Tuesday, January 29, 2008

ഭരത് ഗോപിയുമായി ഒരു നിമിഷം

2003 നവമ്പര്‍ 7.അക്ഷര നഗരി അപൂര്‍‌വ നിമിഷത്തിന് സാക്ഷിയായി .കോട്ടയം ബസേലിയോസ് കോളേജ് മലയാള വിഭാഗം നടത്തിയ ദ്യശ്യോല്‍സവത്തിന്റെ ഉല്‍ഘാടനം രണ്ട് ഗോപിമാര്‍ ഒരുമിച്ച് നിര്‍‌വഹിച്ചു.ഒരാള്‍ മുഖത്ത് നവരസങ്ങള്‍ വരുത്തി മുദ്രകള്‍ കൊണ്ട് ആളുകളെ കൈയിലെടുക്കുമ്പോള്‍ മറ്റൊരാള്‍ അഭിനയത്തികവ് കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനമുറപ്പിച്ചു .ഇവരാണ് കലാമണ്ഡലം ഗോപിയും ഭരത് ഗോപിയും .ഇവര്‍ ആദ്യമായി ഒരുമിച്ച വേദിയായിരുന്നു അത്.ഭരത് ഗോപിക്ക് കലാമണ്ഡ്ലം ഗോപി സ്വന്തം സഹോദരനെപോലെയാണ്.പക്ഷേ അന്നുവരെ അദ്ദേഹത്തിന്റെ കഥകളി ഭരത് ഗോപി നേരിട്ട് കണ്ടിട്ടില്ലായിരുന്നു.അന്ന് കോളേജില്‍ കലാമണ്ഡലം ഗോപി അവതരിപ്പിച്ച നളചരിതം ആട്ടക്കഥ സശ്രദ്ധം വീക്ഷിച്ച ഭരത് ഗോപിയുടെ മുഖം ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നു. അടുത്തെത്തുമ്പോള്‍ ഭയന്ന് അകന്നു മാറുകയും ,അകന്നിരിക്കുമ്പോള്‍ ഭംഗി കൊണ്ട് അടുത്തെത്താന്‍ തോന്നുകയും ചെയ്യുന്ന മഹാസാഗരത്തെ പോലെ പ്രൗഢഗാംഭീര്യത്തോടെ ഇരിക്കുന്ന ഭരത് ഗോപിയുടെ അടുത്തേക്ക് കുട്ടികള്‍ തിക്കിത്തിരക്കി ഓട്ടോഗ്രാഫിനായ് ചെല്ലുന്നു .അവര്‍ക്കിടയിലൂടെ ഞാനും ചെന്നു.അങ്ങനെ എന്റെ ബുക്കിലും അദ്ദേഹത്തിന്റെ കൈപ്പട പതിഞ്ഞു.

2 comments:

ഉപാസന || Upasana said...

ഇപ്പോഴാണ് ഇവിടെ എത്താനൊരു അവസരം കിട്ടിയത്.
ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ചെഴുതിയത് വായിച്ചു. കൊള്ളാം, ചെറുതെങ്കിലും.

ഭരത് ഗോപി അനുസ്മരണവും ഹൃദ്യമായി
:)
എന്നും സ്നേഹത്തോടെ
ഉപാസന

ചിദംബരസ്മരണ എന്ന് കേട്ടപ്പോ അരവിന്ദന്റെ സിനിമയെക്കുറിച്ചാണെന്ന് കരുതി. തെറ്റി :)

jissa said...

ഉപാസനയ്ക്കു നന്ദി