"വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെസത്യത്തിലാരും തിരിച്ചറിഞ്ഞില്ല." ഇതു വായിക്കുമ്പോള്‍ നിങ്ങള്‍ വിചാരിക്കും ഞാനെന്താ ബാര്‍ബര്‍ ബാലന്റെ കഥ പറയാന്‍ പോകുന്നുവെന്ന് .അല്ല പക്ഷേ സമീപകാലങ്ങളില്‍ കണ്ട സിനിമയില്‍ വച്ച് എന്നെ ഏറ്റവുമധികം ആകര്‍ഷിച്ച ഒന്നാണ് "കഥ പറയുമ്പോള്‍".ഇന്നത്തെ ലോകത്തില്‍ ഇങ്ങനെയും ചിലര്‍ നമുക്കിടയിലുണ്ട്.ജീവിതപ്രാരാബ്ധങ്ങള്ക്കിടയില്പ്പെട്ട് മുങ്ങിപ്പോകുന്നവര്‍.ഈ സിനിമ കണ്ടപ്പോള്‍ നിങ്ങളാരെയാ ഓര്‍ത്തതെന്ന് എനിക്കറിയില്ല.പക്ഷേ എന്റെ മനസ്സില്‍ ആദ്യമെത്തിയത് എന്റെ നാട്ടിലെ ബാര്‍ബര്‍ കരുണാകരനെയാണ്. കരുണാകരന്റെ ബാര്‍ബര്‍ ഷോപ്പിലെ പ്രത്യേകത എന്തെന്നാല്‍ നമുക്ക് ഏത് സിനിമാനടീനടന്മാരെയും അവിടെ കാണാം.കാണാം എന്നു പറയുമ്പോള്‍ തെറ്റിദ്ധരിക്കണ്ട.നേരിട്ടു കാണാം എന്നല്ല അവരുടെയൊക്കെ ചിത്രങ്ങള്‍ അവിടെ കാണാം.കട മുഴുവന്‍ സിനിമാചിത്രങ്ങളാണ്.പിന്നെ നാട്ടുവിശേഷങ്ങളും രാഷ്ട്രീയവും ഒക്കെ പറയാനുള്ള ഒരു സദസ്സുകൂടിയാണ് കരുണാകരന്റെ കട.ഒപ്പം കരുണാകരനും പങ്കുചേരും.പക്ഷേ ബാര്‍ബര്‍ ബാലനെപ്പോലെയല്ല കേട്ടോ കരുണാകരന്.കാലത്തിനനുസരിച്ച് കരുണാകരന് തന്റെ കടയില്‍ മാറ്റൊങ്ങളൊക്കെ വരുത്തി.പുതിയ സാമഗ്രികളൊക്കെ വാങ്ങി. പക്ഷേ ബാര്‍ബര്‍ കരുണാകരന് ഒറ്റ പ്രശ്നമേ ഉള്ളൂ.ഫാഷന്‍ കട്ടിംഗ് അറിയില്ല.പല സ്റ്റയിലിലും മുടിവെട്ടാമെന്ന കരുണാകരന്റെ വാഗ്ദാനത്തില്‍ പലരുടെയും മുടി നമ്മുടെ ബാര്‍ബറിന്റെ കത്രികയില്‍ കുടുങ്ങിയിട്ടുണ്ട്.എന്തുകൊണ്ടോ കാലത്തിനനുസരിച്ച് കോലം കെട്ടിയതുകൊണ്ട് ബാര്‍ബര്‍ കരുണാകരന് ഇന്നും പിടിച്ചുനില്ക്കുന്നു.എല്ലാവരുടെയും നാട്ടിലുണ്ടാകു ഇത്തരത്തിലുള്ള ഓരോ ബാര്‍ബര്‍.നിങ്ങളും ഒന്നു ഓര്‍ത്തുനോക്കൂ.
MORE STORIES by SEENA
> ദീനാമ്മ
Subscribe to:
Post Comments (Atom)
4 comments:
ഇതാ ഇതുഇതിനൊപ്പം ചേര്‍ത്തു വായിക്കൂ
ബാര്‍ബര്‍ മാരുടെ കാലമാണല്ലേ ഇപ്പോള്‍ ?
:)
ഇഷ്ടമായ് ഈ കൊച്ചു ലേഖനം
:)
ഉപാസന
Post a Comment