Wednesday, January 30, 2008

ഭരത് ഗോപിയുടെ കഥാപാത്രങ്ങളിലൂടെ
ഭരത് ഗോപി നടനായും സഹനടനായും വില്ലനായും മലയള സിനിമയില്‍ നിറഞ്ഞു നിന്ന വ്യക്തിത്വം. ഭരത് ഗോപി എന്ന നടനെ ഓര്‍ക്കുമ്പോള്‍ കെ.ജി.ജോര്‍ജ്ജ് സംവിധാനം ചെയ്ത യവനികയിലെ തബലിസ്റ്റ് അയ്യപ്പന്‍ എന്ന കഥാപാത്രം മനസ്സിലെത്തും.വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് പുതിയ മുഖം നല്‍കിയ കഥാപാത്രമാണ് അയ്യപ്പന്‍.എന്റെ മാമാട്ടിക്കുട്ടിയമ്മയുടെ രചന നിര്‍വഹിച്ചതിനൊപ്പം സ്നേഹനിധിയായ കുടുംബസ്ഥന്റെ വേഷവും മനോഹരമാക്കി.രേവതിക്കൊരു പാവക്കുട്ടി എന്ന ചിത്രത്തില്‍ മകളെ ജീവനുതുല്യം സ്നേഹിക്കുന്ന പിതാവിന്റെ ഭാവങ്ങള്‍ അവിസ്മരണീയമാക്കി.വേണു നാഗവള്ളി സംവിധാനം ചെയ്ത അഗ്നിദേവനില്‍ എഴുത്തുപുര വീട്ടിലെ പത്രാധിപരുടെ വേഷം എന്നും ഓര്‍മ്മയില്‍ നിറഞ്ഞുനില്‍ക്കും.ടി.വി.ചന്ദ്രന്‍ സംവിധാനം ചെയ്ത സൂസന്നയില്‍ വ്യത്യസ്ത ഭാവങ്ങളുള്ള അധ്യാപകന്റെ വേഷം മറക്കാനാവാത്തതാണ്.മുപ്പത്തിയഞ്ജു വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ഇനിയും എത്ര ഏറെ കഥാപാത്രങ്ങള്‍.

1 comment:

ഭൂമിപുത്രി said...

ഒരു നായകനു വേണ്ടതെന്നു കരുതപ്പെടുന്ന ഗുണവിശേഷങ്ങള്‍ തച്ചുടച്ച വിഗ്രഹഭഞ്ജകന്‍! മുഖസൌന്ദര്യമൊ ആകാരഭംഗിയൊ ഇല്ലാതെ ഒരു കഷണ്ടിത്തലയും അഭിനയസിദ്ധിയും മാത്രംകൈമുതലാക്കി ഗോപി 80കളീല്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്നു. മദ്ധ്യവര്‍ത്തി സിനിമയുടെ സുവര്‍ണ്കാലമായിരുന്നു അതു. ഭരതന്‍,പദ്മരാജന്‍,കെ.ജി.ജോര്‍ജ്ജ്,മോഹന്‍.. അങ്ങിനെകുറേ,ഉയര്‍ന്ന സിനിറമാറ്റിക്‌ സെന്‍സ്‌ ഉള്ളകലാകാരന്‍മാര്‍... അവര്‍ക്കു ഗോപിയെ പൊലെയൊരു നടന്‍ ഒരനുഗ്രഹമായിരുന്നു. ഗോപിയ്ക്ക്കവരൊരു സൌഭാഗ്യവും. 'കൊടിയേറ്റം’ എന്ന സിനിമയിലെ നിഷ്ക്കളങ്കനും മടിയനുമായ,ശിശുഹൃദയമുള്ള നായകനില്‍ നിന്നു, 'യവനികയി'യിലെ, മനുഷ്യമൃഗത്തിലേയ്ക്കുള്ള കൂടുമാറ്റം ഓര്‍മ്മയില്ലെ? വേഷത്തിലോ വസ്ത്രവിധാനത്തിലോ പറയത്തക്ക വ്യത്യാസമൊന്നില്ലാതെ, വെറും ശരീരഭാഷ മാത്രമുപയൊഗിച്ചാണ്‍ അദ്ദ്യേഹമതു നേടിയെന്നതു എടുത്തുപറയേണ്ട് ഒരദ്ഭുതം! മലയാള സിനിമയിലെ വിസ്മ്മയങ്ങളീലൊന്നുനമുക്കു നഷ്ട്പ്പെടുന്നു.. പക്ഷെ അദ്ദ്യേഹത്തിന്റെ എറ്റവും നല്ല വര്‍ഷങ്ങളും വേഷങ്ങളും നമുക്കായി മുന്‍പെ തന്നുകഴിഞ്ഞിരുന്നു. മലയാളീയുടെ എക്കാലത്തെയും അഭിമാനമായ ഭരതഗോപിയ്ക്ക് സ്വസ്തി!