Sunday, January 27, 2008

അകാലത്തില്‍ പൊലിഞ്ഞ അഗ്നിനാളം

"എന്റെ ജന്മദിനം എനിക്കു മരണത്തിന്റെ ഓര്‍മ്മകള്‍ തരുന്നു".മനസ്സില്‍ ഇന്നും കനലായി എരിയുന്ന വരികളാണ്.ഒരു അഗ്നിനാളമായി കടന്നുവന്ന് ഒരു താമരപൂപൊലെ പൊഴിഞ്ഞു വീണ ഒരു ജന്മം.ഈ ഭൂമിയില്‍ അവശേഷിപ്പിച്ചു പോയ അവളൂടേ വാക്കുകള്‍ കൊണ്ട് അവള്‍ വരച്ച ഓര്‍മ്മ ചിത്രത്തില്‍ നിന്ന് ഒരേട്.
മനസ്സില്‍ അഗ്നിപടര്‍ത്തുന്ന ഒരു പുസ്തകത്തെ കുറിച്ചും അതെഴുതി അകാലത്തില്‍ പൊലിഞ്ഞ അഗ്നിനാളത്തെ കുറിച്ചണ് പറയുന്നത്.നന്ദിത സുഹൃത്തുക്കള്‍ക്ക് ഒരു നല്ല സുഹൃത്ത്.അച്ചനും അമ്മയ്ക്കും ഒരു നല്ല മകള്‍ .സ്ക്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു നല്ല ടീച്ചര്‍,ഇതൊക്കെയായിരുന്നു അവള്‍.ആത്മഹത്യയിലൂടെ എല്ലാവരെയും ഞെട്ടിച്ചു. ആ ആത്മ്മഹത്യയക്ക് മുന്‍പ് മനസ്സില്‍ തെളിഞ്ഞ ഒരായിരം ഓര്‍മ്മചിത്രങ്ങള്‍ ഒരു പിടി കവിതകളായി ഡയറിതാളുകളില്‍ പകര്‍ത്തിവച്ചു. ഓരോ അണുവിലും തീകോരിയിടുന്ന ഒരു പിടികവിതകള്‍....വായിച്ചു തുടങ്ങുമ്പോള്‍ ഓരോ വ്യക്തിയിലും ജ്വലിച്ചു തുടങ്ങുന്ന അഗ്നി അവസാന വരികളിലെത്തുമ്പോള്‍ ആളി പാരമ്യതയില്‍ എത്തുന്നു എന്നുള്ളതാണ് ഏറ്റവും വല്യ പ്രത്യേകത.ദുരൂഹമായി തുടരുന്ന അവളുടെ മരണം പോലെ വായിക്കുന്നവരിലും ദുരൂഹതകള്‍ അവശേഷിപ്പിച്ചാണ്‌ ഓരോ കവിതയും അവസാനിക്കുന്നത്. എങ്കിലും വായിക്കുന്നവരുടെ മനസ്സില്‍ എന്നും അവളും അവളുടെ കവിതകളും എരിഞ്ഞു നില്‍ക്കും .

1 comment:

siva // ശിവ said...

യെന്തരിത്‌