ആടുകളുടെ വിശേഷം
ആട് കിടന്നിടത്തു പൂടപോലുമില്ല എന്നാണുചൊല്ല്.അതിനു വിപരീതമായി പാത്തുമ്മയുടെ ഒരാടിന്റെ സ്ഥാനത്തു മകള്‍ ഖദീജയ്ക്കിന്ന് ഒന്‍പത് ആടുകള്‍.അതില്‍ രണ്ടണ്ണം മുട്ടനാടുകളും ഏഴണ്ണം പെണ്ണാടുകളുമാണ്.മൂന്നെണ്ണം തനിക്കറുപ്പാണ്.ബാക്കിയള്ളവ വെള്ളയും കറുപ്പും ഇടകലര്‍ന്ന നിറത്തിലുള്ളവയും.പാത്തുമ്മയുടെ മകള്‍ ഖദീജയും ഭര്‍ത്താവ് ഷംസുദീനുമാണ് ഇപ്പോള്‍ ആടുകളുടെ സംരക്ഷണചുമതല ഏറ്റെടുത്തു നടത്തുന്നത്.ആടുകളെ വില്‍ക്കണമെന്നുണ്ടെങ്കിലും സ്കൂള്‍ കുട്ടികളും ബഷീറിന്റെ ആരാധകരും ആടുകളെത്തേടി എത്തുന്നതിനാല്‍ അതിന് സാധിക്കുന്നില്ല എന്ന് ഖദീജപറയുന്നു. പാത്തുമ്മ ജീവിച്ചിരുന്നപ്പോള്‍ എങ്ങോട്ടും യാത്ര പോകാന്‍ പറ്റില്ലായിരുന്നു.അതിന് മറ്റൊരുകാരണം ആടുകളാണ്.അതിനെ ഇട്ടിട്ട് എങ്ങോട്ടും പോകാന്‍ പറ്റില്ല.അവ പുല്ലുതിന്നും കൊമ്പ്കോര്‍ത്തും തലയോലപ്പറമ്പിലെ ഖദീജയുടെ വീട്ടില്‍ ഓടിക്കളിച്ചു നടക്കുന്നു.ഖദീജ തന്നെയാണ് അതിന് പുല്ലുവെട്ടി കൊടുക്കുന്നതു.പാത്തുമ്മയുടെ ആടിന്റെ വംശപരമ്പരകളാണ് ഖദീജയിലൂടെ നിലനില്‍ക്കുന്നത്.പാലം പണി തീര്‍ത്തതിനാല്‍ ആടുകളെ ഇപ്പോള്‍ വെളിയില്‍ അഴിച്ചുവിടാറില്ല. പാത്തുമ്മയുടെ ആട് പുസ്ത്ത്കങ്ങള്‍ തിന്നുന്ന പതിവുണ്ടായിരുന്നു.ഖദീജയുടെ ആടുകള്‍ക്ക് കൂടുതല്‍ ഇഷ്ട്ടം ഭിത്തിയില്‍ ഒട്ടിച്ചുവയുക്കുന്ന സിനിമാ പോസ്റ്റ്റുകളാണ്. തന്റെ ദാരിദ്ര്യം ആടുപെറുമ്പോള്‍ മാറും എന്നു പാത്തുമ്മാ നിരന്തരം ഭീഷണി മുഴക്കുമായിരുന്നു.ഖദീജയും ആടിന്റെ പ്രസവമെടുക്കുന്ന തിരക്കിലാണ്.പൂര്‍ണ്ണഗര്‍ഭിണിയായ തന്റെ ആട് ഒട്ടും വൈകാതെതന്നെ പ്രസവിക്കുമെന്ന് ആടിനെ തലോടിക്കൊണ്ട് ഖദീജ.
Subscribe to:
Post Comments (Atom)
No comments:
Post a Comment