Friday, October 21, 2011

ഗദ്ദാഫിയെ തല്ലിക്കൊന്നു; സുന്ദരി പട്ടാളം അനാഥമായി


ട്രിപ്പോളി: നാലുപതിറ്റാണ്ടിന്റെ ഏകാധിപത്യ ഭരണണത്തിന് ഗദ്ദാഫിയുടെ വീഴ്ച്ചയോടെ അന്ത്യമാകുമ്പോള്‍ അനാഥമായ സുന്ദരി പട്ടാളത്തെ കുറിച്ചാണ് എല്ലാവരും അന്വേഷിക്കുന്നത്. ആയിരകണക്കിന് സ്ത്രികളുടെ പട്ടാളവും കന്യകമാരായ സുന്ദരികളുടെ സംരക്ഷണസേനയും ഗദ്ദാഫിയുടെ മാത്രം പ്രത്യേകതകളായിരുന്നു.

തന്റെ ദൗര്‍ബല്യമായിരുന്ന കൂളിംഗ് ഗ്ലാസുകള്‍ പോലെ തന്നെയാണ് ഈ ചാവേറുകളായ സുന്ദരിപടയും. സുന്ദരികളായ പെണ്‍കുട്ടികളായിരുന്നു ഗദ്ദാഫിയുടെ അംഗരക്ഷകര്‍. കൊല്ലാന്‍വരെ പരിശീലനം ലഭിച്ച വനിതാ അംഗരക്ഷകരുടെ ഒരു പട തന്നെ ഉണ്ടായിരുന്നു. വിദേശപര്യടനങ്ങളില്‍ ഒപ്പം കൊണ്ടുപോകുന്ന കൂറ്റന്‍ കൂടാരത്തിലായിരുന്നു ഗദ്ദാഫിയുടെ ഉറക്കം. കൂടാരത്തിന് കാവല്‍ നില്‍ക്കുന്നത് വനിതാഗാര്‍ഡുകളും.

തനിക്കുവേണ്ടി ജീവന്‍ വെടിയാനും തയ്യാറാണെന്ന് ഈ പെണ്‍പടയിലെ അംഗങ്ങള്‍ പ്രതിജ്ഞ ചെയ്യണമായിരുന്നു. ഇങ്ങനെ വനിതാ സംരക്ഷകരുടെ വലയത്തില്‍ എങ്ങും പ്രത്യക്ഷപെട്ടിരുന്ന ഗദ്ദാഫി കൊല്ലപെടുമ്പോഴും വനിതാ അംഗരക്ഷര്‍ ഉണ്ടായിരുന്നോ?

ഗദ്ദാഫിക്ക് വേണ്ടി ജീവന്‍ കൊടുക്കാന്‍ തയ്യാറായ കന്യകകളായ സുന്ദരിസൈന്യം ഇപ്പോള്‍ എവിടെയാണ്. വിമത സൈന്യം ലിബിയയുടെ അധികാരം മുഴുവന്‍ പിടിച്ചടക്കുമ്പോള്‍ എന്തായിരിക്കും ഈ വനിതാ പട്ടാളത്തിന്റെ അവസ്ഥ.


അമേരിക്കയുടെ നാറ്റോ സൈന്യം കയ്യേറിയ ലിബിയയില്‍ അവരുടെ അടിമകളായി മാറ്റുമോ ഈ പെണ്‍പടയെ. ഗദ്ദാഫി വീണെങ്കിലും വീഴാതെ നില്‍ക്കുന്ന ഒരു പാട് ചോദ്യങ്ങള്‍ക്ക് ഉടന്‍ ഉത്തരം കിട്ടിയേക്കും.

ഒരുപാട് തൊങ്ങലും അലങ്കാരങ്ങളും ഉള്ള പട്ടാളയൂണിഫോമിനോട് കടുത്ത ഭ്രമമായിരുന്നു സ്‌ര്ത്രീകളോടെന്നപോലെ ഗദ്ദാഫിക്ക്.
ഇനിയും ഒരുപാട് ഗദ്ദാഫികഥകള്‍ ഉറങ്ങികിടക്കുന്ന രഹസ്യ അറകളിലേക്ക് അന്താരാഷ്ട മാധ്യമങ്ങള്‍ ഊളയിട്ടു തുടങ്ങിയട്ടേ ഒള്ളൂ അത് കൊണ്ട് #്കഥകള്‍ വെളിയില്‍ വരാന്‍ അധികം താമസം വേണ്ട.

Monday, January 17, 2011

നീ എന്നെ സ്നേഹിക്കുന്നുവെങ്കില്‍



എന്നെ ഒറ്റയ്ക്കു വിടൂ..
ഞാനില്ലാതെ കഴിയാന്‍ പഠിക്കു
ഞാന്‍ കണ്ണടയ്ക്കാന്‍ പോവുകയാണ്
നീ എന്നെ സ്നേഹിക്കുന്നുവെങ്കില്‍
എനിക്ക് അഞ്ച് കാര്യങ്ങള്‍ മതി
അഞ്ച് പ്രിയപ്പെട്ട വേരുകള്‍


അവസാനമില്ലാത്ത് സ്നേഹം

കാണാനൊരു ശരത്കാലം
പിന്നെയൊരു ഹേമന്തം,എനിക്കു പ്രിയപ്പെട്ട മഴ,
വന്യമായ തണുപ്പില്‍ അഗ്നിയുടെ മൃദു സ്പര്‍ശം

മറ്റൊന്ന് സുന്ദരമായ ഗ്രീഷ്മം

അവസാനത്തേത് നിന്റെ കണ്ണുകള്‍

ലേഡീസിലെ യാത്ര



ആഴ്ചയിലെ എല്ലാ ഓഫിനും വീട്ടിലെത്തുക ഇപ്പോള്‍ ഒരു പതിവായിരിക്കുന്നു. കോട്ടയത്തായിരുന്നപ്പോള്‍ അത്തരം ഒരു സാവകാശം കിട്ടുകയില്ലായിരുന്നു.......ഏറണാകുളത്തേക്ക് മാറിയതോടെ പോക്കു വരവ് എളുപ്പമായി.
ഒറ്റ കുഴപ്പം മാത്രമേയുള്ളു 9 മണിക്കൂര്‍ നീണ്ട യാത്ര.... പലപ്പോഴും നേത്രാവതിയിലാണ് യാത്ര...ചിലപ്പോള്‍ എക്സിക്യൂട്ടിവ്, അല്ലെങ്കില്‍ മാവേലി...
അന്നും പതിവ് തെറ്റാതെ ഓഫീസില്‍ നിന്നിറങ്ങി സ്റ്റേഷനില്‍ എത്തി...പാസുള്ളത് കൊണ്ട് ടിക്കറ്റെടുക്കാന്‍ ക്യൂനില്‍ക്കേണ്ട ആവശ്യം ഇല്ല... അതും ഇനി എത്ര കാലം....എന്നും നല്ല തിരക്കുള്ള ട്രെയിനാണ് നേത്രാവതി...ലേഡീസില്‍ കയറി പറ്റുക വളരെയധികം റിസ്ക്കുള്ള ജോലിയാണ്...ആകെ ഒരു ചെറിയ കാബിന്‍...അതില്‍ നാല് ലോങ്ങ് സീറ്റും നാല് സൈഡ് സീറ്റും...

ട്രെയിനില്‍ കയറി പറ്റല്‍ ഒരു സാഹസികതയാണ്. ഡോറിന് വെളിയില്‍ ഒരുകാലും മറ്റേ കാല്‍ ചവിട്ടു പടിയിലുമായിരിക്കും...ചിലപ്പോള്‍ ആര്‍ പി എഫ് വന്ന് ഡോറു കൂടി അടച്ചാല്‍ പിന്നെ ശ്വാസം കിട്ടില്ല...കുറച്ച് നേരത്തേക്ക് ഗ്യാസ് ചേമ്പര്‍ദുരന്തമാണ് ഒര്‍മ്മ വരിക. ബാത്ത് റൂമില്‍ വരെ ആള്‍ക്കാര്‍ തിങ്ങിനിറയും.....പതിവ് പോലെ സീറ്റ് കിട്ടണേ....എന്ന് മനസില്‍ പ്രര്‍ഥിക്കും...എത്ര പ്രാര്‍ഥിച്ചാലും തൃശൂര് വരെ ഒറ്റകാലില്‍ തന്നെ യാത്ര ചെയ്യണം.... കൃത്യം 2 മണിക്ക് ട്രെയിന്‍ എത്തി.. ഹൊ വലിയ തിരക്കുണ്ടായിരുന്നില്ല. മുകളില്‍ കുറച്ച് ലഗേജ് മാത്രമാണ്...ബര്‍ത്തില്‍ കയറി ഇരിക്കാം...അങ്ങനെ വലിഞ്ഞ് മുകളിലേക്ക് കയറി ഇരിപ്പിടം സ്വന്തമാക്കി..

എന്നും സീറ്റിന് വേണ്ടി അടിയുണ്ടാകുന്ന കംമ്പാര്‍ട്ട്മെന്റാണ് ലേഡീസ്...അര്‍ഹതയുള്ളവരുടെ അതിജീവനം എന്നു പറയാറില്ലേ അതു തന്നെയാണ് അവിടെ നടക്കുക...അഡ്ജസ്റ്റ്മെന്റ് എന്നോരു കാര്യമേ അവിടെ ഉദിക്കില്ല...ഇരിക്കാന്‍ സീറ്റുകിട്ടിയാല്‍ അവര്‍ക്ക് കിടക്കണം. അടുത്ത് നില്‍ക്കുന്നവര്‍ ദീര്‍ഘദൂരം പോണ്ടവരാണെന്നോ, അല്ലെങ്കില്‍ പ്രായമുള്ളവരാണെന്നോ, കൈകുഞ്ഞുമായാണേ നില്‍ക്കുന്നതെന്നൊ ശ്രദ്ധിക്കുകയില്ല.

അവനവന് സീറ്റ് കിട്ടികഴിഞ്ഞാല്‍ പിന്നെ അതവരുടെ തറവാട്ടു സ്വത്ത് പോലെയാണ്. നിങ്ങള്‍ക്ക് അടുത്ത കമ്പാര്‍ട്ട്മെന്റില്‍ കയറിക്കൂടെ... എന്നാകും ചോദ്യം പിന്നെ മറ്റൊരു പല്ലവി...റിസര്‍വേഷന്‍ ചെയ്തതാ...വെയിറ്റിംഗ് ലിസ്റ്റായത് കൊണ്ട് ഇങ്ങോട്ടു പോന്നത് അതിന്റെ അര്‍ഥം അവര്‍ക്ക് ആ സീറ്റിന് നമ്മളേക്കാള്‍ അധികാരം ഉണ്ടെന്ന്...


എല്ലാ ആഴ്ചയും മുട്ടനടി കണ്ടുകൊണ്ടാണ് യാത്ര..ഇതെന്തെങ്കിലും നമ്മുടെ റെയില്‍വേ മന്ത്രി അറിയുന്നുണ്ടോ...? പലരും സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ അന്നത്തെ ദുരന്തയാത്രയെക്കുറിച്ച് ലേഡിസ് കാബിന്‍ എക്സ്റ്റന്‍ഷനേക്കുറിച്ച് ഒരു പരാതിയും അപേക്ഷയും ഇടും എന്തു കാര്യം എല്ലാം തഥൈവ...കുറേ വാഗ്ദാനങ്ങള്‍ മാത്രം ബാക്കി...പല മാധ്യങ്ങളിലും അതിനെക്കുറിച്ച് ഫീച്ചര്‍ സ്റ്റോറികള്‍ വന്നിരിക്കുന്നു...എന്നിട്ടും റെയില്‍വേയ്ക്ക് ഒരു കുലുക്കവുമില്ല...എല്ലാം പഴയത് പോലെ
വിദ്യാര്‍ഥിനകള്‍ കൂടുതലും ലേഡീസ് മാത്രം മുന്നില്‍ കണ്ടു കയറുന്നവരാണ്. അത് കൊണ്ടു തന്നെ എന്നും തിരക്ക് ഉണ്ടാകും.

മറ്റൊന്ന് എല്ലാവരും ഒരു വിധം ഒന്നു ആശ്വാസത്തോടെ നില്‍ക്കുമ്പോഴായിരിക്കും അടുത്ത സ്റ്റേഷന്‍ എത്തുക...അവിടെ നിന്നും ഒരു പടപോലെയായിരിക്കും ആള്‍ക്കാര്‍ കയറുക. ചിലപ്പോള്‍ ട്രെയിനിലകത്തുള്ളവര്‍ ഡോര്‍ തുറന്നു കൊടുക്കാതെ നില്‍ക്കും അവരെ സംബന്ധിച്ചിടത്തോളം അവിടെ കയറി നില്‍ക്കാന്‍ സ്ഥലമില്ലാത്തതാണ്. പുറത്തു നില്‍ക്കുന്നവര്‍ക്ക് എങ്ങനെയെങ്കിലും കയറിപറ്റാനുള്ള വ്യഗ്രതയും... മറ്റെവിടേയും കയറാനുള്ള ധൈര്യം ചിലപ്പോള്‍ പെണ്‍കുട്ടികള്‍ കാണിക്കാറില്ല..അവര്‍ ഏറ്റവും സുരക്ഷിതരായി നില്‍ക്കുന്നത് ലേഡീസിലാണെന്ന് അവര്‍ ചിന്തിക്കുന്നു.

രാത്രിയാത്രയാണെങ്കില്‍ അന്ന് ശിവരാത്രി എടുക്കുന്നതായിരിക്കും നല്ലത്. കാരണം ബര്‍ത്തില്‍ ആരാദ്യം കയറിയെ അവരപ്പോള്‍ തന്നെ കണ്ണടച്ച് കിടക്കാന്‍ തുടങ്ങും താഴെ കാലു കുത്താന്‍ ഇടമില്ലാതെ ആള്‍ക്കാര്‍ കഷ്ടപ്പെടുമ്പോഴും അവനവന്റെ കാര്യം മാത്രം നോക്കുന്ന ചില സ്ത്രീകളുണ്ട്... അത്തരം ആള്‍ക്കാരോട് പലപ്പോഴും ഒന്നു ഇരിക്കാന്‍ വേണ്ടി മാത്രം അടികൂടിട്ടുണ്ട്. അടികൂടി സീറ്റ് മേടിക്കാന്‍ നല്ലത് പിള്ളേരു തന്നെയാണ്...കിടക്കുന്നവരെ ന്തു കൂളായാണ് അവര്‍ എഴുന്നെല്‍പ്പിക്കുക...രായിരം തവണ പറഞ്ഞാലും എഴുന്നേല്‍ക്കാത്ത വമ്പന്‍മാര്‍ പോലും പിള്ളേരുടെ വഴക്കില്‍ എഴുന്നേല്‍ക്കും..

ഓരോ തവണ രാത്രി യാത്ര ചെയ്യേണ്ടി വരുമ്പോഴും ആലോചിക്കും അടുത്തല തവണയെങ്കിലും ഇതില്‍ വരാതിരിക്കാന്‍ ശ്രമിക്കണമെന്ന് എന്തു കാര്യം..... എങ്ങനെ വിചാരിച്ചാലും വീണ്ടും അതില്‍ തന്നെയായിരിക്കും... നീണ്ട മണിക്കൂറുകള്‍....
ഉറങ്ങതെ...ഇരിക്കാതെ.....

Tuesday, November 3, 2009

വിജയസ്മൃതിക്ക് രണ്ടു വര്‍ഷം

ഇടതു പക്ഷ ചിന്തകനും സാഹിത്യകാരനുമായ എം.എന്‍ വിജയന്‍ ഓര്‍മആയിട്ട് രണ്ടു വര്‍ഷം പിന്നിടുന്നു. പാഠം പ്രതികരണ വേദിക്ക് വേണ്ടി തൃശ്ശൂര്‍ പ്രസ്ക്ലബില്‍ പത്ര സമ്മേളനം നടത്തുന്നതിനിടയില്‍ കുഴഞ്ഞു വീണയിരുന്നുനു അദ്ധേഹത്തിന്റെ അന്ത്യം. സമ്മേളനം തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹം കുഴഞ്ഞു വീഴുക ആഇരുന്നു .ഭാഷ ചര്‍ച്ചയില്‍ ആണ് നമ്മുടെ രാഷ്ട്രീയ ചര്‍ച്ച. കേള്‍ക്കണമെങ്കില്‍ ഈ ഭാഷ വേണമെന്ന് പറഞ്ഞത് ബെര്നാര്ദ്‌ ഷ് ആണ്. ഇതായിരുന്നു വിജയന്‍ മാഷ്‌ അവസാനമായി പറഞ്ഞത്.ജനകീയതയ്ക്കും പുരോഗതിക്കും വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമൈരുന്നു അദ്ദേഹത്തിന്റേത്.
പ്രഗത്ഭനായ അധ്യാപകനും നിരവധി കൃതികളുടെ കര്‍ത്താവും ആഇരുന്നു അദ്ദേഹം. കവിതയും മനശാസ്ത്രവും, ശീര്‍ഷാസനം, മരുഭുമികള്‍ പൂക്കുമ്പോള്‍, അടയുന്ന വാതില്‍ തുറക്കുന്ന വാതില്‍,കാഴ്ചപ്പാട്, എം എന്‍ വിജയന്‍റെ പ്രഭാഷണങ്ങള്‍,വാക്കും മനസും തുടങ്ങി നിരവധി കൃതികള്‍ അദ്ദേഹം രചിച്ചു. വൈലോപ്പള്ളിയുടെ മാമ്പഴം, കണ്ണിഈര്‍തടം, കുടിഒഴിക്കള്‍, സഹ്യന്റെ മകന്‍ എന്നി കവിതകള്‍ക്ക് അദ്ദേഹം നല്‍കിയ വ്യാഖ്യാനങ്ങള്‍ ഏറെ ചര്‍ച്ച ചെയപ്പെട്ടവയാണ്.

