ആഴ്ചയിലെ എല്ലാ ഓഫിനും വീട്ടിലെത്തുക ഇപ്പോള്‍ ഒരു പതിവായിരിക്കുന്നു. കോട്ടയത്തായിരുന്നപ്പോള്‍ അത്തരം ഒരു സാവകാശം കിട്ടുകയില്ലായിരുന്നു.......ഏറണാകുളത്തേക്ക് മാറിയതോടെ പോക്കു വരവ് എളുപ്പമായി.
ഒറ്റ കുഴപ്പം മാത്രമേയുള്ളു 9 മണിക്കൂര്‍ നീണ്ട യാത്ര.... പലപ്പോഴും നേത്രാവതിയിലാണ് യാത്ര...ചിലപ്പോള്‍ എക്സിക്യൂട്ടിവ്, അല്ലെങ്കില്‍ മാവേലി...
അന്നും പതിവ് തെറ്റാതെ ഓഫീസില്‍ നിന്നിറങ്ങി സ്റ്റേഷനില്‍ എത്തി...പാസുള്ളത് കൊണ്ട് ടിക്കറ്റെടുക്കാന്‍ ക്യൂനില്‍ക്കേണ്ട ആവശ്യം ഇല്ല... അതും ഇനി എത്ര കാലം....എന്നും നല്ല തിരക്കുള്ള ട്രെയിനാണ് നേത്രാവതി...ലേഡീസില്‍ കയറി പറ്റുക വളരെയധികം റിസ്ക്കുള്ള ജോലിയാണ്...ആകെ ഒരു ചെറിയ കാബിന്‍...അതില്‍ നാല് ലോങ്ങ് സീറ്റും നാല് സൈഡ് സീറ്റും...
ട്രെയിനില്‍ കയറി പറ്റല്‍ ഒരു സാഹസികതയാണ്. ഡോറിന് വെളിയില്‍ ഒരുകാലും മറ്റേ കാല്‍ ചവിട്ടു പടിയിലുമായിരിക്കും...ചിലപ്പോള്‍ ആര്‍ പി എഫ് വന്ന് ഡോറു കൂടി അടച്ചാല്‍ പിന്നെ ശ്വാസം കിട്ടില്ല...കുറച്ച് നേരത്തേക്ക് ഗ്യാസ് ചേമ്പര്‍ദുരന്തമാണ് ഒര്‍മ്മ വരിക. ബാത്ത് റൂമില്‍ വരെ ആള്‍ക്കാര്‍ തിങ്ങിനിറയും.....പതിവ് പോലെ സീറ്റ് കിട്ടണേ....എന്ന് മനസില്‍ പ്രര്‍ഥിക്കും...എത്ര പ്രാര്‍ഥിച്ചാലും തൃശൂര് വരെ ഒറ്റകാലില്‍ തന്നെ യാത്ര ചെയ്യണം.... കൃത്യം 2 മണിക്ക് ട്രെയിന്‍ എത്തി.. ഹൊ വലിയ തിരക്കുണ്ടായിരുന്നില്ല. മുകളില്‍ കുറച്ച് ലഗേജ് മാത്രമാണ്...ബര്‍ത്തില്‍ കയറി ഇരിക്കാം...അങ്ങനെ വലിഞ്ഞ് മുകളിലേക്ക് കയറി ഇരിപ്പിടം സ്വന്തമാക്കി..
എന്നും സീറ്റിന് വേണ്ടി അടിയുണ്ടാകുന്ന കംമ്പാര്‍ട്ട്മെന്റാണ് ലേഡീസ്...അര്‍ഹതയുള്ളവരുടെ അതിജീവനം എന്നു പറയാറില്ലേ അതു തന്നെയാണ് അവിടെ നടക്കുക...അഡ്ജസ്റ്റ്മെന്റ് എന്നോരു കാര്യമേ അവിടെ ഉദിക്കില്ല...ഇരിക്കാന്‍ സീറ്റുകിട്ടിയാല്‍ അവര്‍ക്ക് കിടക്കണം. അടുത്ത് നില്‍ക്കുന്നവര്‍ ദീര്‍ഘദൂരം പോണ്ടവരാണെന്നോ, അല്ലെങ്കില്‍ പ്രായമുള്ളവരാണെന്നോ, കൈകുഞ്ഞുമായാണേ നില്‍ക്കുന്നതെന്നൊ ശ്രദ്ധിക്കുകയില്ല.
അവനവന് സീറ്റ് കിട്ടികഴിഞ്ഞാല്‍ പിന്നെ അതവരുടെ തറവാട്ടു സ്വത്ത് പോലെയാണ്. നിങ്ങള്‍ക്ക് അടുത്ത കമ്പാര്‍ട്ട്മെന്റില്‍ കയറിക്കൂടെ... എന്നാകും ചോദ്യം പിന്നെ മറ്റൊരു പല്ലവി...റിസര്‍വേഷന്‍ ചെയ്തതാ...വെയിറ്റിംഗ് ലിസ്റ്റായത് കൊണ്ട് ഇങ്ങോട്ടു പോന്നത് അതിന്റെ അര്‍ഥം അവര്‍ക്ക് ആ സീറ്റിന് നമ്മളേക്കാള്‍ അധികാരം ഉണ്ടെന്ന്...
