Wednesday, January 23, 2008
വേണ്ടി കവിതയില്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട്.എന്നാല്‍ സുരക്ഷിതമായ അന്വേഷണത്തില്‍ കവിതയിലെ ജീവിതം നമുക്കു പിടിതരുന്നതേയില്ല.അതുകൊണ്ടാവണം വശ്യഗന്ധവാഹിയായ ഏഴിലമ്പാലകള്‍ തേടി കവികള്‍ അലയുന്നത്. ഇത്"മലയാളത്തിന്റെ പ്രിയകവിതകള്‍"എന്ന പുസ്തകത്തിനു വേണ്ടി എഡിറ്റര് സ്നേഹലത എഴുതിയ ആമുഖക്കുറിപ്പ്.തേടലിന്റെ പരിമിതികളോടെ, ജീവിതത്തിന്റെ സൂര്യവെളിച്ചം പരത്തുന്ന കവിതാ സമാഹാരം. കവിത,ഇനിയും പതിരാകാതെ പോകുന്ന അവസാനത്തെ വാക്ക്.വായനക്കാര്‍ക്കു മുന്നില്‍ കവിതകള്‍ ചേര്‍ത്തുവയ്ക്കുമ്പോള്‍ അത് ജീവിതത്തിന്റെ മറ്റൊരു വിചാരണ.ചാഞ്ചല്യമില്ലാത്ത ചോദ്യംചെയ്യലുകള്‍ക്കായി കവിത നമ്മുടെ മുന്നില്‍ വരുന്നു.മഹാ മൗനത്തിന്റെ തടവറ ചാടുന്ന അര്‍ദ്ധപൂര്‍ണ്ണമായ ഒരു വാക്ക് ആരോ നമുക്ക് " ഉറക്കത്തിലെ ഉണര്‍ത്തുപാട്ടായി,ഉറക്കം കാത്തുകിടക്കുന്നവര്‍ക്കു താരാട്ടായി, മുറിവുണക്കുന്ന മരുന്നായി,മുറിവുകളിലേക്കു പടരുന്ന തീയായി,വറുതിയില്‍ പെരുമഴയായി,നുണകളില്‍ നേരിന്റെ തീമഴ ആയി,വിപ്ലവത്തിന്റെ ഉത്സവങ്ങളില്‍ സംശയങ്ങളുടെ തണുപ്പിലെ ചവിട്ടുപടിയായി,മറ്റെന്തൊക്കെയോ ആയി മാറുന്നു കവിത."
Subscribe to:
Post Comments (Atom)
No comments:
Post a Comment