ആള്‍ക്കൂട്ടത്തിന്റെ മനഃശാസ്ത്രം, നാടന്‍ കലയുടെ സൌന്ദര്യ ശാസ്ത്രം, ഫാസിസത്തിന്റെ ചരിത്രപരമായ പരിണാമം തുടങ്ങി ആധുനിക പ്രത്യയ ശാസ്ത്രവുമായി ബന്ധപ്പെട്ട് വിജയന്‍ നടത്തിയ നിരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും കംബുല്ലതയിരുന്നു. സാഹിത്യ രംഗത്ത് ഒട്ടേറെ നല്ല സംഭവങ്ങള്‍ നല്‍കിയ വിജയന്‍ ഈ രംഗത്ത് നിന്നുമുള്ള പുരസ്കാരങ്ങള്‍ നിരസിച്ചിരുന്നു .
ദേശാഭിമാനി വീകിലിയുടെ എടിറ്റര്‍അയി പ്രവര്‍ത്തിച്ച വിജയന്‍ മാഷ്‌ പുരോഗമന കല സാഹിത്യ സഹകരണ സംഗം(പു ക സ) പ്രസിടന്ടായ് ദീര്‍ഖ കാലം പ്രവര്‍ത്തിച്ചു. 1930 ജൂണ്‍ 8 നു കൊടുങ്ങല്ലുരിനടുത്ത ലോകമലെസ്വറത്തു പതിയസ്സേരില്‍ നാരായണ മേനോന്റെയും മുല്ലിയില്‍യില്‍ കൊച്ചമ്മുവിന്റെയും മകനായാണ്‌ ജനനം.ശാരദയാണ് ഭാര്യ.പ്രശസ്ത തിരക്കഥ കൃത് അനില്‍കുമാര്‍ , ഡോക്ടര്‍ സുജാത ബാലചന്ദ്രന്‍, സുനിത രാജഗോപാല്‍ എന്നിവര്‍ മക്കളാണ് .

മലയാളി ചന്ദ്രനില്‍

ചായ ചായ ചായേയേ................
ചന്ദ്രനിലെ ഊഷര കാഴ്ചകളില്‍ മയങ്ങി നിന്ന നീല്‍ ആമ്സ്ട്രോന്ഗ് ഈ വിളികേട്ടാണ് തിരിഞ്ഞു നോക്കിയതു. പെട്ടന്നാണ് ആമ്സ്ട്രോങ്ങിന്റെ ദ്രിഷ്ട്ടിയില്‍ കൈലി മുണ്ടുമുടുത്ത് വള്ളി ബനിയന്മിട്ടു തലയ്ക്കു കെട്ടും കെട്ടി നില്‍ക്കുന്ന ആളെ കണ്ടത്.ആദ്യം ഒന്ന് പകച്ചെങ്കിലും ആമ്സ്ട്രോന്ഗ് അടുത്ത് ചെന്ന് വിവരം തിരക്കി.
who are you?
I am a pavappetta malayali. Name Rajappan.I am residing here by 3 years.running here a thattukada.
ഇത് കേട്ട ആന്മ്സ്ട്രോന്ഗ് ഞെട്ടിപൊയ്..
മലയാളികളെ കളിയാക്കി മലയാളികള്‍ തന്നെ കെട്ടി ചമച്ച കഥകളില്‍ ഒന്നണിതെന്കിലും ഇന്ന് ഇത് അര്‍ദ്ധവതൈരിക്കുകയാണ് .ചന്ദ്രനില്‍ മലയാളി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞിരിക്കുന്നു .ഐ എസ്. ആര്‍. ഓ ചെയര്‍മാന്‍ ആയിരുന്ന മലയാളി ഡോക്ടര്‍ ജി മാധവന്‍ നായരുടെ നേത്രുത്വത്തില്‍ നടത്തിയ ചന്ദ്രയാന്‍ പര്യവേക്ഷണം ചന്ദ്രനില്‍ ജലാംശം ഉണ്ടെന്ന സൂചന നല്‍കിയിരിക്കുകയാണ്. ഇത് ലോകമെംബാട് മുള്ള എല്ലാ മലയാളികള്‍ക്കും ഒരുപോലെ അഭിമാനിക്കാവുന്ന ഒന്നാണ്. മാത്രമല്ല പുതിയ ഐ എസ്. ആര്‍. ഓ ചെയര്‍മാന്‍ ഡോക്ടര്‍ കെ രാധാകൃഷ്ണനും മലയാളി ആണ്. ഇതിലൂടെ മലയാളികള്‍ വീണ്ടും വിവര സാങ്കേതിക വിദ്യയില്‍ തങ്ങളുടെ നിരസാനിദ്യം അറിയിച്ചിരിക്കുകയാണ്.

Sunday, July 12, 2009

പ്രണയം

ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ ഉണ്ടോ ...?
മനസ് കൊണ്ടെങ്കിലും പ്രണയിക്കാത്തവര്‍ വിരളമാണ് ...
പ്രണയം ഒരു ദിവ്യാ അനുഭു‌തിയാണ് ,
അതു നുകരാന്‍ കഴിയാത്തവര്‍ ,
ഈ ഭുമിയില്‍ ഏറ്റവും സുന്ദരമായ അനുഭു‌തിയെ ആണ് നഷ്ട്ടപെടുത്തിയത് ...
പ്രണയം നിങളെ ചിരിപ്പിക്കും ,
ചിലപ്പോള്‍ കരയിപ്പിക്കും ,
മറ്റുചിലപ്പോള്‍ നിങളെ ഒരു ഭ്രാന്തനക്കും ,
പ്രണയത്തില്‍ മുങികുളിച്ചു ഗതി കിട്ടാതെ അലഞ്ഞു നടന്നു എന്നും വരം ...
എല്ലാം പ്രണയത്തിന്റെ വിഭിന്ന ഭാവങള്‍ ആണ് ...
തന്റെ പ്രിയതമക്ക് വേണ്ടി ,
ലോക അല്ഭുതങളില്‍ ഒന്നായ പ്രണയസൗതം
തീര്‍ത്ത ഷാജഹാന്‍ ചക്രവര്‍ത്തിയുടെ നാടാണ് നമ്മുടെ രാജ്യം
എന്നാല്‍ ഇന്നത്തെ പ്രണയം ഒരു നേരം പോക്കിനുള്ളത് ആയിരിക്കുന്നു ...
മൊബൈലും ,
ഇന്റ്റെര്‍ നെറ്റും പ്രണയത്തെ വില്പ്പനച്ചരക്കുകള്‍ ആക്കി മാറ്റിയിരിക്കുന്നു ....
എന്താ ശെരിയല്ലേ...?
പ്രണയ ആര്‍ദ്രമായ ഒരു ദിനം നേര്‍ന്നു കൊണ്ട് ...

Sunday, July 5, 2009

കാമുകന്‍ എഴുതിയ കത്ത്...

പ്രിയപ്പെട്ടവളേ,
മഞ്ഞുപെയ്യുന്ന ഡിസംബര്‍ മാസത്തില്‍ ഉള്ളുരുകി എനിക്ക് എഴുതേണ്ടി വരുന്നു...
പ്രണയിച്ചവനെ തനിച്ചാക്കി ഒരു ദിവസം പോകരുത്.
പിരിഞ്ഞു പോണം എന്നു തോന്നിയാല്‍ അവനെ കൊന്നു കളഞ്ഞേക്കുക.
അല്ലാതെ ആശംസാ വചനങ്ങള്‍, 'മറ്റൊരാളെ എനിക്ക് പകരമായ് സ്വീകരിച്ച് സുഖമായി ജീവിക്കണം' എന്നൊന്നും അവനോട് പറയരുത്.
അത്രയെങ്കിലും ദയ അവനോടു കാണിക്കുക.
ഒരു പുരുഷന്റെ സ്നേഹം അതി തീവ്രമാണു.

