ഞാന്‍ പിറന്ന ....നാട്....വളര്‍ന്ന നാട്...പറക്കമുറ്റാറായപ്പോള്‍ വിടര്‍ന്നു കിട്ടിയ ചിറകുമായി പറന്നകന്നെങ്കിലും .....ഇടക്കെപ്പോഴോ..വീണ്ടും തിരികെ ചെല്ലാന്‍ കൊതിക്കുന്ന എന്റെ നാട്....ഓവര്‍ ലോഡായ ഓര്‍മ്മച്ചെപ്പില്‍ ആശ്വാസത്തിന്റെ ഓക്സിജന്‍ സിലിണ്ടറുമായെത്തുന്ന..എന്റെ സ്വന്തം ഗ്രാമം....പുതുപ്പാടി !!!കോഴിക്കോട് ജില്ലയുടെ ഒരറ്റത്ത് താമരശ്ശേരി ചുരത്തിന്റെ താരാട്ടു കേട്ടുറങ്ങുന്ന ഗ്രാമം.!!
തിരികെ ചെല്ലുമ്പോള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മലയടിവാരത്തിലെ കൊച്ചരുവികള്‍...എന്റെ കാഴ്ച്ചക്കു പവറുണ്ടോ എന്നു പരീക്ഷിക്കുന്ന കാനനഭംഗി....കാതിനിമ്പമായി എന്നെ കാത്തിരിക്കുന്ന ഇളംതെന്നലിന്റെ ശബ്ദ്സൗകുമാര്യം...പിന്നെ പൊട്ടിക്കരഞ്ഞകന്നെങ്കിലും..ഞാന്‍ എത്തുന്നതിനായ് കാത്തിരിക്കുന്ന ...എന്റെ പ്രിയ കൂട്ടുകാരന് ..
നഴ്സറി ക്ലാസ്സിലെ കൊച്ചുതിരക്കുകള് അവന് എനിക്കു വേണ്ടി മാറ്റിവെയ്ക്കുമ്പോള്‍ എന്റെ നാടിനും എന്റെ നാടിനെക്കുറിച്ചുള്ള സങ്കല്പങ്ങള്ക്കും പുതുനാമ്പ് കിളുക്കുകയാണ് ....
സുപ്രഭാതങ്ങളില്‍ മുഴങ്ങുന്ന പള്ളിമണിയും...ബാങ്ക് വിളിയും ...ഭജനയും...ഞാന്‍ കേള്‍ക്കാറില്ല!!!പക്ഷേ മനസ്സിന്റെ അടിതട്ടിലെവിടെയോ ഏകാന്തതയുടെ സുഖം പകര്‍ന്നു തരുന്ന കാനനക്കുയിലിന്റെ കളകൂജനം എനിക്കു പ്രിയമാണ് ...പറ എന്റെ നാടാണോ നിങ്ങള്‍ക്കും ഇഷ്ടം....!!!
Wednesday, February 6, 2008
Subscribe to:
Post Comments (Atom)
2 comments:
എനിക്കിഷ്ടം എന്റെ നാടാണ്.
എല്ലാവര്ക്കും അവരവരുടെ നാടു തന്നെ പ്രിയങ്കരം.
:)
Post a Comment