"കാക്ക കുളിച്ചാല്‍ കൊക്കാകുമോ" ഈ വാചകം എനിക്കെതിരെയും ആരും പറഞ്ഞിട്ടില്ല.പക്ഷേ ഇത്ദീനാമ്മ കേള്‍ക്കുന്നത് സ്വന്തം അനുജത്തിയുടെ വായില്‍ നിന്നാണ്.ഇപ്പോള്‍ ഒരുപക്ഷേ ദീനാമ്മയെ എല്ലാവര്ക്കും ഓര്‍മ്മ വന്നുകാണും.ഞാന്എന്റെ ഹൈസ്ക്കൂള് ജീവിതത്തിലാണ് ദീനാമ്മയെക്കുറിച്ച് കേള്‍ക്കുന്നത്. കറൂത്ത മുഖവും ഉണ്ടക്കണ്ണൂകളൂം തടിച്ച ശരീരവുമുള്ള ദീനാമ്മ.കണ്ടാല്‍ ആര്‍ക്കും ഇഷ്ടപ്പെടാത്ത ദീനാമ്മ.
ജീവിതത്തില്‍ എപ്പോഴും ശകാരം മാത്രമേ ദീനാമ്മ കേട്ടിട്ടുള്ളൂ.ഒരു ദിവസം പോലും ദീനാമ്മ കരയാതെയിരുന്നിട്ടില്ല.വെളൂത്ത് സുന്ദരിയായ അനുജത്തിക്ക് കറൂമ്പിയായ ദീനാമ്മയെ ഇഷ്ടമില്ല.എപ്പോഴും അവള് ചേച്ചിയെ കളിയാക്കും.ദീനാമ്മക്ക് ഒരുപാട് വിവാഹാലോചനകള്‍ വന്നു.പക്ഷേ അവളെ ആര്‍ക്കും ഇഷ്ടപ്പെട്ടില്ല.എല്ലാവര്ക്കും അനുജത്തിയെയാണ് ഇഷ്ടപ്പെട്ടത്.ആദ്യമൊക്കെ ദീനാമ്മക്ക് വിഷമമുണ്ടായെങ്കിലും പിന്നെ അവള്‍ക്കതൊരു കാര്യമല്ലാതെയായി.
അങ്ങനെ കുറെ നാള് കഴിഞ്ഞപ്പോള്‍ അനുജത്തിക്ക് വിവാഹമായി.പക്ഷേ ദീനാമ്മയ്ക്ക് അതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.തനിക്കൊരു വിവാഹജീവിതം ഉണ്ടാകുമെന്ന പ്രതീക്ഷ ദീനാമ്മക്കില്ലായിരുന്നു.പക്ഷേ അവളുടെ ജീവിതത്തിലേക്കും ഒരാള്‍ കടന്നുവന്നു.അങ്ങനെ ദീനാമ്മയും ഒരാളുടെ ജീവിതസഖിയായി.
പക്ഷേ അവിടെയും അവള് തനിച്ചായിരുന്നു.അയാള്‍ വര്ണ്ണങ്ങുടെയും ചിത്രങ്ങളുടെയും ലോകത്തായിരുന്നു.അയാള്‍ ദീനാമ്മയോട് സംസാരിക്കുകപോലുമില്ല.പക്ഷേ അവള്‍ക്കതില്‍ പരിഭവവുമില്ലായിരുന്നു.
ഒരു ദിവസം അവള്‍ക്ക് മനസ്സിലായി അയാളുടെ മനസ്സില്‍ താനുണ്ടെന്ന്.വര്‍ണ്ണങ്ങള്‍ ഉപയോഗിച്ച് അയാള്‍ വരച്ചത് ദീനാമ്മയുടെ ചിത്രമായിരുന്നു.
ഇപ്പോഴും മനസ്സിലായില്ലേ ദീനാമ്മ ആരാണെന്ന് .എങ്കില്‍ ഞാന്‍ പറയാം പി.കേശവദേവിന്റെ ഒരു കഥയാണ് ദീനാമ്മ.എന്റെ മനസ്സില്‍ ഇന്നും മായാതെ നില്ക്കുന്ന ഒരു കഥാപാത്രം .ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്റെ മനസ്സില്‍ ദീനാമ്മയുടെ ചിത്രം മായാതെ നില്ക്കുന്നു.ഇതു വായിക്കുമ്പോള്‍ നിങ്ങളും ദീനാമ്മയെ ഓര്‍ക്കുമല്ലോ.
Subscribe to:
Post Comments (Atom)
6 comments:
ഒരുപുസ്തക പരിചയം ഈ രീതിയില്‍ വായിക്കുന്നത് ആദ്യമായാണ്. ആശംസകള്‍!
-സുല്‍
ഈ കഥയുടെ പേരെന്തായിരുന്നു?
ദീനാമ
How to get the pdf of dheenama
NEE NOVEL ORUPAD ANESHICHU KITTANULLA ENTHELUM MARGAMUNDO....CONTACT 8281910143
Ive been looking for this novel all over the Internet and I finally found someone who knows it. ☺️ is there any chance if I can found the whole novel.
Post a Comment