Tuesday, January 22, 2008

കേശവന്‍ എന്റെ വീക്ഷണത്തില്‍

തൊട്ടിലില്‍ കിടന്ന് കൈകാലിട്ടടിച്ച് കരയുന്ന പ്രായത്തിലും ഇ.എം.എസിന്റെ പടം കണ്ടാല്‍ അപ്പുക്കുട്ടന്‍ കരച്ചില്‍ നിര്‍ത്തുമയിരുന്നു.ആരെന്നും,എന്തെന്നും തിരിച്ചറിയത്ത പ്രായത്തിലും ആ ആള്‍ അവനെ അത്രയേറെ സ്വാധീനിച്ചിരിക്കുന്നു.അപ്പോള്‍ മാത്രമല്ലവളര്‍ച്ചയുടെഓരോഘട്ടത്തിലും. കമ്മ്യുണീസ്റ്റ് ആശയത്തില്‍ അടിയുറച്ച് വിശ്വസിച്ച അനന്തകൃഷ്ണന്‍ അതിനെ ഉപേക്ഷിച്ചത് മകനു വേണ്ടി ജീവിക്കാനായിരുന്നു.അപ്പുക്കുട്ടന്‍ എന്ന പേരിലൂടെ പൂര്‍ണനായ മകനെ സ്വാധിനിച്ചത് ആ ആശയങ്ങളൂടെ വക്താവായ ഇ.എം.എസും.അപ്പുക്കുട്ടനും അനന്തകൃഷ്ണ്ണനമൊക്കെ നോവലിലെ കഥാപാത്രങ്ങളാണ്. കേശവന്റെ നോവലിലെ കഥാപത്രം കേശവനകട്ടെ മുകുന്ദന്റെ " കേശവന്റെ വിലാപങ്ങള്‍" എന്ന നോവലിലെ കഥാപാത്രവും.മനസ്സിലായില്ലേ.............?മുകുന്ദന്‍ തന്റെ നോവലായ കേശവന്റെ വിലപങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന നോവലിനുള്ളിലെ നോവല്‍ എന്ന സങ്കേതത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.
നോവലിലെ കഥാപത്രത്തെക്കൊണ്ട് നോവല്‍ എഴുതിക്കുക,ആ ഉള്‍നോവാലിലെ കഥാപാത്രത്തിന് സംഭവിക്കുന്ന ദുര്യോഗത്തില്‍ മനംനൊന്തന്നപ്പൊലെ ,കേശവന്‍ എന്ന കഥാപാത്രത്തിന്റെ മരണം.ഇത്ര മനോഹരമായ രീതിയില്‍ ഒരു കഥപറയാന്‍ മയ്യഴിയുടെ മാന്ത്രികനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക. വളരെയേറേ പ്രശസ്തമായ ഈ നോവലിന് കേരളാസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

No comments: