മലയാളത്തിന്റെ കലാകാരന്‍
അഭിനയത്തോടുള്ള ആത്മാര്ത്ഥതയും അഭിനിവേശവും അവസാനം വരെ കാത്തുസൂക്ഷിച്ച നടനാണ് ഭരത് ഗോപി.കഴിഞ്ഞ ഇരുപത്തൊന്നു വര്‍ഷമായി ശരീരത്തോട് പൊരുതിയാണ് സിനിമാ രംഗത്ത് തുടര്ന്നത്.ആയിരത്തി തൊള്ളായിരത്തി എണ്‍പത്താറില്‍ പക്ഷാഘാതം മൂലം ഇടതു വശം തളരുന്നതു വരെ സിനിമയില്‍ സജീവമായിരുന്നു.അഞ്ജു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രോഗത്തെ കൂസ്സാക്കാതെ സിനിമാ രംഗത്ത് മടങ്ങിയെത്തി ചലനശേഷിക്കുറവിനെ ഉത്ക്കടമായ അഭിനയം കൊണ്ട് കീഴടക്കിയതാണ് അദ്ദേഹത്തിന്റെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമ.ശരീരാവസ്ഥ അതുപോലെ പകര്‍ത്തികൊണ്ടുള്ള കഥാപാത്രമാണ് ദേ ഇങ്ങോട്ടു നോക്കിയേ എന്ന അവസാനത്തെ സിനിമയില്‍ ചെയ്തിരിക്കുന്നത്.രോഗാവസ്ഥയില്‍ പോലും ഒരായിരം ഭാവങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞിരുന്ന നടനാണ് ഭരത് ഗോപി.
Subscribe to:
Post Comments (Atom)
No comments:
Post a Comment