എല്ലാ ആഴ്ചയും മുട്ടനടി കണ്ടുകൊണ്ടാണ് യാത്ര..ഇതെന്തെങ്കിലും നമ്മുടെ റെയില്‍വേ മന്ത്രി അറിയുന്നുണ്ടോ...? പലരും സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ അന്നത്തെ ദുരന്തയാത്രയെക്കുറിച്ച് ലേഡിസ് കാബിന്‍ എക്സ്റ്റന്‍ഷനേക്കുറിച്ച് ഒരു പരാതിയും അപേക്ഷയും ഇടും എന്തു കാര്യം എല്ലാം തഥൈവ...കുറേ വാഗ്ദാനങ്ങള്‍ മാത്രം ബാക്കി...പല മാധ്യങ്ങളിലും അതിനെക്കുറിച്ച് ഫീച്ചര്‍ സ്റ്റോറികള്‍ വന്നിരിക്കുന്നു...എന്നിട്ടും റെയില്‍വേയ്ക്ക് ഒരു കുലുക്കവുമില്ല...എല്ലാം പഴയത് പോലെ
വിദ്യാര്‍ഥിനകള്‍ കൂടുതലും ലേഡീസ് മാത്രം മുന്നില്‍ കണ്ടു കയറുന്നവരാണ്. അത് കൊണ്ടു തന്നെ എന്നും തിരക്ക് ഉണ്ടാകും.
മറ്റൊന്ന് എല്ലാവരും ഒരു വിധം ഒന്നു ആശ്വാസത്തോടെ നില്‍ക്കുമ്പോഴായിരിക്കും അടുത്ത സ്റ്റേഷന്‍ എത്തുക...അവിടെ നിന്നും ഒരു പടപോലെയായിരിക്കും ആള്‍ക്കാര്‍ കയറുക. ചിലപ്പോള്‍ ട്രെയിനിലകത്തുള്ളവര്‍ ഡോര്‍ തുറന്നു കൊടുക്കാതെ നില്‍ക്കും അവരെ സംബന്ധിച്ചിടത്തോളം അവിടെ കയറി നില്‍ക്കാന്‍ സ്ഥലമില്ലാത്തതാണ്. പുറത്തു നില്‍ക്കുന്നവര്‍ക്ക് എങ്ങനെയെങ്കിലും കയറിപറ്റാനുള്ള വ്യഗ്രതയും... മറ്റെവിടേയും കയറാനുള്ള ധൈര്യം ചിലപ്പോള്‍ പെണ്‍കുട്ടികള്‍ കാണിക്കാറില്ല..അവര്‍ ഏറ്റവും സുരക്ഷിതരായി നില്‍ക്കുന്നത് ലേഡീസിലാണെന്ന് അവര്‍ ചിന്തിക്കുന്നു.
രാത്രിയാത്രയാണെങ്കില്‍ അന്ന് ശിവരാത്രി എടുക്കുന്നതായിരിക്കും നല്ലത്. കാരണം ബര്‍ത്തില്‍ ആരാദ്യം കയറിയെ അവരപ്പോള്‍ തന്നെ കണ്ണടച്ച് കിടക്കാന്‍ തുടങ്ങും താഴെ കാലു കുത്താന്‍ ഇടമില്ലാതെ ആള്‍ക്കാര്‍ കഷ്ടപ്പെടുമ്പോഴും അവനവന്റെ കാര്യം മാത്രം നോക്കുന്ന ചില സ്ത്രീകളുണ്ട്... അത്തരം ആള്‍ക്കാരോട് പലപ്പോഴും ഒന്നു ഇരിക്കാന്‍ വേണ്ടി മാത്രം അടികൂടിട്ടുണ്ട്. അടികൂടി സീറ്റ് മേടിക്കാന്‍ നല്ലത് പിള്ളേരു തന്നെയാണ്...കിടക്കുന്നവരെ ന്തു കൂളായാണ് അവര്‍ എഴുന്നെല്‍പ്പിക്കുക...രായിരം തവണ പറഞ്ഞാലും എഴുന്നേല്‍ക്കാത്ത വമ്പന്‍മാര്‍ പോലും പിള്ളേരുടെ വഴക്കില്‍ എഴുന്നേല്‍ക്കും..
ഓരോ തവണ രാത്രി യാത്ര ചെയ്യേണ്ടി വരുമ്പോഴും ആലോചിക്കും അടുത്തല തവണയെങ്കിലും ഇതില്‍ വരാതിരിക്കാന്‍ ശ്രമിക്കണമെന്ന് എന്തു കാര്യം..... എങ്ങനെ വിചാരിച്ചാലും വീണ്ടും അതില്‍ തന്നെയായിരിക്കും... നീണ്ട മണിക്കൂറുകള്‍....
ഉറങ്ങതെ...ഇരിക്കാതെ.....
No comments:
Post a Comment