താളുകള്‍ക്കപ്പുറം
കലാലയങ്ങളിലെ ഇടനാഴികള്‍ അവസാനിക്കുന്നത് കനത്ത പുസ്തകങ്ങളുള്ള ലൈബ്രറികള്‍ക്കു മുന്നിലാണെങ്കിലും വായിച്ച പുസ്ത്കങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ഹെമിംങ് വേ യുടെ "കിഴവനും കടലും"എന്ന ചെറിയ നോവലിനെ എങ്ങനെ മറക്കാനാണ്. കേവലം മൂന്നു കഥാപാത്രങ്ങളുടെ അനശ്വരത തീര്‍ത്തിരിക്കുന്ന യാത്രയുടെ ലോകം ഒറ്റ ഇരുപ്പില്‍ ആരും വായിച്ചു തീര്‍ക്കും. മനോളിന്‍ എന്ന കുട്ടിയും മാര്‍ലിന്‍ എന്ന ഭീമന്‍ സ്രാവും സാന്‍ഡിയാഗോയ് ക്കു ജീവിതത്തില്‍ ചില പാഠങ്ങള്‍ പകര്‍ന്നു കൊടുക്കുന്നണ്ട്. കടലിലൂടെ അലഞ്ഞു തിരിഞ്ഞു.. പ്രതീക്ഷമങ്ങിയോ എന്നു വായനക്കാര്‍ ചിന്തിക്കുന്നിടത്ത് സാന്‍ഡിയാഗോ മാര്‍ലിനുമായി ഏറ്റുമൂട്ടുന്നു. പക്ഷെ കരയില്‍ തിരിച്ചെത്തിയ കിഴവന് കാണാന്‍ കഴിയുന്നത് ഭീമന്‍ മത്സ്യത്തിന്റെ തിരുശേഷിപ്പുകള്‍ മാത്രമാണ് . പക്ഷെ സാന്‍ഡിയാഗോയുടെ ആത്മഗതം ...വായനക്കാരനൊടു പറയുന്നത് "മനുഷ്യനെ നശിപ്പിക്കാം പക്ഷെ തോല്‍പ്പിക്കാന്‍ സാധിക്കില്ല" എന്നാണ്.
Wednesday, January 23, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment