Wednesday, January 23, 2008

പുണ്യസ്ഥലങ്ങളിലൂടെ - രണ്ട്

കോട്ടയം അതിരുപതയുടെ കീഴീല്‍ ഒരു കത്തീഡ്രല്‍ ദേവാലയം. അതാണ് ക്രിസ്തുരാജ കത്തീഡ്രല്‍.1938 നവംബര്‍ ഒന്നിന് അഭിവന്ദ്യ അലക്സാണ്ടര്‍ ചൂളപറമ്പിലിന്റെ മെത്രഭിഷേക രജതജൂബിലിയോടനുബന്ധിച്ച് ഒരു കത്തീഡ്രല്‍ പണിയണമെന്ന് ആഗ്രഹിച്ചു.1939 നവമ്പര്‍ഒന്നിന് വിജയപുരം രൂപതാദ്ധ്യക്ഷന്‍അഭിവന്ദ്യ ബൊനവന്തൂര്‍ശിലാസ്ഥാപനം നടത്തി.1944 ഒക്റ്റൊബര്‍ 29 നു ക്രിസ്തുരാജിന്റെ തിരുനാള്‍ ദിനം കോട്ടയം രൂപതാമെത്രാന്‍അലക്സാണ്ടാര്‍ ചൂളപറമ്പില്‍ കൂദാശ നടത്തി . തോമസ് തറയില്‍മെത്രാന്‍ ഫ്രാന്‍സില്‍ നിന്നു കൊണ്ട് വന്ന വലിയ രണ്ട് മണികളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.കത്തിഡ്രല്ലിനകത്തെ മാതാവിന്റെഗ്രോട്ടൊ ഫാത്തിമ മാതാവിന്റെ രൂപം കൊത്തിയകലാകാരന്‍ മെനഞ്ഞതാണ്.
കോട്ടയം പട്ടണത്തിന്റെ നടുക്കാണ് കത്തീഡ്രലെങ്കിലും എപ്പോഴുംഇവിടെ നിശബ്തദയാണ്.അനേകം ആളൂകള്‍ ഇവിടെ അനുഗ്രഹം തേടി എത്താറുണ്ട്.ഇതിന്റെ പരിസരപ്രദേശത്തിന് നല്ല തണുപ്പാണ്.കോട്ടയം രൂപതയുടെ മെത്രാന്മാരായ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ ,തോമസ് തറയില്‍ എന്നിവരുടെ ഭൗതികശരീരം അള്‍ത്താരയുടെ താഴെ അടക്കം ചെയ്തിരിക്കുന്നു.1945-ലാണ് പുറത്തെ കുരിശിന്‍ തൊട്ടിയും മാതാവിന്റെ ഗ്രോട്ടോയും സ്ഥാപിച്ചത്.1986 ഫെബ്രുവരി എട്ടാം തിയതി ജോണ്‍പോള്‍ രണ്ടാമന്‍ കേരളത്തിലെത്തിയപ്പോള്‍ ഇവിടെ കയറി പ്രാര്‍ത്ഥിച്ചു.2004 ജനുവരി ഒന്നിന് ഇടവകയൂണിറ്റായി കത്തീഡ്രല്‍ പ്രഖ്യാപിച്ചു. കേരളത്തിലും വെളിയിലുമായി രണ്ട് ലക്ഷത്തില്‍പരം കത്തോലിക്കരുണ്ട്.അവരുടെ ആസ്ഥാനമാണ് ഈ കത്തീഡ്രല്‍.ഇതിനോട് ചേര്‍ന്ന് ഒരു ബിഷപ്പ് ഹൗസുമുണ്ട്.മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അങ്ങനെ തന്നെ നിങ്ങള്‍ അവരോട് പെരുമാറുവിന്‍ എന്ന ആപ്തവാക്യം ഒരിക്കല്‍ക്കൂടി വായിച്ചശേഷം വികാരി തോമസ് കരിമ്പികാലായിനിന്റെ മുറിയില്‍ നിന്നും യാത്ര പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞൂ.

No comments: