്റെ കണ്ണുകള്‍

ലേഡീസിലെ യാത്ര



ആഴ്ചയിലെ എല്ലാ ഓഫിനും വീട്ടിലെത്തുക ഇപ്പോള്‍ ഒരു പതിവായിരിക്കുന്നു. കോട്ടയത്തായിരുന്നപ്പോള്‍ അത്തരം ഒരു സാവകാശം കിട്ടുകയില്ലായിരുന്നു.......ഏറണാകുളത്തേക്ക് മാറിയതോടെ പോക്കു വരവ് എളുപ്പമായി.
ഒറ്റ കുഴപ്പം മാത്രമേയുള്ളു 9 മണിക്കൂര്‍ നീണ്ട യാത്ര.... പലപ്പോഴും നേത്രാവതിയിലാണ് യാത്ര...ചിലപ്പോള്‍ എക്സിക്യൂട്ടിവ്, അല്ലെങ്കില്‍ മാവേലി...
അന്നും പതിവ് തെറ്റാതെ ഓഫീസില്‍ നിന്നിറങ്ങി സ്റ്റേഷനില്‍ എത്തി...പാസുള്ളത് കൊണ്ട് ടിക്കറ്റെടുക്കാന്‍ ക്യൂനില്‍ക്കേണ്ട ആവശ്യം ഇല്ല... അതും ഇനി എത്ര കാലം....എന്നും നല്ല തിരക്കുള്ള ട്രെയിനാണ് നേത്രാവതി...ലേഡീസില്‍ കയറി പറ്റുക വളരെയധികം റിസ്ക്കുള്ള ജോലിയാണ്...ആകെ ഒരു ചെറിയ കാബിന്‍...അതില്‍ നാല് ലോങ്ങ് സീറ്റും നാല് സൈഡ് സീറ്റും...

ട്രെയിനില്‍ കയറി പറ്റല്‍ ഒരു സാഹസികതയാണ്. ഡോറിന് വെളിയില്‍ ഒരുകാലും മറ്റേ കാല്‍ ചവിട്ടു പടിയിലുമായിരിക്കും...ചിലപ്പോള്‍ ആര്‍ പി എഫ് വന്ന് ഡോറു കൂടി അടച്ചാല്‍ പിന്നെ ശ്വാസം കിട്ടില്ല...കുറച്ച് നേരത്തേക്ക് ഗ്യാസ് ചേമ്പര്‍ദുരന്തമാണ് ഒര്‍മ്മ വരിക. ബാത്ത് റൂമില്‍ വരെ ആള്‍ക്കാര്‍ തിങ്ങിനിറയും.....പതിവ് പോലെ സീറ്റ് കിട്ടണേ....എന്ന് മനസില്‍ പ്രര്‍ഥിക്കും...എത്ര പ്രാര്‍ഥിച്ചാലും തൃശൂര് വരെ ഒറ്റകാലില്‍ തന്നെ യാത്ര ചെയ്യണം.... കൃത്യം 2 മണിക്ക് ട്രെയിന്‍ എത്തി.. ഹൊ വലിയ തിരക്കുണ്ടായിരുന്നില്ല. മുകളില്‍ കുറച്ച് ലഗേജ് മാത്രമാണ്...ബര്‍ത്തില്‍ കയറി ഇരിക്കാം...അങ്ങനെ വലിഞ്ഞ് മുകളിലേക്ക് കയറി ഇരിപ്പിടം സ്വന്തമാക്കി..

എന്നും സീറ്റിന് വേണ്ടി അടിയുണ്ടാകുന്ന കംമ്പാര്‍ട്ട്മെന്റാണ് ലേഡീസ്...അര്‍ഹതയുള്ളവരുടെ അതിജീവനം എന്നു പറയാറില്ലേ അതു തന്നെയാണ് അവിടെ നടക്കുക...അഡ്ജസ്റ്റ്മെന്റ് എന്നോരു കാര്യമേ അവിടെ ഉദിക്കില്ല...ഇരിക്കാന്‍ സീറ്റുകിട്ടിയാല്‍ അവര്‍ക്ക് കിടക്കണം. അടുത്ത് നില്‍ക്കുന്നവര്‍ ദീര്‍ഘദൂരം പോണ്ടവരാണെന്നോ, അല്ലെങ്കില്‍ പ്രായമുള്ളവരാണെന്നോ, കൈകുഞ്ഞുമായാണേ നില്‍ക്കുന്നതെന്നൊ ശ്രദ്ധിക്കുകയില്ല.

അവനവന് സീറ്റ് കിട്ടികഴിഞ്ഞാല്‍ പിന്നെ അതവരുടെ തറവാട്ടു സ്വത്ത് പോലെയാണ്. നിങ്ങള്‍ക്ക് അടുത്ത കമ്പാര്‍ട്ട്മെന്റില്‍ കയറിക്കൂടെ... എന്നാകും ചോദ്യം പിന്നെ മറ്റൊരു പല്ലവി...റിസര്‍വേഷന്‍ ചെയ്തതാ...വെയിറ്റിംഗ് ലിസ്റ്റായത് കൊണ്ട് ഇങ്ങോട്ടു പോന്നത് അതിന്റെ അര്‍ഥം അവര്‍ക്ക് ആ സീറ്റിന് നമ്മളേക്കാള്‍ അധികാരം ഉണ്ടെന്ന്...


