Sunday, January 20, 2008

പുണ്യസ്ഥലങ്ങളിലൂടെ

ഭഗവാന്റെ സാമീപ്യം തേടി അണയുന്നവര്‍ക്ക് തണലൊരുക്കി സായുജ്യം നേടുകയാണ് ആല്‍മരം.ആല്‍ത്തറ ഒഴിഞ്ഞു കിടക്കുന്ന നേരം ഉണ്ടാവാറില്ല.നടകടന്നെത്തിയാല്‍ കാണാം ശിവ കുടൂംബം.ഇതു തിരുനക്കര ശ്രീ മഹാദേവര്‍ ക്ഷേത്രം. പഞ്ച മഹാക്ഷേത്രങ്ങളിലൊന്ന്.ചരിത്രപരമായ പ്രധാന്യം ക്ഷേത്രത്തിനുണ്ട്.തെക്കും കൂറ് രാജാവിന്റെ ഭരണകാലത്ത് ഒരു നമ്പൂതിരി ത്രിശ്ശൂര്‍ വടക്കും നാഥ ക്ഷേത്രത്തില്‍ മുടങ്ങാതെ ദര്‍ശനം നടത്തുമായിരുന്നു.അദ്ദേഹത്തിനു പ്രായവും,അസുഖവും കലശലായപ്പോള്‍,ക്ഷേത്രദര്‍ശനം സാധിക്കാതെയായി.അദ്ദേഹത്തിന്റെ ദുഃഖം മനസ്സിലക്കിയ ശിവന്‍ നക്കരക്കുന്നില്‍ സ്വയംഭൂവായി.അങ്ങനെ തിരുനക്കരയും ക്ഷേത്രവുമുണ്ടായി.സര്‍പ്പവും,ചെത്തിയും ക്ഷേത്രത്തിനടുത്തും പ്രത്യക്ഷപ്പെട്ടു.ഇതാണ് ഐതിഹ്യം. ശിവനും പാര്‍‌വതിയും മക്കള്‍ ദൈവങ്ങള്‍ ആയ അയ്യപ്പന്‍ ,മുരുകന്‍ ,ഗണപതി ,എന്നിവരും ഇവിടെ പ്രതിഷ്റ്റ്യായിട്ടുണ്ട്.ഭഗവാന്റെ വാഹനമായ നന്ദിയെയും ഇവിടെ ആരാധിക്കുന്നു.ഒരു കുടുംബം മുഴുവന്‍ ഒരുമിച്ചുണ്ട് എന്നത് മറ്റ് ക്ഷേ ത്രങ്ങളിലില്ലാത്ത ഒരു പ്രത്യേകതയാണ് . പ്രധാനപ്പെട്ട മൂന്നു ഉല്‍സവങ്ങളാണ് ഇവിടെ നടക്കുന്നത്.മീനം ഒന്നു മുതല്‍ പത്തു വരെ ഭഗവാന് പ്രത്യേക ഉല്‍സവം നടത്തുന്നു.വടക്കുംനാഥനും ദേവിക്കും പ്രത്യേക ഉല്‍സവങ്ങള്‍ ഉണ്ട് . തിരുനക്കര മഹാദേവനെ ദര്‍ശനം ചെയ്യുന്ന ഏവര്‍ക്കും നല്ല അനുഭവം ലഭിക്കുമെന്ന് ആല്‍ത്തറയിലിരുന്ന് ഞങ്ങളുമായി അനുഭവങ്ങള്‍ പങ്കുവെച്ച പണിക്കരു സ്വാമി പറഞ്ഞു.

No comments: