Monday, January 28, 2008
ഖസാക്കിന്റെ ചരിത്രം
അങ്ങനെയാണയാള് ഖസാക്കിലെത്തുന്നത്,ഇതു മറ്റാരുമല്ല ഖസാക്കിന്റെ ഇതിഹാസത്തിലെ നായകന് രവിയാണ്.ചിതലിമലയും കരിമ്പനയും മൊട്ടക്കുന്നുകളും ഖസാക്കിന്റെ സൗന്ദര്യം വിളിച്ചോതുന്നു.ഒ.വി.വിജയന് തന്റെ നോവലില് മനുഷ്യരെക്കാള് പ്രാധാന്യം പ്രക്യതിക്ക് നല്കിയിരിക്കുന്നു.വിജയന് ഖസാക്കിലെ പ്രക്യതിയെയും മനുഷ്യരെയും പറ്റി എഴുതാന് തന്റെ ജീവിതത്തിലെ വിലയേറിയ 12 വര്ഷങ്ങള് ഖസാക്കില് താമസിച്ചു എന്ന സത്യം തിരക്കേറിയ ഈ കാലഘട്ടത്തില് നമുക്ക് വിശ്വസിക്കാന് കഴിയില്ല. അപ്പുക്കിളി,കുപ്പുവച്ചന്,ചുക്രുറാവുത്തര്,അള്ളാപ്പീച്ച മൊല്ലാക്ക,ചെറിയമ്മ,ആവിത,രവി വരെയുള്ള കഥാപാത്രങ്ങളിലൂടെ ഖസാക്കിന്റെ ജീവിത ചിത്രം വരച്ചുകാട്ടുന്നു. വിദ്യാഭ്യാസം,ദാരിദ്ര്യം,അസൂയ,മതാചാരങ്ങള്‍ എന്നിങ്ങനെ ഒരു സമൂഹത്തിന്റെ മൊത്തം ജീവിത ചിത്രം അദ്ദേഹം നല്‍കി, കൂടാതെ നോവലില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ ഖസാഖിലെ മനുഷ്യരുടെ ഭാഷ തന്നെയാണ്. വിദ്യാസമ്പന്നനായ രവി ഖസാഖിലെത്തുന്നതോടെ തുടങ്ങുന്ന നോവല്‍ അവസാനിക്കുന്നത് ഖസാക്കില്‍ മരണം കാത്തുകിടക്കുന്നതാണ്
Subscribe to:
Post Comments (Atom)
2 comments:
മിക്കവാറും പോസ്റ്റുകള്‍ വായിച്ചു. കുറച്ച് കൂടി വിശദമായി എഴുതിയാല്‍ കൂടുതല്‍ നന്നാവില്ലേ?
Tha എന്നു ടൈപ്പ് ചെയ്താല്‍ ഠ എന്നു കിട്ടും...
ഇങ്ങനെയും ബ്ലോഗില്‍ എഴുതാം അല്ലേ....
Post a Comment