Thursday, January 31, 2008

മനസ്സില്‍ കൂടു ‍കെട്ടിയ തബലിസ്റ്റ് അയ്യപ്പന്‍.

അടൂര്‍ ഗോപാല കൃഷ്ണ്ന്‍ സംവിധാനം ചെയ്ത കൊടിയേറ്റത്തിലെ ശങ്കരങ്കുട്ടിയാണു 1977ല്‍ കേരളത്തിലെക്ക് ഭരത് അവാര്‍ഡ് കൊണ്ട് വന്നത്‌. ശങ്കരന്‍ കുട്ടിക്ക് ജീവന്‍ പകര്‍ന്നത് വി. ഗോപിനാഥന്‍ നായരും. അങ്ങനെ ഗോപിനാഥന്‍ നായര്‍, ഭരത് ഗോപിയും കൊടിയേറ്റം ഗോപിയുമായി. കൊടിയേറ്റത്തിലൂടെ കേരളത്തിലേക്ക് രണ്ടാമത്തെയും അവസാനത്തെയും ഭരത് അവാര്‍ഡ് കൊണ്ടുവന്നെങ്കിലും കേരളത്തിലെ സാധാരണ സിനിമാ പ്രേമീകളുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന കഥാ പാത്രമാണ്‌ യവനികയിലെ തബലിസ്റ്റ് അയ്യപ്പന്‍. ജീവിതത്തില്‍ ഒരാള്‍ക്ക് എത്രയും വൃത്തികെട്ടവനാകാന്‍ പറ്റുമോ അതിന്റെ ഉദാഹരണമായിരുന്ന തബലിസ്റ്റ് അയ്യപ്പന്‍. തനിക്കു ചുറ്റുമുള്ളവരെ പുച്ഛത്തോടെ വീക്ഷിക്കുന്ന മുഴുനീള മദ്യപാനിയായ തബലിസ്റ്റ്, തികഞ്ഞ നിഷേധി. എങ്കിലും മനസ്സില്‍ ഇപ്പോഴും ആ നിഷേധിയുടെ ചിത്രം തെളിഞ്ഞു നില്‍ക്കുന്നു. ഭരത് ഗോപിയുടെ വാക്കുകളില്‍ "ഒന്നിനും പൂര്‍ണവിരാമമില്ല, ഈ വേളകള്‍ മാത്രം, മരണത്തിനുപോലും" ഭരത് ഗോപിയുടെ മരണത്തിനു പോലും അദ്ദേഹത്തിലെ പ്രതിഭയ്ക്ക് പൂര്‍ണ്ണ വിരാമം ഇടാന്‍ സാധിക്കില്ല. . .തബലിസ്റ്റ് അയ്യപ്പന്‍ നമ്മുടെ മനസ്സില്‍ ജീവിക്കുന്ന കാലത്തോളം