അതറിഞ്ഞ ഒരു സ്ത്രീ ഒരിക്കലും അവനെ വെറുതെ വിടില്ല.
ഒന്നെങ്കില്‍ അഗാധമായൊരു കൊക്കയിലേക്ക് ചത്തോളൂ ,
എന്നു പറയാനുള്ള ആര്‍ജ്ജവം അവള്‍ കാണിക്കണം.
അല്ലെങ്കില്‍ അവന്റെ ജീവിതം പരിഹാസ്യവും ദുരന്തപൂര്‍ണ്ണവുമായിരിക്കും.
അവളില്ലാത്തൊരു പ്രഭാതത്തിലേക്ക് കണ്ണു തുറക്കേണ്ടി വരിക.

അവനൊരു ഭ്രാന്തനാകും.
ആ ഭ്രാന്തിന്റെ തീച്ചൂളയില്‍ അവനെന്തൊക്കെ ചെയ്യും എന്ന് പ്രവചിക്കാനാവില്ല.
പ്രണയം കൊടുക്കുമ്പോള്‍ ശ്രദ്ധിക്കുക..

അത് തിരിച്ചെടുക്കാനെങ്കില്‍...
അവന്റെ ജീവനെടുക്കുക..!
സ്വസ്തമായി നീ ഉറങ്ങൂ..

പ്രണയം വിളിക്കുമ്പോള്‍

പ്രണയം നിങ്ങളെ വിളിക്കുമ്പോള്‍അവനെ അനുഗമിക്ക.
അവന്റെ വഴികള്‍ കഠിനവും ചെങ്കുത്തായതുംആണെങ്കിലും.
അവന്റെ ചിറകുകള്‍ നിങ്ങളെ പൊതിയുമ്പോള്‍അവന് കീഴ്വഴങ്ങുക.
അവന്റെ തൂവലുകള്‍ക്കിടയില്‍ഒളിപ്പിച്ച ഖഡ്ഗംനിങ്ങളെ മുറിവേല്‍പ്പിക്കുമെങ്കിലും .........

Saturday, July 4, 2009

എന്റെ പ്രണയത്തിന്റെ തിരുശേഷിപ്പ്

ജോലിസ്ഥലതെക്കുള്ള യാത്രകളില്‍
ഞാന്‍ കാണാന്‍ കൊതിച്ചിരുന്ന ഒരു കാഴ്ച
ആ വാകയായിരുന്നു.
വര്‍ഷങ്ങളുടെ പഴക്കം തോന്നിക്കുന്ന ആ വാക.
വളരെ ഉയരത്തില്‍ തലയുയര്‍ത്തി
തന്നെയര്‍ക്കും തൊടാനവില്ലെന്ന തോന്നിപ്പിക്കുന്നതരതിലയിരുന്നു
അതിന്റെ നില്‍പ്പ് .......
എന്നെ ഒരുപക്ഷെ ആകര്‍ഷിച്ചിരുന്നത് അതായിരിക്കില്ല .......
അതിലെ പൂക്കള്‍ തന്നെയാവും തീര്‍ച്ച...
കാരണം വാകപ്പൂക്കള്‍ എന്നും എന്നെ അത്രയേറെ ആകര്‍ഷിച്ചിരുന്നു.
അതിന്റെ കടും ചുവപ്പ് നിറം
എന്നില്‍ ഒരുതരം ഭ്രാന്തമായ ഉന്മാദം നിറച്ചിരുന്നു എന്ന് പറയാം.
അതുകൊണ്ടാവാം ഏതിനോടും എനിക്ക് അസൂയ കലര്‍ന്ന
ആരാധനയും പ്രണയവുമൊക്കെ തോന്നിയതും .
ചുറ്റുമുള്ള വീടുകള്‍ക്ക് മേല്ക്കൂരയില്ലെന്നു തോന്നും പോലെ,
വാകയുടെ ചുവട്ടിലൂടൊരു വഴിയില്ലെന്ന് തോന്നിപ്പിക്കും പോലെ
ആരോ മുരുക്കിതുപ്പിയ പോലെ
ചുവന്നപുക്കളാല്‍ തീര്‍ത്ത പുകാലം മാത്രമായിരുന്നു അതിന്റെ ചുറ്റും.
പക്ഷെ ഞാന്‍ ആ വാകയെ ഒരുപാട്‌ സ്നേഹിച്ചിരുന്നു.
ഒരുപക്ഷെ അതിനെ എന്നും കാണാന്‍ വേണ്ടി മാത്രം ഞാന്‍
ആ വഴിയുള്ള യാത്ര മനപൂര്‍വ്വം തെരഞ്ഞെടുത്തതായിരുന്നെന്നു പറയാം.
അത്രയേറെ ഞാനതിനെ പ്രണയിച്ചിരുന്നു.
ഒരിക്കല്‍ അതിന്റെ ചുവട്ടില്‍ ബസിറങ്ങി .......
കാറ്റില്‍ പൊഴിയുന്ന പുക്കാള്‍ വരിയെടുക്കനമെന്നു ഞാന്‍ ആശിച്ചിരുന്നു ...
പക്ഷെ ഇന്നലെ അതെന്നെ കരയിച്ചു.
നിര്‍ത്താതെ പെയ്ത മഴയില്‍,
നാടിനെ വിറപ്പിച്ച കാറ്റില്‍
അത് നിലം പൊത്തി.
എനിക്ക് വേണ്ടി ഒരു പൂവ് പോലും ശേഷിപ്പിക്കാതെ
എന്റെ ആഗ്രഹങ്ങള്‍ മുഴുവന്‍ ബാക്കിയാക്കി ഇന്നലെ
അതിന്റെ ശേഷിക്കുന്ന ഭാഗവും വെട്ടിമാറ്റിയിരുന്നു.