എല്ലാ ആഴ്ചയും മുട്ടനടി കണ്ടുകൊണ്ടാണ് യാത്ര..ഇതെന്തെങ്കിലും നമ്മുടെ റെയില്‍വേ മന്ത്രി അറിയുന്നുണ്ടോ...? പലരും സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ അന്നത്തെ ദുരന്തയാത്രയെക്കുറിച്ച് ലേഡിസ് കാബിന്‍ എക്സ്റ്റന്‍ഷനേക്കുറിച്ച് ഒരു പരാതിയും അപേക്ഷയും ഇടും എന്തു കാര്യം എല്ലാം തഥൈവ...കുറേ വാഗ്ദാനങ്ങള്‍ മാത്രം ബാക്കി...പല മാധ്യങ്ങളിലും അതിനെക്കുറിച്ച് ഫീച്ചര്‍ സ്റ്റോറികള്‍ വന്നിരിക്കുന്നു...എന്നിട്ടും റെയില്‍വേയ്ക്ക് ഒരു കുലുക്കവുമില്ല...എല്ലാം പഴയത് പോലെ
വിദ്യാര്‍ഥിനകള്‍ കൂടുതലും ലേഡീസ് മാത്രം മുന്നില്‍ കണ്ടു കയറുന്നവരാണ്. അത് കൊണ്ടു തന്നെ എന്നും തിരക്ക് ഉണ്ടാകും.

മറ്റൊന്ന് എല്ലാവരും ഒരു വിധം ഒന്നു ആശ്വാസത്തോടെ നില്‍ക്കുമ്പോഴായിരിക്കും അടുത്ത സ്റ്റേഷന്‍ എത്തുക...അവിടെ നിന്നും ഒരു പടപോലെയായിരിക്കും ആള്‍ക്കാര്‍ കയറുക. ചിലപ്പോള്‍ ട്രെയിനിലകത്തുള്ളവര്‍ ഡോര്‍ തുറന്നു കൊടുക്കാതെ നില്‍ക്കും അവരെ സംബന്ധിച്ചിടത്തോളം അവിടെ കയറി നില്‍ക്കാന്‍ സ്ഥലമില്ലാത്തതാണ്. പുറത്തു നില്‍ക്കുന്നവര്‍ക്ക് എങ്ങനെയെങ്കിലും കയറിപറ്റാനുള്ള വ്യഗ്രതയും... മറ്റെവിടേയും കയറാനുള്ള ധൈര്യം ചിലപ്പോള്‍ പെണ്‍കുട്ടികള്‍ കാണിക്കാറില്ല..അവര്‍ ഏറ്റവും സുരക്ഷിതരായി നില്‍ക്കുന്നത് ലേഡീസിലാണെന്ന് അവര്‍ ചിന്തിക്കുന്നു.

രാത്രിയാത്രയാണെങ്കില്‍ അന്ന് ശിവരാത്രി എടുക്കുന്നതായിരിക്കും നല്ലത്. കാരണം ബര്‍ത്തില്‍ ആരാദ്യം കയറിയെ അവരപ്പോള്‍ തന്നെ കണ്ണടച്ച് കിടക്കാന്‍ തുടങ്ങും താഴെ കാലു കുത്താന്‍ ഇടമില്ലാതെ ആള്‍ക്കാര്‍ കഷ്ടപ്പെടുമ്പോഴും അവനവന്റെ കാര്യം മാത്രം നോക്കുന്ന ചില സ്ത്രീകളുണ്ട്... അത്തരം ആള്‍ക്കാരോട് പലപ്പോഴും ഒന്നു ഇരിക്കാന്‍ വേണ്ടി മാത്രം അടികൂടിട്ടുണ്ട്. അടികൂടി സീറ്റ് മേടിക്കാന്‍ നല്ലത് പിള്ളേരു തന്നെയാണ്...കിടക്കുന്നവരെ ന്തു കൂളായാണ് അവര്‍ എഴുന്നെല്‍പ്പിക്കുക...രായിരം തവണ പറഞ്ഞാലും എഴുന്നേല്‍ക്കാത്ത വമ്പന്‍മാര്‍ പോലും പിള്ളേരുടെ വഴക്കില്‍ എഴുന്നേല്‍ക്കും..

ഓരോ തവണ രാത്രി യാത്ര ചെയ്യേണ്ടി വരുമ്പോഴും ആലോചിക്കും അടുത്തല തവണയെങ്കിലും ഇതില്‍ വരാതിരിക്കാന്‍ ശ്രമിക്കണമെന്ന് എന്തു കാര്യം..... എങ്ങനെ വിചാരിച്ചാലും വീണ്ടും അതില്‍ തന്നെയായിരിക്കും... നീണ്ട മണിക്കൂറുകള്‍....
ഉറങ്ങതെ...ഇരിക്കാതെ.....