Monday, June 29, 2009

ഞാന്‍ ചോദിച്ചത്‌

എനിക്ക് ചിറകുകള്‍ ഉണ്ടെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല .
അതറിഞ്ഞപ്പോള്‍ പറക്കാന്‍ അതിരുകള്‍ ഇല്ലാത്ത ആകാശം വേണമെന്ന് തോന്നി.
പക്ഷെ ,ഞാന്‍ ചോദിച്ചത്‌ ചിറകു വിരിക്കാന്‍ ഇത്തിരി സ്ഥലം മാത്രമായിരുന്നു.
വിരലുകള്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍
ചിത്രമെഴുതാന്‍ ഏഴു നിറങ്ങളും വേണമെന്നുതോന്നി .
പക്ഷെ ,ഞാന്‍ ഒരു കടലാസും പെന്‍സിലും മാത്രമാണ് ചോദിച്ചത്‌ .
അക്ഷരങ്ങള്‍ അറിഞ്ഞു തുടങ്ങിയപ്പോള്‍ ,
കരള്‍ പിളര്‍ന്നു ഊറിയ കവിതകള്‍ എഴുതാന്‍
ഒരു ജന്മം മുഴുവന്‍ വേണമായിരുന്നു.
ഞാന്‍ പക്ഷെ ചോദിച്ചത്‌
ഒരു രാത്രിയുടെ ആദ്യ യാമം മാത്രമായിരുന്നു.
കാലുകള്‍ ഉണ്ടെന്നു ഞാന്‍ തിരിച്ചറിഞ്ഞപ്പോള്‍
നടക്കുവാന്‍ ആരും ഇതുവരെ നടക്കാത്ത
ഒറ്റവഴി വേണമെന്ന് തോന്നി .
പക്ഷെ ,ഞാന്‍ ചോദിച്ചത്‌ നിവര്‍ന്നു നില്ക്കാന്‍ ഇത്തിരി
മണ്ണ് മാത്രം ..........
എന്നാല്‍ ഇതൊന്നും നിങ്ങള്‍ എനിക്ക് തന്നില്ല .
പക്ഷെ ,അതിന്റെ പേരില്‍
എന്നില്‍ പരന്നൊഴുകുന്ന
അന്തമായ നീലവാനവും ,ആയിരമായിരം മഴവില്ലുകളും ,
നിലാവില്‍ കുതിര്‍ന്ന നിസ്സബ്ധ യാമങ്ങളും ,
എന്റെ സ്പര്‍സതാല്‍ ആര്ദ്രമാകുന്ന വഴികളും
എന്നില്‍ നിന്നും അടര്‍ത്തി മാറ്റാന്‍ നിങ്ങള്‍ക്കാവില്ല .
ആര്‍ക്കുമാവില്ല.